പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞാണ് എന്നെ ബാംഗ്ലൂരിൽ നിന്ന് വിളിപ്പിച്ചത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ജസീല പർവീൺ. കന്നഡ ഇൻഡസ്ട്രിയിൽ നിന്നും ആണ് ജസീല മലയാള മിനിസ്ക്രീനിലേക്ക് എത്തുന്നത്. മലയാള ടെലിവിഷൻ പരമ്പരകളിൽ ജസീല സജീവമാണ് എങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നതും ആരാധകരെ സ്വന്തമാക്കുന്നതും താരം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ എത്തിയതോടെ ആണ്. സ്റ്റാർ മാജിക്കിലെ മത്സരാർത്ഥിയായി ജസീല എത്താൻ തുടങ്ങിയതോടെ താരം മലയാളികളുടെ ഈടായിൽ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. ഇന്ന് സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ ആണ് ജസീല സ്വന്തമാക്കിയിരിക്കുന്നത്. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ എത്തിയതിനു ശേഷമാണ് ജസീല കന്നഡ ടെലിവിഷൻ ഇൻഡസ്ട്രിയിൽ കൂടിയാണ് മലയാളത്തിലേക്ക് എത്തിയത് എന്നാണ് പ്രേക്ഷകർ പോലും അരിഞ്ഞത്. അത് വരെ ജസീല മലയാളി ആണെന്നാണ് പൂർഭാഗം ടെലിവിഷൻ ആരാധകരും മനസ്സിലാക്കി വെച്ചിരുന്നത്.

ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് ജസീല. ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്ത ജസീല തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മോശം സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകി പറ്റിക്കാൻ നോക്കിയ കാര്യം ആണ് ജസീല തുറന്നു പറയുന്നത്. ജസീലയുടെ വാക്കുകൾ ഇങ്ങനെ, ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് ആണ് എനിക്ക് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. ആ സമയത്ത് ഞാൻ ബാംഗ്ലൂർ ആയിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ബാംഗ്ലൂരിൽ നിന്ന് എത്തുകയായിരുന്നു. എന്നോടൊപ്പം പരസ്യ ചിത്രത്തിന്റെ കോർഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു ബാംഗ്ലൂരിൽ നിന്ന് വരാൻ.

തന്റെ സുഹൃത്തും ബാംഗ്ലൂരിൽ ആണെന്നും അദ്ദേഹത്തിനൊപ്പം നാട്ടിലേക്ക് വരാനും ഈ കോർഡിനേറ്റർ തന്നെ ആണ് എന്നോട് പറഞ്ഞത്. എന്നാൽ വരുന്ന വഴി ഒരു രാത്രി തന്നോടോപ്പം കഴിയുമോ എന്ന് ആ സുഹൃത്ത് എന്നോട് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ആ കോർഡിനേറ്ററിനെ വിളിച്ചു പറഞ്ഞു. എന്നാൽ അയാൾ സുഹൃത്തിനെ പിന്തുണച്ച് കൊണ്ടാണ് സംസാരിച്ചത്. ഒരു രാത്രിയുടെ കാര്യം അല്ലെ ഉള്ളു അയാൾക്കൊപ്പം കഴിയൂ എന്നാൽ അയാൾ പറഞ്ഞത്. ഇത് കേട്ട് ഞാൻ ആകെ ഷോക്ക് ആയി പോയെന്നും ജസീല പറഞ്ഞു.