കുട്ടിക്കാലത്ത് നമ്മളെ ചിരിപ്പിച്ച ഒരുപാട് സിനിമകൾ ഇല്ലേ ഇദ്ദേഹത്തിന്റെ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ ഒരു താരം ആണ് ജയറാം. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. ഒരു കാലത്ത് സിനിമ പ്രേമികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തിലെ നിരവധി ചിത്രങ്ങൾ ആണ് ജയറാം നായകനായി പുറത്തിറങ്ങിയത്. അവ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആകുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ ആയിരുന്നു ജയറാമിനെ ആരാധകർ നോക്കികണ്ടിരുന്നത്.

എന്നാൽ കാലം കഴിയും തോറും ജയറാമിന് മലയാള സിനിമയിൽ ഉള്ള പ്രസക്തി കുറഞ്ഞു എന്നതാണ് സത്യം. ജയറാമിന്റെ ഒരു നല്ല സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ ആയി എന്നതാണ് ശ്രദ്ധ നേടുന്നത്. വളരെ ചുരുക്കം മലയാള സിനിമകളിൽ മാത്രമാണ് ജയറാം ഇന്നുള്ളത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അർച്ചന സുരേഷ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ ആദ്യത്തെ ജനപ്രിയ നായകൻ. ഇദ്ദേഹത്തിനെ തിരിച്ചുകൊണ്ടുവരുവാൻ ഇവിടത്തെ സംവിധായകൻ ഒന്നുമില്ലേ? പുതുമുഖ സംവിധായകർ നല്ലൊരു കഥ കൊണ്ട് തിരിച്ചു തരണം എത്രയൊക്കെ പൊട്ടപ്പടങ്ങൾ ചെയ്താലും. ത്രയൊക്കെ സിനിമകൾ പൊട്ടിയാലും കുട്ടിക്കാലത്ത് കാലത്ത് എത്രയോ ചിരിപ്പിച്ച സിനിമകൾ ഉണ്ട് ഫ്രണ്ട്സ് മേലെ പറമ്പിൽ ആൺവീട്. കടിഞ്ഞോൽ കല്യാണം തുടങ്ങി കണ്ണുനിറപ്പിച്ച സിനിമകളും.

ഉത്തമൻ കഥാനായകൻ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ. സൂര്യപുത്രൻ കൈകുടന്ന നിലാവ്etc 90sപിള്ളേർക്ക് ഇങ്ങേരെ തള്ളിപ്പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ വില ഏറ്റവും കൂടുതൽ അറിയുന്നത് അവർക്കാണ് എത്രയോ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്.. ഒരു.ആഗ്രഹമുണ്ട് ഇദ്ദേഹത്തിന്റെ നല്ലൊരു സിനിമ കാണണമെന്ന് ലാലേട്ടൻ ദൃശ്യത്തിലൂടെ. മമ്മൂക്കക്ക്. ഭീഷ്മ പർവ്വത്തിലൂടെ സുരേഷ് ഗോപിക്ക് പാപ്പനിലൂടെ ദിലീപിന് രാമലീല പോലെ അതുപോലെ നല്ലൊരു തിരിച്ചു അദ്ദേഹത്തിന്.

പുതിയ സംവിധായകർ നല്ല തിരക്കഥകളുമായി പരിഗണിക്കണം അദ്ദേഹത്തെ. പ്രായത്തിന് ചേരുന്ന റോളുകളും സെലക്ട് ചെയ്യണം. മലയാള സിനിമയിൽ ആരും പരിഗണിക്കാത്തത് കൊണ്ടാണ് അദ്ദേഹം അന്യഭാഷയിൽ പോയി പണത്തിനുവേണ്ടി അഭിനയിക്കുന്നത്ജയറാമേട്ടന്റെ നല്ലൊരു സിനിമ കാണണമെന്നുണ്ട് തിരിച്ചുവരവ് പറയുമ്പോൾ എല്ലാവർക്കും കോമഡിയാണ് പക്ഷേ എങ്കിൽ ആഗ്രഹം ഉണ്ട് പുതിയ സംവിധായകർ തന്നെ പരിഗണിക്കണം എന്നുമാണ് പോസ്റ്റ്.

Leave a Comment