ഒരുതരത്തിലും വിശ്വസയോഗ്യമായി തോന്നിയില്ലാ ഈ ചോദ്യത്തിന് ബേസിൽ നൽകിയ മറുപടി

ബേസിൽ ജോസഫിനെ നായകനാക്കികൊണ്ട് ബിബിൻ ദാസ് സംവിധാവും ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് ജയ ജയ ജയ ജയ ഹേയ്. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പുറത്തിറങ്ങാൻ ഇനി രണ്ടു ദിവസം കൂടിയേ ബാക്കി ഉള്ളു. ഈ മാസം 28 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജോസ്മോൻ വാഴയിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘ജയ ജയ ജയ ജയ ഹേ‘യുടെ നായകനും നായികയും പങ്കെടുത്ത ഒരു ഇൻ്റർവ്യൂവിൽ നായകൻ ബേസിലിനോട് ഇൻ്റർവ്യു ചെയ്ത ആൾ ചോദിക്കുന്നുണ്ട് ടൈറ്റിലിലെ ‘ഹേ‘യിൽ കാണുന്ന കാൽ ഏതെങ്കിലും മാർഷ്യൽ ആർട്ട്സ് ആണോ ഉദ്ദേശിക്കുന്നത് എന്ന്. ബേസിൽ ആ ടൈറ്റിലിലേക്ക് നോക്കിയിട്ട് അത് കൊറോണകാലത്ത് ഷൂട്ട് ചെയ്തത് കൊണ്ട് സാനിടൈസർ ആണ് കാണിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്. എന്തോ.

ഒരുതരത്തിലും വിശ്വസയോഗ്യമായി തോന്നിയില്ലാ ആ ഉത്തരം. ഒരുപക്ഷെ സിനിമയുടെ ഏതോ പ്രത്യേകസാഹചര്യത്തിൽ ട്വിസ്റ്റായി കടന്നു വന്നേക്കാവുന്ന നായിക ജയ (ദർശന) തനിക്കറിയാവുന്ന മാർഷ്യൽ ആർട്ട്സ് പുറത്തെടുക്കുന്നുണ്ടാവാം. അത് ഒരു സ്പോയിലർ ആയേക്കുമോ എന്നുള്ള ഡൗട്ടിലാവാം അതിൻ്റെ ഷെയിപ്പിനോട് സാമ്യം തോന്നുന്ന സാനിടൈസർ എന്ന് ബേസിൽ പറഞ്ഞത്. എന്തായാലും ‘ജയ ജയ ജയ ജയ ഹേ‘യുടെ അദ്യപോസ്റ്ററിൽ മുതൽ ശ്രദ്ധിക്കുന്നതാണ് ആണ് ‘ഹേ‘ ആ കാല്. അതോ ഇനി കാലൻകുടയോ എന്നും ഡൗട്ട് ഉണ്ടായിരുന്നു.

 

 

ജയയുടെ വക രാജേഷിന് (ബേസിൽ) ഒരു മാർഷ്യൽ ആർട്ട് കിക്ക് കിട്ടുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം. ഒപ്പം ടൈറ്റിലിൽ കാണുന്നത് കാലോ അതോ സാനിടൈസർ ബോട്ടിലോ എന്നതും. ‘നാലാം മുറ‘. ഇതും ടൈറ്റിൽ റിവീൽ ചെയ്തപ്പോൾ തന്നെ ശ്രദ്ധിച്ചതാണ്. 4 ൽ ഒളിപ്പിച്ച തോക്കും, അതിനുള്ളിൽ നിന്നും വരുന്ന റോസാപ്പൂവും. പിന്നെ ആാം എന്നതിൽ ഒളിപ്പിച്ച ‘വിലങ്ങും‘. വളരെ മികച്ച രീതിയിൽ എല്ലാം മിക്സ് ചെയ്തിട്ടുണ്ട്. മൂന്നാം മുറക്കും മുകളിൽ ഒരു മുറ.

അത് സ്നേഹത്തിൻ്റെ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ആ തോന്നിനുള്ളിൽ നിന്നും വരുന്ന റോസാപ്പൂ കാണുമ്പോൾ. വിലങ്ങ് വീണ പ്രതി ക്രൂരമായ മൂന്നാം മുറക്ക് മുന്നിൽ പതറാതെ നിന്നപ്പോൾ സ്നേഹത്തിൻ്റെ നാലാം മുറയിലൂടെ കാര്യങ്ങൾ പുറത്തെടുക്കുകയാവുമോ ഈ നാലാം മുറയിൽ എന്നതാണ് കാത്തിരിക്കുന്നത്.  മുകളിൽ പറഞ്ഞത് രണ്ടും ടൈറ്റിലും കണ്ടപ്പോൾ തോന്നിയ നിഗമനങ്ങൾ മാത്രമാണ്. സിനിമയിൽ ഇതൊന്നുമല്ലാ എന്നും വന്നേക്കാം. എന്തായാലും കണ്ട് നോക്കാന്നെ എന്നുമാണ് പോസ്റ്റ്.

Leave a Comment