പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ജയറാം. നിരവധി സിനിമകളിൽ കൂടി വർഷങ്ങൾ കൊണ്ട് തരാം മലയാള സിനിമയിൽ സജീവമായി തന്നെ തുടരുകയാണ്. നൂറിലേറെ ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച്. കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്യുന്ന താരം വളരെ പെട്ടന്ന് ആണ് ജനപ്രിയ നായകൻ ആയി മാറിയത്. ഇന്നും ജയറാമിനോടും ജയറാമിന്റെ സിനിമകളോടും പ്രത്യേക ഇഷ്ട്ടം ആണ് മലയാളി സിനിമ പ്രേമികൾക്ക്. കുറച്ച് നാളുകൾ ആയി ജയറാം എന്നാൽ മലയാള സിനിമയിൽ അധികം സജീവം അല്ല. എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ താരം എത്താറുണ്ട്.
ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ജയറാമിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദാസ് അഞ്ജലി എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പ്രകൃതി സിനിമകൾ എന്ന് പറയുമ്പോൾ ഇന്ന് കാണുന്നത് ഒന്നുമല്ല, എത്രയോ കാലമായി ഒരേ അച്ചിൽ വാർത്ത കഥാ പാത്രങ്ങളെ ഉണ്ടാക്കി പിന്നെയും പിന്നെയും നായികാ നായികന്മാരെ നന്മമരങ്ങളാക്കി സ്വന്തമായൊരു പ്രകൃതിയെ (യൂണിവേഴ്സ് )സൃഷ്ടിച്ച് ഇന്നും സിനിമകൾ ചെയ്യുന്ന ഒരേയൊരു സത്യൻ അന്തിക്കാട്. മകൾ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഏറ്റവും വിഷമo തോന്നിയത് ജയറാം എന്ന നടനെ ക്കുറിച്ചോർത്താണ്.
ഒരു നടന് കിട്ടാവുന്ന വൈവിദ്യ മനോഭാവമുള്ള കഥാപാത്രങ്ങളെ പോലും ലഭിക്കാത്ത, ജയറാം ഇങ്ങനെയാകണം എന്ന് 80-90 കളിൽ എഴുതിവച്ച അതേ ഫോർമാറ്റ് പിന്തുടരുന്ന ഒരേയൊരു നടൻ, ജയറാമിന്റെ അസിസ്റ്റന്റ് ആയിരുന്ന സിദ്ധിക്ക് ഇന്ന് ചെയ്യുന്നൊരു കഥാപാത്രത്തിന്റെ റേഞ്ച് എന്താണെന്നു ചിന്ദിക്കാൻ പോലും ആകാത്ത വിധത്തിൽ ചുരുളിയിൽ പെട്ടുപോയൊരു ജയറാമേട്ടൻ. ഒരു നടൻ ജനിക്കുന്നത് സംവിധായകനിലൂടെയും തിരക്കഥാ കൃതിലൂടെയും ആണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
അവരാണ് ആ നടനെന്തായി തീരണമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ എങ്കിൽ ജയറാം എന്ന നടന്റെ പരാജയം എന്തായിരിക്കുo എവിടെ ആയിരിക്കും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഈ ചങ്ങായി 90 ന്ന് വണ്ടി കയറിയിട്ടില്ല. ഇന്നും കുടുംബ സ്നേഹം, അമ്മ സ്നേഹം, മകൾ സ്നേഹം, മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഇന്നും , ഇത്രയധികം സിനിമകളിൽ അഭിനയിച്ച ശേഷവും അവരുടെ ഓരോ സിനിമയിലും എന്തെങ്കിലും ഒരു പുതിയ സംഗതി ഇടും, അത് ചിലപ്പോൾ ഒരു നോട്ടമാകാം, ഒരു മൂളലാകാം. അതാണ് അവരെ ലെജന്ഡ്സ് ആക്കുന്നതും. ജയറാമിന്റെ സ്റ്റോക്ക് എന്നേ കഴിഞ്ഞു. ഇത്ര വർഷങ്ങൾ നിന്നതു തന്നെ അത്ഭുതം എന്നേ പറയാൻ പറ്റൂ.
അയാളുടെ കാലിബർ, ലിമിറ്റേഷൻ, അതൊക്കെ തന്നെ. ഒരു ആവറേജ് നടൻ ഇത്രയും കാലം അയാളുടെ സേഫ് സൂണിൽ നിന്നു കളിച്ചു നിലനിന്നുത് തന്നെ അയാളുടെ വിജയം. ഇതൊക്കെ തന്നെ അധികമാണ് എന്നാണ് എന്റെ അഭിപ്രായം, ജയറാം സിനിമകൾ നന്നായിരുന്ന കാലത്ത് ഭയങ്കര ഡിമാൻഡ് കാണിച്ചു കുറെ സംവിധായകരേയും നിർമാതാക്കളെയും പിണക്കി എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഇക്കാലത്ത് പുള്ളിക്ക് കിട്ടുന്ന വേഷങ്ങളും പഴയ കാല വേഷങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് അത് അഭിനയിച്ചു ഫലിപ്പിക്കാനുള്ള കാലിബർ പുള്ളിയിൽ കണ്ടിട്ടില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.