വർഷങ്ങൾ ആയി മലയാളി കുടുംബ പ്രേക്ഷകർ നല്ല ഒരു ജയറാം പടം കണ്ടിട്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ജയറാം. നിരവധി സിനിമകളിൽ കൂടി വർഷങ്ങൾ കൊണ്ട് തരാം മലയാള സിനിമയിൽ സജീവമായി തന്നെ തുടരുകയാണ്. നൂറിലേറെ ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച്. കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്യുന്ന താരം വളരെ പെട്ടന്ന് ആണ് ജനപ്രിയ നായകൻ ആയി മാറിയത്. ഇന്നും ജയറാമിനോടും ജയറാമിന്റെ സിനിമകളോടും പ്രത്യേക ഇഷ്ട്ടം ആണ് മലയാളി സിനിമ പ്രേമികൾക്ക്.

കുറച്ച് നാളുകൾ ആയി ജയറാം എന്നാൽ മലയാള സിനിമയിൽ അധികം സജീവം അല്ല. എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ താരം എത്താറുണ്ട്. ഇപ്പോഴിതാ സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ജയറാമിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാൻ പാൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പഴയ ജയറാമിനെ ഇപ്പോൾ പ്രേഷകർക് നഷ്ടമായി എന്നാണ് പോസ്റ്റിൽ കൂടി പറയുന്നത്.

ഒരു വിന്റേജ് ജയറാം സിനിമ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നല്ലൊരു ഫാമിലി പടം വന്നാൽ ഇന്നും തീയറ്റർ നിറയ്ക്കാൻ കഴിയുന്ന താരമാണ്. നല്ലൊരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നുമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. നല്ല ഒരു ക്യാരക്റ്റർ റോൾ അല്ലെങ്കിൽ ഇരട്ട നായക വേഷങ്ങളിൽ ഒരാൾ, ജയറാമിനു മാത്രം കഴിയുന്ന റോളുകളും മാനറിസങ്ങളും ഉണ്ട്‌. അദ്ദേഹത്തിനു ഇനിയും തിരിച്ച്‌ വരാം.

ജയറാം എന്ന നായകനെത്തന്നെ വേണമെന്ന് മലയാളികൾക്ക് നിർബന്ധമില്ല എന്ന കാര്യം ആരെങ്കിലും ജയറാമിനോട് ഒന്നു പറഞ്ഞുകൊടുക്കുമോ, എനിക്ക് തോന്നിയ ഒരു കാര്യം പറയാം ഹിന്ദിയിൽ ഈ വർഷം ഇറങ്ങിയ ജുഗ് ജുഗ് ജിയോ എന്ന സിനിമ കണ്ടപ്പോ അതിൽ അനിൽ കപൂർ ചെയ്ത വേഷം ജയറാമിന് പക്കാ ഫിറ്റ് ആയിട്ടു എനിക്ക് തോന്നി പുള്ളിയുടെ മാനറിസംസ് ഒക്കെ വച്ചു ചെയ്യുകയാണേൽ ഒരു പെർഫെക്റ്റ് റോൾ ആവും അതു. ആ പടം ആര്ക്കും റീമേക്ക് ചെയ്തിരുന്നേൽ കൊള്ളമായിരിക്കും എന്നെനിക്കു തോന്നുന്നു. അല്ലെങ്കിൽ അതേ രീതിയിൽ ഉള്ള ഒരു പടം വന്നാലും മതിയർന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment