ഇതാണ് ജയസൂര്യയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം, ശരിയല്ലേ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് . അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നിരവതി നല്ല മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞു. കോമഡി രംഗങ്ങൾ ആണെങ്കിലും ഇമോഷണൽ രംഗങ്ങൾ ആണെങ്കിലും വളരെ അനായാസമായി തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പലപ്പോഴും താരം തെളിയിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. അതിൽ നിരവധി നല്ല കഥപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്ത് വെയ്ക്കും വിധം ഉള്ളത് ആണ്. ഇപ്പോൾ ജയസൂര്യയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയിരിക്കുന്നത്. രാജ് കിരൺ തോമസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആട് 2, തുടക്കം മുതൽ കണ്ടുകൊണ്ടിരിക്കുന്നു. ഒരു സുഖമുള്ള പടം ആണ്. എതിർ അഭിപ്രായം ഉള്ളവരും കാണും. എന്നാലും എനിക്ക് ഇഷ്ടം ഉള്ള പടം ആണ്. പറയാൻ വന്ന കാര്യം. ജയസൂര്യ എന്ന നടന്റെ സിനിമകൾക്ക് ഇപ്പോ എന്താണ് സംഭവിക്കുന്നത്? ധാ ഇത് തന്നെ. അദ്ദേഹം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയുന്ന ഇതുപോലെ ഉള്ള റോളുകൾ വിട്ടിട്ട് മാസ്സും,മോട്ടിവേഷനും ഒക്കെ പിടിക്കുന്നതാണ് പ്രശ്നം.

താങ്കൾ വളരെ മികച്ച നാടൻ ആണെന്ന് ഒരുപാട് സിനിമകൾ കൊണ്ട് താങ്കൾ തെളിയിച്ചതാണ്. അതുകൊണ്ട് ഇനിയും താങ്കളുടെ അഭിനയ മുഹൂർതങ്ങളും മാസ്സും മോട്ടിവേഷനും ഒക്കെ വിട്ടിട്ട് ഇതുപോലെ ജനങ്ങൾക്ക് താങ്കളെ കാണാൻ ഇഷ്ടം ഉള്ള വേഷത്തിൽ വരണം എന്നുള്ളതാണ് ഒരു സാധാരണ പ്രേക്ഷകൻ എന്നുള്ള നിലയിൽ എന്റെ ഒരു അഭ്യർത്ഥന എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഇഇഇ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. മോട്ടിവേഷൻ രീതിയിൽ എടുത്ത പടങ്ങൾ ആണ് സു സു സുധി വാത്മീകം, വെള്ളം എല്ലാം. ഇതെല്ലാം നടൻ എന്ന നിലയിൽ ഈ പറഞ്ഞ ആടിനേക്കാൾ നല്ല സിനിമകൾ ആണ് എന്നാണ് എനിക്ക് തോന്നിയത്, വെള്ളം വിജയിച്ചില്ലല്ലോ? അതി ഭയങ്കര അഭിപ്രായം ഉണ്ടായിട്ടും വെള്ളം തകർന്നു പോയി. വെള്ളം തിയേറ്ററിൽ പോയി കണ്ടിരുന്നോ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment