വളരെ മനോഹരമായി ചെയ്യേണ്ടിയിരുന്ന രംഗം ആണ് ഇങ്ങനെ ആയത്

ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയ ഹേ. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്.ചിത്രം വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.  ഇപ്പോൾ ഇതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ റോഷൻ സാക് എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ‘ജയ ജയ ജയ ജയഹേ’ യിൽ ആകെ അരോചകമായി തോന്നിയത് കോർട്ട് റൂം സീൻ ആണ്. നല്ല ഒരു സീൻ ആയിരുന്നു. പക്ഷെ ജഡ്ജ് ആയി വന്ന ‘മഞ്ജു പിള്ള’ മനഃപൂർവം ഹാസ്യം കൊണ്ട് വരാൻ കാണിച്ച സാഹസം, മൊത്തത്തിൽ ഉള്ള നർമ മുഹൂർത്തങ്ങളെ തടസപ്പെടുത്തുന്നതായിരുന്നു. കുറച്ചു കൂടെ ഗൗരവം ജഡ്ജിന്റെ കഥാപാത്ര നിർമിതിക്കു വേണ്ടിയിരുന്നു.

എങ്കിൽ അത് കൂടുതൽ രസകരമായേനെ. പുരുഷ ജഡ്ജോ സ്ത്രീ ജഡ്ജോ ആരായാലും, ഹാസ്യ നാടകം അല്ലാതെ ചെയ്യാമായിരുന്നു. മഞ്ജു പിള്ള ഒരു പക്ഷെ ഇതിനു യോചിച്ചത് അല്ലായിരികാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. സത്യത്തിൽ ഇത്തരം എഴുത്തുകാരെ പറ്റിയാണ് അഞ്ജലി മേനോനും ലാലേട്ടനുമൊക്കെ പറഞ്ഞത്. സിനിമ തീയേറ്ററിൽ ഇറങ്ങിയപ്പോൾ പോയി കാണില്ല.

വീട്ടിൽ സ്‌ക്രീനിൽ കിട്ടുമ്പോൾ ഇറങ്ങും പോസ്റ്റുമാർട്ടമൊക്കെ ആയി. ചോദിക്കുന്നില്ല ഉളുപ്പുണ്ടോ ഹേയ് എന്ന്. അപ്പോൾ കറന്റ്‌ ബില്ല് അടിച്ചതും മാമന്റെ മോൻ ഓ ടി ടി യ്ക്ക് പൈസ അടച്ചൂന്നുമൊക്കെ പറഞ്ഞു വരും, കോർട്ട് സീൻ അരോചകം, ക്‌ളൈമാക്‌സ് ഫൈറ്റ് അരോചകം, യൂട്യൂബ് നോക്കി കരാട്ടെ പഠിച്ചത് അരോചകം. ഒറ്റ കിക്കിൽ 10 മീറ്റർ ദൂരെ പോയി വീണത് അരോചകം. ഓ ടി ടി ഇറങ്ങിയതിന് ശേഷം സിനിമ മൊത്തം അരോചകം തന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment