ARTICLES

മാളവികയുടെ നൃത്തം ഷൂട്ട് ചെയ്ത ഞങ്ങളെ ജയറാം രൂക്ഷമായി ഒന്ന് നോക്കി..!!! കുറിപ്പ്

കോളജിൽ ജൂനിയേർസുമായി അടിയുണ്ടാ ക്കിയ കാരണത്താൽ പ്രിൻസിപ്പൽ ഒരു ശക്തമായ തീരുമാനം എടുത്തു..നിങളൊന്നും ഇൻ്റേർണർ എക്സാം എഴുതണ്ട..പഠിക്കാൻ വന്നാൽ പഠിക്കണം അല്ലാതെ അടിയുണ്ടാക്കിയാൽ നിങളുടെ ഒക്കെ ഫീസ് ഞാൻ ഊരും..ചുരുക്കം പറഞാൽ എക്സാം അറഞ്ചം പുറഞ്ചം മൂഞ്ചി…!!!

ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് ദൈവം തമ്പുരാൻ വിചാരിച്ചാലും പിൻതിരിയാ ത്ത പ്രിൻസിപ്പൽ ആയത് കൊണ്ട് ഞങൾ അഞ്ചാർ പേര് കൂടി ഒരു തീരുമാനം എടുത്തു രണ്ടു ദിവസത്തെ ഒരു ട്രിപ്പ് പോവാമെന്ന്..ഗോവക്ക് പോകണോ അതോ മണിപ്പാൽ പോകണോ??

കാരണം ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് കോളേജ്..പക്ഷേ ഗോവയിലേക്ക് കുറച്ചധികം ഉണ്ട്താനും…കഴിഞ്ഞ തവണ പുറത്താക്കിയപ്പോൾ ഗോവയിലേക്ക് പോയതിനാലും അവിടെ വെച്ച് പ്രത്തേക സാഹചര്യത്തിൽ അടി കിട്ടിയതിനാലും(ഓർമിപ്പിക്കല്ലേ പോന്നേ…)ഞങൾ മണിപ്പാൽ പോകാമെന്നുറച്ചു..കൂടെ മൂകാംബികയും….ഒരുപാട് ആഗ്രഹവും ഉണ്ടായിരുന്നു മൂകാംബിക ഒന്നു കാണാൻ….

ഏതായാലും ഒരു വണ്ടി വാടകക്ക് എടുത്തു മണിപ്പാൽ ലക്ഷ്യമാക്കി നീങി്‌..രാത്രി മണിപ്പാലിൽ ഒന്നു കറങി രാവിലെ മൂകാംബിക ലക്ഷ്യമാക്കി പോയി…രണ്ട് വശവും മരങളും പച്ചപ്പും നിറഞ ആരെയും വശീകരീക്കുന്ന മൂകാംബിക യിലേക്കുള്ള വഴി…

പ്രക്രതിയുടെ ആ ദൈവ സ്പർശം കണ്ട് ആസ്വദിച്ചുള്ള യാത്ര മൂകാംബികയിൽ കൊണ്ടെത്തിച്ചു……രാവിലെ ഒരു സാമിയുടെ ഹോട്ടലിൽ നിന്നും മസാല ദോശയും നല്ല കട്ടിയുള്ള പാൽ ചായയും കുടിച്ചു മൂകാംബിക ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.”ടാ മുസ്ലിമായ എന്നെ ക്ഷേത്രത്തിൽ കയറ്റുമോ..??എന്റെ സുഹൃത്ത് ആയ ശ്രീകാന്ദിനോട് ഞാൻ ചോദിച്ചു… അതൊന്നും പ്രശ്നമില്ലടാ നീ കയറിക്കോ…..എന്നവൻ പറഞു.

ഏതായാലും ഒരുപാട് നാളത്തെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നു.. കുടജാദ്രി മലയുടെ ഇടയിൽ സൗപർണികയുടെ തീരത്ത് കുടികൊള്ളുന്ന മൂകാംബികാമ്മയെ കാണാൻ വളരെയധികം സന്തോഷത്തോട് കൂടി ഞാൻ ക്ഷേത്രത്തിൽ കയറി…ഉള്ളിൽ കയറി കുറച്ചു ദൂരം നിന്ന് കണ്ടു ആസ്വദിച്ചു..അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.

