ജോണി ആന്റണി ഇപ്പോൾ കൊച്ചിൻ ഹനീഫയെ അനുകരിക്കുകയാണോ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ആണ് ജോണി ആന്റണി. നിരവധി പോസിറ്റീവ് കഥാപാത്രങ്ങളെ ആണ് താരം ഇതിനോടകം അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ന്യൂ ജെനെറേഷൻ അച്ഛനായി പല സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. കൂടാതെ ഹാസ്യ കഥാപാത്രങ്ങളും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സിനി ഫയലിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജയേഷ് രവീന്ദ്രൻ അയുർ എന്ന ആരാധകൻ ആണ് ജോണി ആന്റണിയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ജോണി ആന്റണി ഇപ്പോൾ പല സിനിമകളിലും കൊച്ചിൻ ഹനീഫയെ അനുകരിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റ് ഇങ്ങനെ, ഈയിടെയായി വരുന്ന ചിത്രങ്ങളിൽ നമ്മുടെ ജോണീ ആന്റണി ചേട്ടന്റ ക്യാരക്ടർ മുമ്പ് കൊച്ചിൻ ഹനീഫിക്ക ചെയ്തതു പോലെ തോന്നുന്നത് എനിക്കു മാത്രമാണോ.. അതുപോലെ ഗംഗ മീര എന്ന ഈ നടിയുടെ ജാൻ ഇ മൻ മൂവിയിലെ കഥാപാത്രം മുമ്പ് ബിന്ദൂപണിക്കർ ചെയ്തതു പോലേയും. നിങ്ങൾക്കും തോന്നുന്നുണ്ടോ? അല്ലെങ്കിൽ ഇതുപോലെ തോന്നിയ മറ്റു കഥാപാത്രങ്ങൾ എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

അ തൊക്കെ നിങ്ങളുടെ മാത്രം തോന്നലാ ഹനീഫ അവസാനമൊക്കെ അറുബോറൻ തമാശയാണ് പറഞ്ഞിരുന്നത്. ഇദ്ദേഹം ഇപ്പഴൊക്കെ സ്റ്റാൻഡേർഡ് ആണ്… പോകെ പോകെ എന്താവുംന്ന് നോക്കാം, ആറാട്ടിലെ കഥാപാത്രത്തിന് തുറുപ്പുഗുലാനിലെ കൊച്ചിൻ ഹനീഫയുമായി സാമ്യം തോന്നിയിരുന്നു. എല്ലാ വേഷങ്ങളും അങ്ങനെ തോന്നിയിട്ടില്ല, തിരിമാലി ഫിലിംൽ ശെരിക്കും തോന്നിച്ചു.. പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയെപ്പോലെ, വരനെ ആവശ്യമുണ്ട് സിനിമയിലെ കഥാപാത്രം കണ്ടപ്പോൾ പഴയ സത്യൻ അന്തിക്കാട് പടങ്ങളിലെ ഇന്നസെന്റിനെ ഓർമപ്പെടുത്തി, എനിക്ക് പക്ഷേ കൂടുതൽ ചേർച്ച തോന്നിയത് കേശു ഈ വീടിന്റെ നാഥൻ മൂവിയിലെ സീനിലാ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.