ഇപ്പോൾ ഇത്തരത്തിൽ ഉള്ള ഗാനരംഗങ്ങൾ ഒന്നും ഇല്ലാത്തത് എന്ത് കൊണ്ടാണ്

ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്ന ഒരു രീതി ആയിരുന്നു എത്ര നാട്ടിൻ പുറത്ത് നടക്കുന്ന കഥ ആണെങ്കിലും സിനിമയിലെ ഗാന രംഗങ്ങൾ ചിത്രീകരിക്കാൻ വിദേശത്ത് പോകുക എന്നത്. ഒരു കാലത്ത് ഈ രീതി മലയാള സിനിമയിൽ ട്രെൻഡ് ആയിരുന്നു. ഗാനരംഗങ്ങൾ മാത്രം വിദേശത്ത് ചിത്രീകരിക്കുകയും ബാക്കിയുള്ള സീനുകൾ ഒക്കെ ഏതെങ്കിലും നാട്ടിൻ പുറങ്ങളിൽ ചിത്രീകരിക്കുകയും ചെയ്യുന്നത് ആയിരുന്നു പതിവ്. ഇടക്കാലത്ത് സിനിമയിൽ ട്രെൻഡ് ആയിരുന്ന ഈ രീതി എന്നാൽ കാലക്രമേണ ഇല്ലാതാകുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സിനിമ ആസ്വാദകരുടെ ഫേസ്ബുക് ഗ്രൂപ്പ് ആയ സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ഈ വിഷയത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പും അതിനു മറ്റുള്ള അംഗങ്ങൾ നൽകിയ കമെന്റുകളും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ‘നടന്മാരും സംവിധായകരും സിനിമ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ മലയാള സിനിമയിൽ അന്യം നിന്ന് പോയാ കലാപരിപാടി.. വിദേശ രാജ്യങ്ങളിൽ പോയി പാട്ട്‌ ഷൂട്ട്‌ ചെയ്യൽ.. ഇങ്ങനെ ഷൂട്ട്‌ ചെയ്ത മലയാളം പാട്ടുകൾ പറയാമൊ.. കുറ്റം പറയരുതല്ലൊ, ഇത്തരം ഗാനങ്ങളിലെ രംഗങ്ങൾ അടിപൊളിയാണു’എന്നാണ് . എന്നാൽ ഈ പോസ്റ്റിനു രസകരമായ നിരവധി കമെന്റുകൾ ആണ് ആരാധകർ പറയുന്നത്. സെൻസിബിൾ ആയി സിനിമ ചെയ്യുന്നവർ വന്നപ്പോഴുണ്ടായ സ്വാഭാവിക മാറ്റമാണത്. പിന്നെ സിനിമയിലെ സന്ദർഭം ആവശ്യപ്പെടുമ്പോൾ അത് ചെയ്യും എന്നാണ് ഒരാൾ നൽകിയ കമെന്റ്.

0കളിലെ ബോളിവുഡ് സിനിമ കളിൽ ആണ് വിദേശ രാജ്യങ്ങളിലെ നടുറോഡിൽ റൊമാൻസ് രംഗങ്ങൾ ഉള്ള പാട്ടുകൾ കാണുന്നത് … ജീൻസ് ലേ ഒരു പാട്ടുണ്ട് ഒരു രംഗം അമേരിക്ക യിലെ തിരക്കേറിയ ഒരു സ്ഥലത്തു വെച്ച് ഉള്ള സീൻ പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല… അവിടെ, ആ ക്യാഷ് ഉണ്ടെങ്കിൽ സിനിമയുടെ സിനിമയുടെ ഏതെങ്കിലും ഏരിയയിൽ ഉപയോഗിക്കാമല്ലോ വി എഫ് എക്സ് പോലെ, ആ സമയത്തു കുറേ ഹിന്ദി സിനിമ കൾ ഇങ്ങനെ ഷൂട്ട് ചെയ്തിട്ടുണ്ട്, ഈ പാട്ട് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട് അവരൊക്കെ എന്തായിരിക്കും മനസ്സിൽ കരുതുന്നതെന്ന്, “സിനിമയുടെ കഥയുമായി യാതൊരു ബന്ധം ഇല്ലെങ്കിലും പാട്ട് രംഗം ചിത്രീകരണം മാത്രം വിദേശത്ത് നടത്താൻ വേണ്ടി ഉള്ള ദുരൂഹമായ പരിപാടി എന്തിനെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.. “, ഇപ്പൊ സിറ്റുവേഷണൽ സോങ്‌സ് ആണ് ഉള്ളത് .ഇതേപോലെ ഉള്ള ലവ് സോങ്‌സ് ഒക്കെ സിനിമയിൽ കുറഞ്ഞു, നാട്ടിൽ പുറത്തെ വേലയില്ലാത്ത നടൻ.. രാത്രിയിൽ കാമുകിയായുള്ള പ്രണയം സ്വപ്നം കാണുന്നത് വിദേശത്തു എവിടെയെങ്കിലും ആവും. ഓർമ വന്നതാ.. രാഷ്ട്രീയ സിനിമയായ ലയൺ ൽ ദിലീപും കാവ്യയുമായി പാട്ട് സീൻ അങ്ങ് ന്യൂസ്‌ലാൻഡ് ൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസിറ്റിനു ലഭിക്കുന്നത്.