ഡിക്ടറ്റീവ്എന്ന സിനിമയിൽ ആരും ഈ രംഗം ശ്രദ്ധിച്ചില്ലായിരുന്നോ ?

ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ആണ് ഡിറ്റക്ടീവ്. ഇപ്പോഴിതാ ചിത്രം ഇറങ്ങി വർഷങ്ങൾക് ഇപ്പുറം ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആകുകയാണ്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ചിത്രം വീണ്ടും ചർച്ച ചെയ്യാൻ കാരണം ആയത്. വിനോദ് നെല്ലക്കൽ എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റക്ടീവിന്റെ ആരംഭത്തിൽ തന്നെ ഒരു സീനുണ്ട്. ഒരു കൊലപാതകം നടന്ന വീട്ടിലേയ്ക്ക് എസ്പിയായ സായ്കുമാർ വരികയാണ്. നീലനിറമുള്ള ഔദ്യോഗിക വാഹനത്തിൽനിന്ന് അദ്ദേഹം ഇറങ്ങുമ്പോൾ യൂണിഫോമിലെ ചിഹ്നങ്ങൾ വ്യക്തമായി കാണാം. ഒരു അശോക സ്തംഭവും, ഒരു സ്റ്റാറുമാണ് അത്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം വീട്ടിലേയ്ക്ക് കയറുന്ന ഷോട്ട് എത്തുമ്പോൾ ഒരു ചെറിയ വലിയ മാറ്റം.

ഒരു അശോക സ്തംഭത്തിന്റെ സ്ഥാനത്ത് രണ്ടു സ്റ്റാറുകൾ കൂടി പ്രത്യക്ഷപ്പെടുന്നു, മൊത്തം മൂന്ന് സ്റ്റാറുകൾ! അതായത്, വളരെ പെട്ടെന്ന് അദ്ദേഹം ഡിവൈഎസ്പി ആയി മാറുകയാണ്. ഏതാനും സെക്കന്റുകൾ കൂടി കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത മുറിയിലേയ്ക്ക് പ്രവേശിക്കുന്നു. ഭാഗ്യം, പോയ റാങ്ക് തിരിച്ചു കിട്ടിയിരിക്കുന്നു! കണ്ടിന്യുവിറ്റിയിലൊക്കെ ഇത്ര അശ്രദ്ധയോ, പ്രത്യേകിച്ച് ക്ളോസ് – മിഡ് ഷോട്ടുകൾ മാത്രം വരുന്ന സീനുകളിൽ എന്നുമാണ് പോസ്റ്റ്. എന്നാൽ നിരവധി പേരാണ് ഇതിനു കമെന്റ് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പുള്ളി കാറിൽ നിന്നും ഇറങ്ങുമ്പോഴാണ് പ്രൊമോഷൻ ആയതു അറിയുന്നത് …പിന്നെ അവിടെ വെച്ച് സ്റ്റാർ ഒക്കെ വെച്ച് ഒരു ചായ ഒക്കെ കുടിച്ചതിനു ശേഷം ആണ് ഉള്ളിലോട്ടു പോകുന്നത്. പിന്നെ സിനിമയ്ക്ക് അത് പ്രതേകിച്ചു വാല്യൂ ഒന്നും കിട്ടാത്തൊണ്ട് ജിത്തു അത് വേണ്ടാന്ന് വെച്ച് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

പല മലയാളം സിനിമകളിലും പോലീസ് യൂണിഫോം, റൈഫിൾ വെച്ചുള്ള സല്യൂട്ട് എന്നിവ കോമാളി വേഷം ആയി തോന്നാറുണ്ട്. ഏതെങ്കിലും ഒരു പോലീസ് കാരനോട് ഒന്ന് ചോതിച്ചാൽ അല്ലെങ്കില് ഒന്ന് ഗൂഗിൾ ചെയ്താൽ ഇത്തരം മണ്ടത്തരം ഒഴിവാക്കാം, ഋഷ്യശൃംഗൻ്റെ തലയിൽ ഹെയർപിൻ ഒക്കെ കാണിച്ചു തന്ന ആൾ എൻ്റെ വീട്ടിലുണ്ട്, എസ് പിയുടെ തൊപ്പി നീല കളർ അല്ലേ, ഇതുപോലെ പെട്ടെന്ന് റാങ്ക് തിരിച്ചു പിടിച്ച ഏതു നടനുണ്ട് മലയാളത്തിൽ, പഴയ സിനിമകളിൽ ഒട്ടേറെ ഫാൾട്ടുകൾ ഇപ്പോ കണ്ടെത്താൻ പറ്റും. വർഷങ്ങൾ കഴിഞ്ഞ സിനിമകളെ ഇപ്പോ കീറിമുറിച്ച് കയ്യടി വാങ്ങാൻ നോക്കിയിട്ട് എന്തിനാ വെറുതെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.