എന്താണ് അയാൾ പറഞ്ഞത് എന്ന് മനസ്സിലായവർ അയാളെ പൊങ്കാല ഇടില്ല

ജിയോ ബേബി എന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച വിഷയം. തന്റെ സിനിമയിൽ പൂജയും മറ്റും കാണില്ല എന്ന് ജിയോ ബേബി ഒരു അഭിമുഖത്തിൽ പറഞ്ഞത് ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാരണം ജിയോ ബേബി ചിത്രം ആയ കാതലിന്റെ പൂജ ചിത്രങ്ങൾ പുറത്ത് വന്നോതോടെ ആണ് താരത്തിനെ കളിയാക്കിക്കൊണ്ട് ആളുകൾ എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ലോഗൻ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജീയോബേബി വ ധം കഥകളിയാണല്ലോ നടന്നുകൊണ്ടിരിയ്ക്കുന്നത്. എന്താണ് മുമ്പ് അയ്യാൾ പറഞ്ഞത്? ഞാൻ നിർമിയ്ക്കുന്ന സിനിമയിൽ പൂജ ഉണ്ടാകാറില്ല. കാരണം ഞാൻ കൂടി നിർമാണ പങ്കാളിയായ സിനിമയിൽ എനിക്കതു നടപ്പാക്കാൻ പറ്റും. പക്ഷെ എന്റെ നിർമാതാവ് ഒരു വിശ്വാസി ആണെങ്കിൽ എനിയ്ക്കീ ഡിസിഷൻ എടുക്കാൻ പറ്റില്ല. അതല്ലേ നടന്നതും.? മലയാള സിനിമ ഇൻഡസ്ട്രിയെ അടുത്തറിഞ്ഞ, നിരീക്ഷിച്ച ഒരാളുടെ വാക്കുകൾകൂടിയായതു കാണേണ്ടതുണ്ട്.

ഒരു ഫിലിംമേക്കർക്ക് അയാളുടെ സിനിമ തന്നെയാവില്ലേ വലുത്. അതിന്റെ പുറത്തുള്ള രാഷ്ട്രീയത്തെക്കാൾ അകത്തു അയാൾക്ക് പലതും ചെയ്യാനാകും. ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിലും,മറ്റുരീതിയിൽ ഫ്രീഡം ഫൈറ്റിലും അയ്യാളത് തെളിയിച്ചതുമാണ്. അതിന്റെ ഒരു ഈർഷ്യ ഏറെപ്പേർക്ക് ഉണ്ടെന്നാണ് ഇപ്പോൾ തെളിയുന്നതു. അപ്പോൾ അത് അത്രയും എഫക്റ്റീവ് ആയി കൊണ്ടു എന്നുവേണമെങ്കിൽ പറയാം.

ഇനി അയാളുടെ നിലപാടുകളിലെ വെള്ളം ചേർക്കലായാണ് ഈ പൂജ സംഭവത്തെ കാണുന്നതെങ്കിൽ അതിനുള്ള ഉത്തരം അതെ ഇന്റർവ്യൂവിൽ തന്നെ പറയുന്നതായി നേരത്തെ ഈ പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. സാഹചര്യ വശാൽ ഒരാൾക്ക്‌ അയ്യാൾ വിശ്വസിയ്ക്കാത്ത ഒന്നിന് അയ്യാളുടെ കലാപ്രവർത്തനത്തിന് വേണ്ടി വഴങ്ങേണ്ടി വരുന്നുണ്ടെങ്കിൽ അതൊരു ഗതികേടായി അല്ലേ കാണേണ്ടത്?

അല്ലാതെ വരുമ്പോൾ ഒരു ട്രോൾ മെറ്റിരിയൽ മാത്രമായി ഇത് ചുരുങ്ങിപ്പോകും. ഒരാൾക്ക്‌ മാറാൻ പറ്റാത്ത സാഹചര്യം ഒരിടത്തുണ്ടെങ്കിൽ ആ സാഹചര്യമുള്ള ഇടം കൂടിയാണ് മാറേണ്ടത്. കൂടെ അയാൾക്ക് നിലപാടിൽ ഉറച്ചു നിൽക്കാനുള്ള സാഹചര്യവും ഉണ്ടാകും.  ഇനിയും ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ മലയാള സിനിമയ്ക്ക് നേടിത്തരാൻ സംവിധായകൻ ജിയോ ബേബിയ്ക്കു കഴിയട്ടെ. കാതൽ ദി കോർ മികച്ച സിനിമയാകട്ടെ എന്നുമാണ് പോസ്റ്റ്.

Leave a Comment