എത്രയൊക്കെ ആയാലും ജാസ്മിൻ ഒരു സ്ത്രീ അല്ലെ എന്ന് ചോദിച്ച് മീര വാസുദേവൻ

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് പരുപാടിയിൽ ഈ തവണത്തെ ബിഗ് ബോസ് മത്സാരാർത്ഥികളിൽ ചിലർ അഥിതി ആയി എത്തിയിരുന്നു. ജാസ്മിനും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരോട് ചോദ്യങ്ങൾ ചോതിക്കുന്നതിനിടയിൽ ജാസ്മിനോട് അവതാരിക ആയ മീര ചോദിച്ച ഒരു ചോദ്യവും അതിനു ജാസ്മിൻ നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മീരയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു, ജാസ്‌മിൻ ഒരു പെണ്ണ് അല്ലെ, എപ്പോഴെങ്കിലും കുട്ടികൾ വേണമെന്നും ‘അമ്മ ആകണം എന്നുമുള്ള മോഹം ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഉണ്ടാകാൻ വേണ്ടി എപ്പോഴെങ്കിലും ഒരു പുരുഷനെ വിവാഹം കഴിക്കാൻ സാധ്യത കാണുമോ എന്നുമാണ് മീര ജാസ്മിനോട് ചോദിച്ച ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് വളരെ കൃത്യമായ രീതിയിൽ ഉള്ള മറുപടി തന്നെ ആണ് ജാസ്മിൻ മീരയ്ക്ക് നൽകിയത്.

അമ്മയാകാൻ വേണ്ടി പുരുഷനെ കല്യാണം കഴിക്കണോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. നമ്മൾ ഇത് ഏതു കാലത്താണ് ജീവിക്കുന്നത്. സാങ്കേതിക വിദ്യകൾ ഒക്കെ ഇത്രയും ഉയർന്നു നിൽക്കുന്ന കാലത്ത് പുരുഷനെ വിവാഹം കഴിച്ചാൽ മാത്രമേ അമ്മയാകാൻ കഴിയൂ എന്ന് ഉണ്ടോ? ഒന്നുങ്കിൽ ഐ വി എഫ് ട്രീറ്റ്മെന്റ് ചെയ്യാമല്ലോ, അല്ലെങ്കിൽ ദത്ത് എടുക്കാമല്ലോ എന്നുമാണ് ജാസ്മിൻ നൽകിയ മറുപടി. നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ജാസ്മിനെ ചെറുപ്പത്തിലേ വിവാഹം നടത്തി എന്നും ഗർഭിണിയായ പ്പോൾ ഭർത്താവുതന്നെ ആ കുട്ടിയെ അബോർഷനാ ക്കി ഹോസ്പിറ്റലിൽ കൊണ്ടുപോയി കേസും മറ്റുമായി ബന്ധം വേർപെടുത്തി എന്നൊക്കെയാണ് അറിയാൻ കഴിഞ്ഞത്. ഇനി വെറുതേ വിട്ടുകൂടെ എന്നാണ് ഒരാൾ നൽകിയ കമെന്റ്.

അവളുടെ സ്ത്രീത്വത്തെ അപമാനിച്ചതല്ലേ .അവിടുന്ന് അവൾ ഉയർത്തെണീറ്റതല്ലേ, ആദ്യം നീ ഒരു പെണ്ണായി തന്നെ ജീവിക്കു. സ്ത്രീ ഒരിക്കലും ആൺ വേഷം കെട്ടിയാലുടനെ പുരുഷനാകില്ല. എന്നുകൊണ്ട് അടിമയാകാൻ അല്ല പറഞ്ഞത്. ഇന്ന് ഒരു സ്ത്രീക്ക് ഏതു മേഖലയിലും എത്തിപെടാവുന്നതാണ് അതിനു സ്വയം പ്രാപ്തആകണം. അല്ലാതെ ആൺ വേഷം കെട്ടുക അല്ല ചെയ്യേണ്ടത്, ജാസ്മിൻ ഒന്ന് മനസ്സിലാക്കണം എപ്പോയാണ് മരണം എന്ന് അറിയില്ല ഇടക്ക് പടച്ചവനെ ഓർക്കണം, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ എപ്പിസോഡിന്റെ വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.