ജയറാമിന്റെ കരിയറിലെ ഒരു നല്ല കഥാപാത്രം ആയിരുന്നു മുകുന്ദൻ മേനോൻ

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഹാപ്പി ഹസ്ബൻഡ്‌സ്. ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ, ഭാവന, റിമ കല്ലിങ്ങൽ, സംവൃത സുനിൽ, സുരാജ് വെഞ്ഞാറന്മൂട്, സലിം കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യത ആണ് പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടായത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി നർമ്മ മുഹൂർത്തങ്ങൾ ഒരുക്കി ആണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും ചിത്രം ടി വി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. സിനിമ പാരഡിസോ ക്ലബ് എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ നന്ദു എസ് എൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് ഇങ്ങനെ, ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിൽ പെർഫോമൻസിന്റെ കാര്യത്തിൽ മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിലാണ് ജയറാം. പല സീനുകളിലെയും എക്സ്പ്രഷൻസ് ഒക്കെ. മുകുന്ദൻ മേനോൻ എന്ന ക്യാരക്ടർ ജയറാമിന്റെ one of the best performance എന്ന് തന്നെ പറയേണ്ടി വരും. ചിത്രത്തിലുടനീളം കിടിലം എക്സ്പ്രഷൻസ് ഉണ്ടെങ്കിലും ക്ലൈമാക്സ് ആയപ്പോഴേയ്ക്കും ,, തന്നെക്കുറിച്ചുള്ള വൃത്തികേടുകൾ തന്റെ ഭാര്യയോട് തന്നെയാണ് പറഞ്ഞത് എന്ന് മനസ്സിലാക്കി നിൽക്കുന്ന ഒരു നിൽപ് . The ultimate expression …അതിന് മുകളിൽ ഇനി ഒന്നില്ല. ഈ ചിത്രത്തിന്റെ റിപ്പീറ്റ് വാല്യൂ. ജയസൂര്യയും ഇന്ദ്രജിത്തും സൈഡ് ആയി പോകുന്ന പെർഫോമൻസ്. വിന്റേജ് ജയറാം എന്നുമാണ് പോസ്റ്റ്. എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്.

വചനം, മൂന്നാംപക്കം, അപരൻ വേറേ ജയറാം നന്നായ സിനിമകൾ ഓർമ്മ വരുന്നില്ല, എനിക്കൊക്കെ ഭയങ്കര വെറുപ്പിക്കൽ ആയിട്ട് ആ തോന്നിയ..ഒരു മാതിരി ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന പോലെ. പിന്നെ അഭിനയത്തിൽ ഉടനീളം ജാഡ ഫീൽ ചെയ്തു.. ഈ സിനിമ തൊട്ടാകും ഇയാൾ ഇങ്ങനെ ഓവർ ഡ്രാമാറ്റിക് ആയതെന്നാ തോന്നുന്ന.. ഈ മിം തന്നെ നോക്കിയേ ആയ്യേ ഓവറാക്കി ചളം ആക്കിയ ഒന്ന്. ജയറാം വര്ഷങ്ങളായി ഒടുക്കത്തെ വെറുപ്പ് തോന്നിക്കുന്ന അഭിനയം. സ്റ്റേജിലും സിനിമയിലും ഒരേ പോലെ, ജയറാമിന് വര്ഷങ്ങളായി ഒരേ ഭാവങ്ങൾ ആണ്. അന്നും ഇന്നുമ്മ എന്നും. പുള്ളി outdated ആയി പോകാനും കാരണം അതാണ്.  ഒരു ബെസ്റ്റ് എക്‌സാംപിൾ പറയാം. താങ്കൾ ഇട്ടിരിക്കുന്ന ഫോട്ടോയിൽ ഏറ്റവും താഴെയുള്ള കണ്ണ് തെള്ളികാണിക്കുന്ന ആ സംഭവം അതെപോലെ ഭാഗ്യദേവതയിലും കാണിക്കുന്നുണ്ട്. ഭാര്യക്ക് ലോട്ടറി അടിച്ചു എന്ന് അറിയുമ്പോൾ, കളളത്തരം ഉളള റോളുകൾ ചെയ്യാൻ ജയറാമിനും മുകേഷിനും മേലേ ആളില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.