ഈ വാക്ക് ഒരു പുച്ഛം ലെവലിലേക്ക് ഈയടുത്തായി തഴയപെട്ടിരുന്നു

ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “കുടുംബപ്രേക്ഷകർ ഏറ്റെടുത്തു” ഈ വാക്ക് ഒരു പുച്ഛം ലെവലിലേക്ക് ഈയടുത്തായി തഴയപെട്ടിരുന്നു.

ഇറങ്ങി ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം പ്രദർശനം തുടരുന്നത്. സെക്കൻഡ് ഷോകൾ ഭൂരിഭാഗവും ഫാമിലി ഓർഡിയൻസ് ആണ് ഉള്ളത്. നമ്മളുടെ കാറിൽ കയറുന്ന ഒരു സുഹൃത്ത്, കാറിൽ പ്ളേ ചെയ്യുന്ന പാട്ടുകൾ കേട്ടിട്ട്, അളിയാ നിന്റെ സെലക്ഷൻ ഒക്കെ അടിപൊളി ആണല്ലോ എന്ന് പറഞ്ഞാൽ, ആ പാട്ടുകൾ ഉണ്ടാക്കിയ മ്യൂസിക്ക് ഡയറക്ടാരേക്കാൾ സന്തോഷം നമുക്ക് ആയിരിക്കും.

അത് പോലെ ഒരു പടം നമ്മൾ വീട്ടുകാരെയൊക്കെ കൂട്ടി തിയേറ്ററിൽ കൊണ്ട് പോയി കാണിച്ചാൽ, അത് അവർക്ക് ഇഷ്ടായി ന് കേൾക്കുമ്പോൾ അതിന്റെ സംവിധായകനേക്കാൾ സന്തോഷം ആയിരിക്കും നമുക്ക് കിട്ടുക. അങ്ങനെ ഒരു ഫീൽ എനിക്ക് സമ്മാനിച്ച ചിത്രം ജയ ജയ ജയ ജയ ഹേ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നതും.

കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. ഇങ്ങനെ ഒരു വാചകം ഇത്രയും അരോചകം ആക്കിയത്. ബിഗ് ബ്രദർ മരയ്ക്കാർ മുതലുള്ള മോഹൻലാൽ സിനിമകൾ കാരണം ആണ്. ഫസ്റ്റ് ഡേയ് ഷോ കഴിയുമ്പോൾ നെഗറ്റീവ് റിപ്പോർട്ട് വന്ന് കഴിയുമ്പോൾ രണ്ടാം ദിവസം ഇങ്ങനെ ഒരു വാചകം ഉടനെ പ്രത്യക്ഷപ്പെടും ജനങ്ങൾ നോക്കുമ്പോൾ തീയേറ്ററിൽ ഒന്നും ഒറ്റ കുടുംബ പ്രേക്ഷരേയും കാണാനും കഴിയില്ല. അത് മോൺസ്റ്റർ വരെ തുടരുവേം ചെയ്തു.

ജയ ജയജയഹോ യ്ക്ക് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു എന്നൊരു പരസ്യവാചകത്തിന്റെ ആവശ്യം ഇല്ല. പടം ഓടുന്ന തിയേട്ടർ നോക്കിയാൽ മതി. ഭൂരിഭാഗം തീയേട്ടറിയിലും ഹൌസ് ഫുൾ ആണ്എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്ന കമെന്റ്. റിവ്യൂ ഒക്കെ കണ്ടു അമിതപ്രതീക്ഷ ആയിട്ട് പോയി കണ്ട എന്റെ ഒരു സുഹൃത്തിനു പടം ഇഷ്ടപ്പെട്ടില്ല. ഞാൻ എന്തായാലും ഒ ടി ടി  വരുമ്പോൾ കാണുന്നുണ്ട് എന്നാണ് മറ്റൊരു ആരാധകന് നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment