നടൻ ജയറാമിനെ കുറിച്ച് സംവിധായകൻ രാജസേനൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പത്ത് പതിമൂന്ന് വര്ഷം ഞാനും ജയറാമും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഈ കാലയളവിൽ ഞങ്ങൾ കാണാത്ത ദിവസങ്ങൾ കുറവ് ആയിരുന്നു. കാണാത്ത ദിവസങ്ങളിൽ ഞങ്ങൾ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ ഫോൺ വിളിക്കുന്ന ഡേറ്റ് ചോദിക്കാൻ വേണ്ടി മാത്രം ആണെന്ന ചിന്ത ജയറാമിന് ഉണ്ടായതായി തോന്നി. നമ്മൾ നമ്മുടെ ആത്മാർത്ഥ സുഹൃത്തിനെ വിളിക്കുന്നത് ഡേറ്റ് ചോദിക്കാൻ വേണ്ടി മാത്രം അല്ലല്ലോ. എന്നാൽ ഞാൻ വിളിക്കുമ്പോൾ ജയറാം പലപ്പോഴും എന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ജയറാമിനെ വിളിക്കുമ്പോൾ ഞാൻ സെറ്റിൽ ആണ്, ഷൂട്ട് തുടങ്ങാൻ സമയമായി എന്നൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്യും. ആദ്യമൊക്കെ എനിക്ക് ഇത് മനസ്സിലായില്ല. എന്നാൽ പിന്നെ പിന്നെ ഞാൻ ശ്രദ്ധിച്ചു. അപ്പോഴും എന്റെ തോന്നൽ ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ദിവസങ്ങൾ പോകെ എനിക്ക് മനസ്സിലായി അത് എന്റെ തോന്നൽ അല്ല എന്ന്.
സത്യത്തിൽ ഒരു കാര്യവും ഇല്ലാതെ ആണ് ഞാനും ജയറാമും തമ്മിൽ പിരിഞ്ഞത്. എന്താണ് അതിന്റെ കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നും അഭിമുഖത്തിൽ രാജസേനൻ പറഞ്ഞു. നിരവധി പേരാണ് രാജസേനന്റെ ഈ വാക്കുകൾക്ക് കമെന്റുകളുമായി വന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞില്ലെ ജയറാമിന്റെ ഒക്കെ വെടി. ഇനി ഒരിക്കലും തിരിച്ച് വരവ് ഉണ്ടാവില്ല. നായകനായി ഇനി ഒരു പടം പോലും വിജയിപ്പിക്കാൻ കഴിയില്ല.. ഒരു മരുന്നും കൈയ്യിൽ ഇല്ലാതാക്കി ദൈവം, നിങ്ങളെപ്പോലെ ഒരാളുടെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ ഇനി നിങ്ങൾ ഒന്നും ചെയ്യണമെന്നില്ല അയാൾക്കുള്ള പണി മേലേന്ന് കൊടുക്കും. വന്ന വഴി മറന്നവനും ഭൂമിയിൽ നിന്ന് കാല് പൊന്തിയവന്റെയും കാര്യം പിന്നെ എടുക്കാനില്ല. അതോടെ കഴിയും എല്ലാം. വെറുതെഅല്ലാ കുറച്ച് വർഷമായി അഭിനയിച്ച ഒരൊറ്റ സിനിമ പോലും വിജയിക്കാത്തത് . നിങ്ങളെ മറന്നാൽ പിന്നെ ജയറാം ഇല്ല എന്നാണ് ഒരാൾ പറഞ്ഞ കമെന്റ്.
അതാണ് ലാലേട്ടൻ അങ്ങേര് സിനിമ തുടങ്ങിയപ്പോൾ മുതൽ . ഏറെക്കുറെ അതിന് മുൻപും അദ്ദേഹത്തിന്റെ ബാല്യ കാല സുഹൃത്തുക്കൾ എല്ലാം ഇന്നും സിനിമയിൽ ഉണ്ട് പല മേഖലയിൽ…. അവരുടെയൊക്കെ ആ ഊഷ്മളമായ സുഹൃത്ത് ബന്ധം മലയാള സിനിമയിലെ പല താരങ്ങളും ബാക്കിയുള്ളവരും കണ്ട് പഠിയ്ക്കേണ്ടതാണ് അതാണ് മാനുഷിക സൗഹൃദം, എല്ലാ സിനിമയിലും ഒരേ മുഖ ഭാവം /അഭിനയം. അല്ലാതെ ഇയാൾ ഒരു അഭിനയ പ്രതിഭയല്ല. ഒരു ശരാശരി മിമിക്രിക്കാരൻ മാത്രം, അഹങ്കാരികൾക്ക് അധികം വാഴാനാവില്ല. റാംജി റാവിന്റെ സംവിധായകരെ പരിഹസിച്ച് മടക്കി അയച്ചവനാണ് ജയറാം , അത് കൊണ്ട് സായികുമാർ പിറന്നു, രാജസേനനെയും ജയറാമിനെയും വ്യക്തിപരമായി പരിചയമുള്ളവർക്കെല്ലാം അറിയാം സത്യം എന്തെന്ന്. രാജസേനനേക്കാൾ അഹങ്കാരിയോ ക്രൂരനോ ആയ മറ്റൊരു സംവിധായകനും മലയാളസിനിമയിൽ നിലവിൽ ഇല്ല.സിനിമാമേഖലയുമായി വ്യക്തിപരമായി അടുത്ത ബന്ധങ്ങൾ ഇല്ലാത്ത സാധാരണക്കാരായ പാവങ്ങൾ ഇത്തരം പൊള്ളത്തരങ്ങളിൽ വിശ്വസിച്ചു കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക് കയർ എടുത്ത് തുള്ളുകയാണ്. ഇത്തരം വിവാദ പ്രസ്താവനകൾക്ക് പ്രതികരിക്കുന്ന മാന്യമായ രീതി മാത്രം നോക്കിയാൽ മതിയാവും ജയറാമിന്റെ ഉയർന്ന വ്യക്തിത്വവും സാംസ്ക്കാരികനിലവാരവും അളക്കാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഇതിനു വരുന്നത്.