ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ച് രസിപ്പിച്ച മറ്റൊരു നടൻ ഉണ്ടോ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ജയറാം. നിരവധി സിനിമകളിൽ കൂടി വർഷങ്ങൾ കൊണ്ട് തരാം മലയാള സിനിമയിൽ സജീവമായി തന്നെ തുടരുകയാണ്. നൂറിലേറെ ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച്. കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്യുന്ന താരം വളരെ പെട്ടന്ന് ആണ് ജനപ്രിയ നായകൻ ആയി മാറിയത്. ഇന്നും ജയറാമിനോടും ജയറാമിന്റെ സിനിമകളോടും പ്രത്യേക ഇഷ്ട്ടം ആണ് മലയാളി സിനിമ പ്രേമികൾക്ക്.

കുറച്ച് നാളുകൾ ആയി ജയറാം എന്നാൽ മലയാള സിനിമയിൽ അധികം സജീവം അല്ല. എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ താരം എത്താറുണ്ട്. ഇപ്പോഴിതാ സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ജയറാമിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിപിൻ ഗോപൽ ശ്രീ ദുർഗ എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത രോമാഞ്ചപ്പെടുത്തി കൊണ്ടിരുന്നപ്പോൾ കോമഡി സിനിമകൾ ചെയ്ത ഞാനടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ രസിപ്പിച്ച നടൻ. ആദ്യ ചിത്രത്തിലൂടെ തന്നെ നായകനായി തുടങ്ങിയ നടന്മാരിൽ ഏറ്റവും കൂടുതൽ വർഷം നായകനായി തന്നെ നിന്നിട്ടുള്ള നടൻ. എവർഗ്രീൻ സൂപ്പർസ്റ്റാർ ജയറാം. ചെറുപ്പത്തിലൊക്കെ ഇങ്ങേരുടെ ചില പടങ്ങൾ ടീവിയിൽ ഉണ്ടേൽ പനി അഭിനയിച്ച് ക്ലാസിൽ പോകാതിരുന്നിട്ട് ആ പടങ്ങൾ കാണും. പ്രത്യേകിച്ച് സൂപ്പർമാൻ, ദി കാർ, സൂര്യപുത്രൻ, പട്ടാഭിഷേകം ഒക്കെ.

പട്ടാഭിഷേകത്തിൽ ലക്ഷ്മിക്കുട്ടി എന്ന കുട്ടിയാനയ്ക്ക് റമ്മൊഴിച്ചു കൊടുത്തിട്ടു ആനയോട്ടമത്സരത്തിൽ ജയിക്കുന്ന പൊന്നുംമഠത്തിൽ വിഷ്ണുനാരായണൻ ആയും കുരങ്ങിനെ ബാഗിൽ ഇട്ടു കൊണ്ടുവന്ന മോഷ്ടിക്കുന്ന, ഒരു കൈയിൽ തോക്കും മറുകൈയിൽ റോസാപ്പൂവുമായി നടക്കുന്ന സൂപ്പർമാൻ ഹരീന്ദ്രൻ ആയും കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന അനാഥനായ കോടീശ്വരൻ ആയ ജീവനായും പൊങ്ങച്ചക്കാരൻ ആയ കൃഷിക്കാരൻ അപ്പൂട്ടൻ ആയും.

സോപ്പ് പൊടി കവർ വെച്ചുള്ള നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ മാരുതി കാർ മൂലം പ്രശ്നത്തിലായ മഹാദേവൻ ആയും ഒരു ഭ്രാന്തന്റെ ഇടയിൽ പെട്ട് വട്ടു പിടിച്ച അവസ്ഥയായ അഡ്വക്കേറ്റ് ജയകൃഷ്ണൻ ആയും ഒരുപാട് രസിപ്പിച്ച പ്രിയപ്പെട്ട ജയറാമേട്ടന് ജന്മദിനാശംസകൾ. ഒരു കാലഘട്ടം മുഴുവൻ കളർഫുൾ ആക്കിയ നടൻ ആയിട്ടും ഇന്ന് മലയാള സിനിമ ലോകം അദ്ദേഹത്തെ മറന്നു കഴിഞ്ഞു. എന്നത്തെ പോലെ ഇത്തവണയും അധികം നടന്മാരൊന്നും ബർത്ത്ഡേ പോസ്റ്റ്‌ ഇട്ടിട്ടില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment