ഈ ചിത്രം കണ്ടവരാണോ നിങ്ങൾ, നിങ്ങൾക്ക് ഇത് തോന്നിയോ

ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആർഷ എം ദേവ് എന്ന ആരാധിക ആണ് കുറുപ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്താണെന്ന് വെച്ചാൽ ആ സിനിമ കാണുന്നവർക്ക് സിനിമയിൽ പറയുന്ന സാഹചര്യങ്ങളെ ഒട്ടും ആർട്ടിഫിഷ്യൽ ആയി തോന്നാതിരിക്കുക എന്നതാണ് എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

പിന്നീട് പറയുന്നത് ബേസിലും ദർശനയും രാജേഷും ജയയുമായി നിറഞ്ഞാടിയ “ജയ ജയ ജയ ജയ ഹേ” അത്തരത്തിൽ ഒരനുഭവമായിരുന്നു എന്നും നല്ല കഥ, നല്ല ഹാസ്യം, നല്ല ആശയം എന്നയിനങ്ങളിൽ ഒക്കെ കൈയടി നേടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻ്റെ അധികം ചർച്ച ചെയ്യപ്പെട്ടു കാണാത്ത ഒരു വശത്തെ പറ്റി എഴുതാനാഗ്രഹിക്കുന്നു എന്നും യുവതി വ്യക്തമാക്കുന്നു. അതെ, ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന കൊല്ലം ചിത്രീകരണത്തെപ്പറ്റി തന്നെ ആണെന്നും ഒരു നിമിഷം പോലും മടുക്കാതെ ഈ സിനിമ ആസ്വദിച്ച ഒരു കൊല്ലംകാരിയാണ് ഞാനെന്നു ഏറെ സന്തോഷത്തോടെ കുറിക്കട്ടെ എന്നും പോസ്റ്റിൽ പറയുന്നു.

ചിത്രത്തിന്റെ ആദ്യം തന്നെ കാണിക്കുന്ന കശുവണ്ടി ഫാക്ടറി പണ്ട് എൻ്റെ അമ്മൂമ്മ അടക്കം ഒരുപാട് പെണ്ണുങ്ങൾ ജോലി ചെയ്ത ഇടമായതുകൊണ്ട് ഏറെ സ്നേഹം തോന്നി എന്നും കൊല്ലം ജില്ലയിലെ സ്ത്രീകൾക്ക് സ്ഥിര വരുമാനം നൽകുന്നതിൽ കശുവണ്ടി ഫാക്ടറികൾ വഹിച്ച പങ്ക് നിസ്തുലമാണ് എന്നും കൊല്ലം ജില്ലയുടെ തനതു കാഴ്ചയായ പറങ്കി മാവിൻ്റെ ചുവട്ടിലൂടെ നടന്നുവരുന്ന സ്കൂൾ കുട്ടിയായ ജയയെ കാണുമ്പോൾ ഇന്നും കൊല്ലത്തിലെ എൻ്റെ ഗ്രാമത്തിൽ സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ ഓർമ്മ വന്നു.ഇതേ പറങ്കിമാവും പറങ്കി മാങ്ങയും പടത്തിൽ പലയിടത്തും സിംബോളിക് ആയി വരുന്നതും കാണാം എന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ, ട്യൂഷൻ, ട്യൂട്ടോറി കോളേജ് ഒക്കെ ഇവിടങ്ങളിൽ വിദ്യാർഥികളുടെ ജീവിതത്തിൻ്റെ ഭാഗമാണ് എന്നതും സത്യം ആണെന്നും കല്ല്യാണപെണ്ണിനെ യാത്രയാക്കുമ്പോൾ വീട്ടുകാരെക്കാൾ കരയുന്ന നാട്ടുകാരെ കാണുന്നത് കൊല്ലം ജില്ലയിലാണ് എന്നും അത് അതേപടി പകർത്തി വെച്ചിട്ടുണ്ട് സിനിമയിലും രാജേഷും ജയയും രണ്ട് അഭിനേതാക്കളായി തോന്നിയില്ല എന്നത് എടുത്തു പറയേണ്ടതുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. അയൽപക്കത്തെ വീട്ടിലെ രണ്ടുപേര്, അല്ലെങ്കിൽ പരിചയക്കാർ, അല്ലെങ്കിൽ കൊല്ലത്ത് നാട്ടിൽ വെച്ച് എവിടെയോ കണ്ടിട്ടുള്ള ആരോ എന്ന രീതിയിലാണ് അനുഭവപ്പെടുക എന്നും ആരാധിക പറയുന്നു.

കൂടാതെ, സാധാരണക്കാരായ രണ്ട് വ്യക്തികളുടെ ജീവിതം ചിത്രീകരിക്കുമ്പോൾ അധികം സ്വപ്നതുല്യമായ അഥവാ ഡ്രീമി ആയി കാണിക്കാതെ പരമാവധി യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു കൊണ്ടുതന്നെയാണ് പടം മുമ്പോട്ട് പോയത്. ബേസിൽ ദർശന കോംബോ അതിഗംഭീരം എന്നും പിന്നെ പറയാതിരിക്കാൻ വയ്യ,ജൂനിയർ ആർട്ടിസ്റ്റുകൾ വരെ എത്ര ഭംഗിയായും കൃത്യമായുമാണ് കൊല്ലത്തെ ഗ്രാമീണരായി വേഷപ്പകർച്ച ചെയ്തത് എന്നും ഇത്ര കറ തീർന്ന അവിഷ്‌കരണത്തിന് സംവിധായകൻ ശ്രീ വിപിൻ ദാസിന് ഹൃദയത്തില് നിന്നുമൊരു കൈയടി എന്നും കൂടുതൽ പറഞാൽ സ്പോയിലർ ആയിപ്പോകും എന്നതുകൊണ്ട് പോസ്റ്റ് ഇവിടെ ചുരുക്കുകയാണ്. അത് കൊണ്ട് ഇത്രയധികം ഒറിജിനാലിറ്റി തോന്നുന്ന ഈ ചിത്രം തീയറ്ററിൽ തന്നെ ആസ്വദിക്കുക എന്നുമാണ് പോസ്റ്റ്.

Leave a Comment