സ്ക്രിപ്റ്റ് കേട്ട് കഴിഞ്ഞാൽ ലാലേട്ടന് നൂറായിരം സംശയങ്ങൾ ആണ് എന്ന് ജീത്തു ജോസഫ്

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയുടെ സ്ക്രിപ്റ്റ് കേട്ട് കഴിഞ്ഞാൽ  ലാലേട്ടന് നൂറ് സംശയങ്ങൾ ആണ് എന്നാണ് ഒരു അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്. തന്റെ ഏറ്റവു പുതിയ പടമായ കൂമൻ ന്റെ പ്രൊമോഷൻ ആയി ബന്ധപെട്ടു സംസാരിക്കുന്നതിനിടയിൽ ആണ് ജീത്തു ജോസഫ് ഈ കാര്യം പറയുന്നത്.

എന്നാൽ പക്ഷെ ലാലേട്ടന് അങ്ങനെ എല്ലാ പടങ്ങളുടെ സ്ക്രിപ്റ്റ് ലും സംശയങ്ങൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നും അങ്ങനെ ആണെങ്കിൽ ഒറ്റ സംശയം കൊണ്ട് തന്നെ ഒഴിവാക്കാമായിരുന്ന പടങ്ങൾ അദ്ദേഹം ചെയ്യില്ലല്ലോ എന്നും ആണ് പോസ്റ്റിൽ കൂടി ആരാധകൻ ചോദിക്കുന്നത്. കൂമൻ എഴുതുന്നത് കൃഷ്ണകുമാർ ആണ്, 12ത്ത് മാൻ എന്ന ചിത്രം എഴുതിയ റൈറ്റർ ആണ് അദ്ദേഹം എന്നും കൂമൻ ഒരു വിജയം ആവട്ടെയെന്ന് ആഗ്രഹിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു.

മാത്രവുമല്ല, ദൃശ്യത്തിൽ മീന യുടെ ക്ളീവേജ് കാണിക്കുന്ന ഒരു സീൻ ഷോട്ടിൽ ഉണ്ടായിരുന്നു എങ്കിലും മീന അത് ചെയ്യാൻ കൂട്ടാക്കിയില്ല എന്നും ജീത്തു ഈ അഭിമുഖത്തിൽ പറഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു. എന്തിനാ അങ്ങനെ ഒരു ക്‌ളീവേജ് ഷോട്ട് എന്ന് ഏറെ ആലോചിച്ചു നോക്കി എന്നും അവസാനം എവിടെയാണ് ആ ഷോട്ട് ജിത്തു ഉദേശിച്ചത്‌ എന്ന് ഞാൻ മനസിലാക്കി എന്നുമാണ് പോസ്റ്റിൽ ജിൽ ജോയ് പറയുന്നത്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. 9 വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ഒരു സിനിമയിലെ ക്‌ളീവേജ് ഷോട്ട് ഉണ്ടായിരുന്നു എന്നും അത് ഒഴിവാക്കിയത് ആണെന്നും ഇന്ന് അറിഞ്ഞപ്പോ ജിൽ ജോയ് ടെ ഉറക്കം നഷ്ടപ്പെട്ടു എന്നും ചുമ്മാതല്ല മലയാളികൾക്ക് ലൈം ഗി ക ദാരിദ്ര്യം ഉണ്ടെന്ന് പറയുന്നേ എന്നുമാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

വരുനിണെ കൊ,ല്ലു, ന്ന ആ സീൻ മുൻപ് ആകും, അങ്ങനെ ഒരു ഷോട്ട് ഇല്ലാതിരുന്നത് നന്നായി. അത് കൊണ്ട് തന്നെ ഇന്നും ദൃശ്യം, ഇപ്പോഴും ക്ലാസ്സിക് ആയി നില്കുന്നു, ക്‌ളീവേജ് കാണിച്ച വൈശാലി ക്ലാസ്സിക്ക് അല്ലെ? കാണിക്കാതെ ഇരുന്നതാണ് ദൃശ്യം ക്ലാസ്സിക് ആവാൻ കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. കാണിച്ചിരുന്നേൽ ഓർക്കാൻ കൂടി വയ്യ. വൈശാലിയുടെ സബ്ജക്റ്റ് കഥ ആവശ്യപ്പെടുന്ന വശീകരണം അതിൽ പ്രധാനം ആയിരുന്നു..പക്ഷേ ദൃശ്യത്തിൽ മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ. അവിടെ ആണ് രണ്ടും തമ്മിൽ വ്യത്യസ്തമാകുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment