Big Boss

ഋതു മന്ത്രക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെച്ച് ജിയ ഇറാനി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബിഗ്‌ബോസ് സീസണ്‍ മൂന്നിന്റെ പതിനൊന്നാം ആഴ്ചയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. മത്സരബുദ്ധിയും മികച്ച പ്രകടനങ്ങള്‍ കൊണ്ടും ഓരോ മത്സരാര്‍ത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിഗ്‌ബോസ് വീട്ടില്‍ കഴ്ചവെക്കുന്നത്. മലയാളം ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് കേരളത്തിന് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഷോയിലെ മത്സരാര്‍ത്ഥികളെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമായി കഴിഞ്ഞു. ബിഗ്ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്ക് ആരാധകരും സമൂഹമാധ്യമങ്ങളില്‍ മറ്റും നിരവധി ഫാന്‍ പേജുകളാണ് ഉള്ളത്. എന്നാല്‍ ബിഗ് ബോസ് വിട്ടില്‍ മലയാളി പ്രേക്ഷകര്‍ ഏറെ തിരയുന്ന മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര.

 

അഭിനേത്രി, ഗായിക, മോഡല്‍ തുടങ്ങിയ രംഗങ്ങളില്‍ സജീവമായിരുന്നെങ്കിലും ബിഗ് ബോസ് സീസണ്‍ മൂന്നിലൂടെയാണ് ഋതു മന്ത്ര മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇപ്പോഴിതാ ഋതു മന്ത്രയുടെ പ്രിയസുഹൃത്ത് ജിയ ഇറാനി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഋതുവിനൊടൊപ്പമുള്ള പല രീതിയിലുള്ള ചിത്രങ്ങളാണ് ജിയ പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലായി. ചിത്രങ്ങള്‍ക്കൊപ്പം ജിയ പങ്കുവെച്ച ക്യാപ്ഷനും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഋതുവിനെ നെഞ്ചില്‍ കിടത്തിയുള്ള ചിത്രവും ജിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് ജിയ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ- എപ്പോഴും നീ പറയാറുള്ളത് പോലെ എന്റെ ചുമലിലാണ്, ഗുഡ്നൈറ്റ് മോളേ, മിസ്സ് യൂ, എവിടെയായാലും സമാധാനത്തോടെ ഉറങ്ങൂ എന്നാണ് ജിയ കുറിച്ചത്. ഋതുവും ജിയയും ഒന്നിച്ചുള്ള മറ്റുകുറെ ചിത്രങ്ങളും ജിയ പങ്കുവെക്കുന്നുണ്ട്.

 

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ജിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൈയ്യിലൊരു കോഫിയും കൂടെ നീയും, ഒരു ദിവസം തുടങ്ങാനുള്ള മികച്ച കാര്യങ്ങള്‍ എന്ന് ക്യാപ്ഷനോടെ ഋതുവിന്റെ കവിളില്‍ ഉമ്മ കൊടുക്കുന്ന ചിത്രമായിരുന്നു ജിയയുടെ അടുത്ത ചിത്രം. പിണങ്ങിക്കഴിഞ്ഞാല്‍ ഋതു ഇങ്ങനെയാണെന്ന് പറഞ്ഞുള്ള ഫോട്ടോയും ജിയയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോട്ടോയിക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അതേസമയം കമന്റുകള്‍ക്കെല്ലാം ജിയ മറുപടി നല്‍ക്കുന്നുമുണ്ട്. ആംഗ്രിമോഡിലും ഋതു ക്യൂട്ടാണെന്നും നിങ്ങള്‍ രണ്ടുപേരും പെര്‍ഫ്ക്ട് മാച്ചാണ് എന്ന് തരത്തില്‍ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതേസമയം ജിയയും ഋതുവും പ്രണയത്തിലാണോ എന്ന് നേരത്തെ ആരാധകര്‍ സംശയം ഉന്നയിച്ചതാണ്.

ഇപ്പോള്‍ അത് തീര്‍ച്ചപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ജിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ബിഗ്‌ബോസ് ഹൗസില്‍ ഋതു തന്റെ ജീവിതത്തിലെ കാര്യങ്ങള്‍ ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം ബിഗ്‌ബോസ് ഹൗസില്‍ റംസാനും ഋതുവും തമ്മില്‍ പ്രണയത്തിലാണോ എന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ചോദ്യം ഉന്നയിച്ചതാണ്. എന്നാല്‍ മോര്‍ ദാന്‍ ഫ്രണ്ട് എന്നാണ് ഋതു അന്ന്‌റംസാനെ കുറിച്ച് പറഞ്ഞത്. അതേപോലെ നിങ്ങള്‍ ഋതുവിനോടെപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ ജിയ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇത് കണ്ട് നിങ്ങള്‍ പ്രണയത്തിലാണോ എന്ന് ആരാധകരുടെ ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ മറുപടി നല്‍കിയത്.

Trending

To Top
error: Content is protected !!