പാർവതിയുടെ ആ സ്വഭാവം കണ്ടു പഠിക്കരുത് എന്ന് ഞാൻ മക്കളോട് പറയും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ജയറാമും പാർവതിയും. ബിഗ് സ്‌ക്രീനിൽ പ്രേഷകരുടെ ഇഷ്ടതാരമായ ഇരുവരും ജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ കാര്യം ആയിരുന്നു. പ്രണയിച്ച് വിവാഹിതർ ആയ ഇവർ ഇന്നും സന്തോഷകരമായ മാതൃക ദാമ്പത്യം നയിക്കുകയാണ്. ഇവർക്ക് രണ്ടു മക്കളും ഉണ്ട്. മകൻ കാളിദാസ് ജയറാം ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമാണ്. എന്നാൽ മകൾ മാളവിക ജയറാം പരസ്യ ചിത്രങ്ങളിലേക്ക് ആണ് തിരിഞ്ഞത്.

ബിഗ് സ്‌ക്രീനിൽ ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ച ഭാര്യ ഭർത്താക്കന്മാർ എന്ന റെക്കോർഡും പാർവതിയും ജയറാമും ആണ് വർഷങ്ങളോളം കയ്യടക്കി വെച്ചത്. നിരവധി സിനിമകളിൽ ആണ് ഇരുവരും ജോഡികൾ ആയി അഭിനയിച്ചത്. അതോടെ യഥാർത്ഥ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇരുവരും വിവാഹിതർ ആയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

വിവാഹത്തോടെ പാർവതി അഭിനയം നിർത്തുകയും വീട്ടുകാര്യം നോക്കി നിൽക്കുകയും ആണ്. എന്നാൽ ജയറാം പൊതു വേദിയിൽ എത്തുമ്പോഴെല്ലാം ആരാധകർക്ക് അറിയേണ്ടത് പാർവതി ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ്. എന്നാൽ പാർവതിക്ക് താൽപ്പര്യം ഉണ്ടെങ്കിൽ അഭിനയത്തിലേക്ക് തിരിച്ച് വരുന്നതിൽ തനിക് എതിർപ്പ് ഇല്ല എന്ന് ജയറാമും പറയാറുണ്ട്.

ഇപ്പോഴിതാ പാർവതിയുടെ ഒരു ദുശീലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം. പാർവതിയുടെ ആ സ്വഭാവം തനിക്ക് ഇഷ്ട്ടം അല്ല എന്നും ജയറാം പറയുന്നു. ബന്ധു വീടുകളിൽ കല്യാണങ്ങൾക്ക് ഒക്കെ പോകുമ്പോൾ ചിലപ്പോൾ പാർവതിക്ക് വെറ്റില മുറുക്കാൻ തോന്നാറുണ്ട് എന്നും അപ്പോൾ എന്നോട് വന്നിട്ട് വെറ്റില എടുത്ത് കൊടുക്കാൻ പറയാറുണ്ട് എന്നുമാണ് ജയറാം പറയുന്നത്. ഇപ്പോഴും ഇല്ല എങ്കിലും വർഷത്തിൽ ഒരു നാല് അഞ്ച് തവണ എങ്കിലും പാർവതി മുറുക്കും എന്നും ജയറാം പറയുന്നു.

പാർവതിയുടെ ഈ സ്വഭാവം തനിക്ക് ഇഷ്ട്ടം അല്ലെന്നും അത് കൊണ്ട് തന്നെ അമ്മയുടെ ഈ സ്വഭാവം കണ്ടു പഠിക്കരുത് എന്ന് താൻ മക്കളോട് പറയാറുണ്ട് എന്നും ജയറാം പറഞ്ഞു. അവൾ എന്നോട് വെറ്റില എടുത്ത് കൊടുക്കാൻ ആവശ്യപ്പെടുമ്പോൾ വൃത്തികേടാണ് വേണ്ട എന്ന് ഞാൻ പറഞ്ഞാലും ഒരെണ്ണം മതിയെന്ന് പറഞ്ഞു അവൾ വാശി പിടിക്കും എന്നും അപ്പോഴാണ് ഞാൻ എടുത്ത് കൊടുക്കുന്നത് എന്നും താരം പറഞ്ഞു.

Leave a Comment