Big Boss

നാല് വര്‍ഷത്തെ പ്രണയവും ജീവിതവും; ഋതുവുമായുള്ള പ്രണയയത്തെ കുറിച്ച് മനസ് തുറന്ന് ജിയ ഇറാനി

ബിഗ്‌ബോസ് സീസണ്‍ മൂന്നിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര. നടിയായും ഗായികയായും മോഡലായും മലയാളികരയില്‍ സജീവമായിരുന്നെങ്കിലും ബിഗ്‌ബോസിലൂടെയാണ് ഋതു കൂടുതല്‍ ജനശ്രദ്ധ നേടാന്‍ തുടങ്ങിയത്. ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിത ഋതുവിന്റെ സുഹൃത്തും നടനും മോഡലുമായ ജിയ ഇറാനി ഋതുവുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഋതുവിനോടൊപ്പമുള്ള ചിത്രങ്ങള്‍ ജിയ നേരത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ പറണയത്തിലാണോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നെങ്കിലും ആത്മമിത്രം എന്നാണ് ജിയ പറഞ്ഞിരുന്നത്.

 

 

എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജിയ ഇറാനി. കൊച്ചിയില്‍ ഒരുമാതിരിപെട്ടവര്‍ക്കെല്ലാം ഈ ബന്ധം അറിയാമെന്നും അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസില്‍ ഋതുവിന്റെ പേരിനോട് ചേര്‍ത്ത് കൊണ്ട് രംസാന്റെ പേര് പറയുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നമില്ലെന്നും ഋതു അവിടെ നില്‍ക്കുമെന്ന് തനിക്ക് അറിയാമെന്ന് ജിയ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഋതുവും താനും പ്രണയത്തിലാണെന്ന് ജിയ വെളിപ്പെടുത്തി. തങ്ങള്‍ ഒരുമിച്ചു യാത്രകള്‍ ചെയ്യാറുണ്ടെന്നും അവളുടെ ആയിരകണക്കിന് ചിത്രങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്നും ജിയ പറയുന്നു. ഋതുവും ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഋതു ബിഗ്‌ബോസ് വിജയി ആയി വരുന്ന നിമിഷത്തെ കുറിച്ചാണ് ഇപ്പോള്‍ ചന്തിക്കുന്നതെന്നും ജിയ പറഞ്ഞു.

 

 

ഒരു ഷൂട്ടിംഗിനിടെയില്‍ വച്ചാണ് ഋതുവിനെ കണ്ടുമുട്ടിയതെന്നും നീണ്ട സംഭാഷണത്തിന് ഒടുവില്‍ തങ്ങള്‍ ഓരു പോലെ ചിന്തിക്കുന്നവരാണെന്ന് മനസിലായതെന്നും ജിയ പറഞ്ഞു. അതേസമയം ഷോയില്‍ നിന്നും ഋതുവിനെതിരെ വരുന്ന ആരോപണങ്ങള്‍ സത്യമല്ലെന്നും പല ട്രോളുകളും തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും ജിയ തുറന്ന് പറഞ്ഞു. ഋതു രംസാനെ തന്റെ ഇളയ സഹോദരനായി മാത്രമാണ് കണ്ടിട്ടുള്ളു എന്നും നൂറ് ദിവസത്തെ ഷോയില്‍ അവര്‍ ഒരുമിച്ചാണെന്നും അത് തന്നെ ബാധിക്കുന്നില്ലെന്നും ഞങ്ങള്‍ തമ്മില്‍ അടുത്ത ആത്മബന്ധമുണ്ടെന്നും ജിയ ഇറാനി പറഞ്ഞു.

 

 

അതേസമയം താന്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്നും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണെന്നും എന്നാല്‍ ലീഗലി ഡിവേഴ്‌സ് ആകുന്നത് ഋതു ബിഗ്‌ബോസിലേക്ക് പോയതിന് ശേഷമാണെന്നും ജിയ പറഞ്ഞു. വിവാഹമോചിതനായതിന് ശേഷം ഋതുവും താനും തമ്മിലുള്ള ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ തീരുമാനിച്ചിരുന്നെന്നും ജിയ പറഞ്ഞു. ഞങ്ങളുടെ ബന്ധം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നും ജിയ പറഞ്ഞു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ ഋതു അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യ മത്സരത്തിലും ഋതു പങ്കെടുത്തിട്ടുണ്ട്.

 

Trending

To Top
error: Content is protected !!