ക്ഷേത്രത്തിനുള്ളിൽ ഒരു ചെറിയ സ്റ്റേജ് ഉണ്ട്..ആ സ്റ്റേജിൽ വളരെ അധികം പരിചയമുള്ള ഒരു മുഖം.. അവിടെ നിന്നുകൊണ്ട് ചെണ്ട കൊട്ടുന്നു…ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി…ഞെട്ടിത്തരിച്ചു സാക്ഷാൽ ജയറാം…

ആദ്യമായി ഒരു സൂപ്പർ താരത്തെ അടുത്ത് കണ്ടതിനാലും അതിലുപരി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടനായതിനാലും ഞാൻ ഒന്നു രോമാഞ്ച പുളകിതനായി…പിന്നയാണ് സ്റ്റേജിനടിയിൽ ഒരു തുണിൽ ചാരിനിന്ന് കൊണ്ട് ഇതൊക്കെ ആസ്വദിക്കുന്ന ഒരാളെ കണ്ടു..

വീണ്ടും ഞെട്ടി മലയാളത്തിന്റെ പ്രിയ നടി പാർവതി കൂടെ മകൾ മാളവികയും…വെറും ഉത്സവം കാണാൻ പോയവന് നല്ല സദ്യയും പായസവും കിട്ടിയ പ്രതീതി…

ആളുകളുടെ തിക്കും തിരക്കും ഇല്ലാതെ അവരെ ഒരുപാട് നേരം നോക്കി നിന്നു. ഒരു നിമിഷം അവരുടെ ഒരുപാട് കഥാപാത്രങൾ മനസിലൂടെ പാഞു..മലയാളത്തിലെ പ്രിയ നടനേയും നടിയേയും അടുത്ത് നിന്നും കുറേ നേരം കണ്ടു..ഇതൊക്കെ ഒന്നു കഴിഞിട്ട് ഒന്നു നേരിൽ കണ്ട് ഒരു ഫോട്ടോയും എടുക്കാമെന്ന് വിചാരിച്ചു നിന്നു…..

അവിടെ നിന്നും കേട്ടു അവർ വന്നത് മകൾ മാളവികയുടെ അരങേറ്റത്തിനാണെന്ന്..മാളവിക അന്ന് കുട്ടിയാണ്.. ഏതായാലും മകൾ അരങേറ്റ ത്തിനായി വേദിയിൽ കയറി…നന്നായിത്തന്നെ ന്രത്തം ചെയ്യുന്നു…ജയറാമും പാർവതിയും ഒരു വശത്ത് നിന്നും മാറിനിന്ന് ഇതൊക്കെ കണ്ടു ആസ്വദിക്കുന്നു…

ഇതിനിടയിൽ സൂപ്പർ താരത്തെ കണ്ട ത്രില്ലിൽ ഞാൻ എന്റെ മെബൈലിൽ ഇത് ഷൂട്ട് ചെയ്തു… അന്ന് അത്രയൊന്നും മൊബൈലിൽ കാമറ വന്ന കാലമല്ല…ഒരു ചെറിയ മൊബൈൽ… ഒരു ക്ലിയറില്ലാത്ത കാമറയും…..

ഞങൾ ഇത് ഷൂട്ട് ചെയ്യുന്നത് ജയറാം കാണുന്നുണ്ടായിരുന്നു.. മൊബൈലിൽ വീഡിയോ എടുക്കുന്നതിനാലോ..അതോ മറ്റോ ജയറാം ഞങളെ രൂക്ഷമായി ഒന്നു നോക്കി.. വീണ്ടും വീണ്ടും നോക്കി…

അരങ്ങേറ്റം അവസാ നിച്ചു…പ്രിയപ്പെട്ട നടനെ ആരവങളില്ലാതെ അടുത്ത് കണ്ടപ്പോൾ അതിൽ മതിമറന്ന് മൊബൈലിൽ എടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ…..എന്തായാലും ഫോട്ടോ എടുക്കാൻ ഞങൾ പോയില്ല… ഇനി ചീത്തവല്ലതും പറഞാലോ എന്ന് വിചാരിച്ച്…

കൂടെ നിന്ന് ഫോട്ടോ എടുത്തില്ലെങ്കിലും സൂപ്പർ താരത്തെ കണ്നിറയെ കണ്ട് ഞങൾ മൂകാംബിക അമ്മയോട് യാത്രയും പറഞ് കോളേജിലേക്ക് മടങി…

ഇനി എന്നെങ്കിലും കാണുംമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി…….

_jamshad▶️🔙

– ജംഷാദ്

Trending

To Top
error: Content is protected !!