ബിഗ് ബോസ് സീസൺ 4 ലെ ശക്തമായ മത്സരാര്ഥികളിൽ ഒരാൾ ആണ് ജാസ്മിൻ. തന്റെ നിലപാടുകൾ ഒരു മടിയും കൂടാതെ ആരോടും തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ കൂടിയാണ് ജാസ്മിൻ. അത് കൊണ്ട് തന്നെ പരിപാടിയുടെ തുടക്കം മുതൽ തന്നെ ജാസ്മിൻ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ്സിനകത്തെ മത്സരാര്ഥികളിൽ പലരുമായും ജാസ്മിൻ വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്. അത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിൽ ബിഗ് ബോസ് ഗ്രൂപ്പിൽ ജാസ്മിനെ കുറിച്ച് വന്ന ഒരു പോസ്റ്റും അതിനു മറ്റുള്ളവർ നൽകിയ കമെന്റുകളും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ജാസ്മിന്റെ തന്റേടമാണ് ഓരൊ പെണ്ണിനും വേണ്ടത് എന്നതാണ് എന്റെ ഒരു അഭിപ്രായം,, ജാസു ഇശ്ടം എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഗ്രൂപ്പിൽ നജു കീമസ് എന്ന യുവാവ് ജാസ്മിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായവുമായി രംഗത്ത് വന്നത്. എനിക്ക് ഇഷ്ടം അല്ല ഇത്രയും തന്റേടം കാണിക്കുന്നവൾ സൂചിത്രയുടെ മുൻപിൽ തോറ്റല്ലോ. മസിലും കാണിച്ചു നടക്കുന്നു, എല്ലാവരും ലാലേട്ടന് മുമ്പിൽ എഴുന്നേറ്റ് ആയാലും തമ്പുരാട്ടിക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ് ,എല്ലാം ഓർഡറിന് ആണ്. തൻ്റേടം എല്ലാം നല്ലതാണ്, ഇത് ഇത്തിരി ഓവർ ആണ്ഇവള് പറയുന്നതാണ് correct എന്നാണ് വിചാരം, സാബു മോനെ പോലെ ആരേലും വന്നയിരുന്നേൽ കളി പോളിച്ചേനെ. കഴിഞ്ഞ 3 സീസൺ പോലെ അല്ല ഈ സീസൺ ഭയങ്കര ദുരിന്തം ആണ്.
ഇതുപോലെ തൻ്റേടം എടുത്താൽ ജീവിതം 100% വിജയം ആകുമോ..അവർ അങ്ങനെ ആയത് അവരുടെ ജീവിതത്തിൽ നിന്ന് കുറേ പഠിച്ചത് കൊണ്ട്, ജാസ്മിൻ ഇപ്പോഴും ബിഗ്ഗ്‌ബോസ് ലെ കളികളൊക്കെ സ്വന്തം ജീവിതവുമായി ചേർത്താണ് കാണുന്നത് ആരോടെങ്കിലും ദേഷ്യം വന്നാൽ അത് തുടർന്നും കൊണ്ട് പോവുന്നു ഫസ്റ്റ് സീസണിൽ സാബു പേർളി എന്തെല്ലാം വഴക്ക് ഉണ്ടായിട്ടുണ്ട് എന്നാൽ ആ ടാസ്ക് കഴിയുമ്പോൾ അവർ എത്ര സ്നേഹത്തിലാണ് പോയിരുന്നത് എല്ലാ മത്സരാർഥികളും അങ്ങനെ ആയിരുന്നു എന്നാൽ ജാസ്മിൻ ഇപ്പോഴും പാവ കേസ് ചുമന്നു ആ പകയിൽ നടക്കുന്നു തുടങ്ങി ജാസ്മിന് എതിരെ നിരവധി കമെന്റുകൾ ആണ് എത്തിയിരിക്കുന്നത്.