ഇത് പോലെ ഒരു പുരുഷ വിരുദ്ധത ഉള്ള സിനിമ വേറെ കണ്ടിട്ടില്ല

ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇൻടു ദി സിനിമ ഗ്രൂപ്പിൽ ശേഖർ ബി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയ ജയ ജയ ജയഹേ സിനിമ കണ്ടു.ഇതുപോലെ ഒരു പുരുഷ വിരുദ്ധത ഉള്ള സിനിമ കണ്ടിട്ടില്ല.

കേരളത്തിലെ പുരുഷന്മാർ എല്ലാം ഭാര്യമാരെ മ ർ ദികുന്നവർ മാത്രമാണ് എന്നു സംവിധായകനോട് ആരാണ് പറഞ്ഞത്. ഒരൊറ്റ നല്ല പുരുഷ കഥാപാത്രങ്ങൾ ഇല്ല.പുരുഷന്മാർ എല്ലാം സ്ത്രീകളെ ദ്രോഹികാൻ വേണ്ടി മാത്രമാണ് ഇറങ്ങുന്നത് എന്നു സിനിമ പറഞ്ഞു വെക്കുന്നു. പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുന്നവരോട് ചോദ്യം സ്ത്രീ വിരുദ്ധത പോലെ എതിർക്കേണ്ടത് അല്ലെ പുരുഷ വിരുദ്ധതയും?

ഇനി ഇത് കഥാപാത്രം ആണേൽ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങൾക്കു നിങ്ങൾ ആ സൗജന്യം നൽകുമോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍ സ്ത്രീവിരോധി ആക്കിക്കളയുമോ എന്ന് കരുതി പടം സൂപ്പറാണെന്നു പറഞ്ഞ 3 പേരെ എനിക്കറിയാം എന്നാണ് ഒരാൾ ഈ പോസ്റ്റിനു കമെന്റ് ചെയ്തിരിക്കുന്നത്.

സിനിമ ഒറ്റ വാക്കിൽ ഗംഭീരം, പക്ഷെ ഡിവോസ് കേസുകൾ കൂടി വരുന്നു ഈ സമയത്ത്, ഡിവോസിനെ പ്രോത്സാഹിപ്പിക്കുന്ന. ഈ സിനിമയോട് യോജിപ്പില്ല, അയ്യോ ഡിവോഴ്സ് ഒന്നും ചെയ്യാൻ പാടില്ല. എല്ലാം സഹിച്ചു ക്ഷമിച്ചു അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം. അത് ആണായാലും പെണ്ണായാലും. എങ്കിലേ നാട്ടുകരുടെയും, ബന്ധുക്കളുടെയും ഗുഡ് സർട്ടിഫിക്കേറ്റ് കിട്ടുകയുള്ളു. നിങ്ങളെപോലെയുള്ള ആളുകൾ ജീവിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ജീവിതം ആണ്.

അതുകൊണ്ടാണ് ഇങ്ങനെ പുരോഗമനപരമായി ചിന്തിക്കുന്നത്. കലികാലം അല്ലാതെ എന്ത് പറയാൻ,പുരുഷ മേധാവിത്തം സമൂഹത്തിലും കുടുംബത്തിലും നിലനിന്നിരുന്ന കാലത്ത് പുരുഷനെ മാത്രം ന്യായീകരിച്ചു കയ്യടി നേടുന്ന സിനിമകളാണ് വന്നത്. സ്ത്രീകളെ അതിക്ഷേപിക്കുന്നവയും കുറവല്ലായിരുന്നു. സ്ത്രീപക്ഷം പറയേണ്ട ആ സമയത്ത് ആരും പറഞ്ഞില്ല. കാരണം പടം ഓടില്ല. പിന്തുണ കിട്ടില്ല. ഇക്കാലത്ത് സ്ത്രീ പക്ഷപാതം പറയുന്ന പടങ്ങൾ മാത്രം. കൂടുതൽ ആവേശം കൊള്ളുന്ന സമൂഹത്തെ അവർ ആവേശം കൊള്ളിച്ചു നേട്ടമുണ്ടാക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment