ഒരുപാട് സ്റ്റാറുകളെ ആണ് ജോഷി സൂപ്പർസ്റ്റാർ ആക്കി മാറ്റിയത്

സംവിധായകൻ ജോഷിയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. സംവിധായകൻ ആയും നിർമ്മാതാവ് ആയും എല്ലാം ജോഷി മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുകയാണ്.  നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇന്നും ജോഷി ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഒരു പ്രത്യേക താൽപ്പര്യം ആണ്. നിരവധി സ്റ്റാറുകളെ ജോഷി തന്റെ ചിത്രത്തിൽ കൂടി സൂപ്പർസ്റ്റാറുകൾ ആക്കി.

ഇപ്പോൾ ജോഷിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗരുഡൻ ഗരുഡൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആദ്യ സിനിമകൾ പരാജയമായപ്പോൾ ഭാഗ്യമില്ലാത്ത സംവിധായകനാക്കി. ഒരിക്കലും സിനിമ യിൽ രക്ഷപ്പെടില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു, സിനിമയിലെ പലരും. പക്ഷെ തളർന്നില്ല.

42 വർഷങ്ങൾക്കു മുൻപ് വെള്ളി വെളിച്ചത്തിലേക്കു പ്രകാശമായി വന്നു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. മാസ്റ്റർ ഡയറക്ടർ ജോഷി സർ അദ്ദേഹത്തിന്റെ ആദ്യ സൂപ്പർ ഹിറ്റ്‌ നൽകിയിട്ടു 42 വർഷം. പിന്നീട് പല സ്റ്റാറുകളെയും സൂപ്പർസ്റ്റാറുകളാക്കി, ഒപ്പം ഒരു വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിലെത്തിച്ചു. ത്രില്ലടിപ്പിച്ചു. ഇന്നും സിനിമ മാത്രം ജീവവായുവായി ജീവിക്കുന്ന ക്രാഫ്റ്റ് മാൻ.

ഇദ്ദേഹത്തിന്റെ പല ജീവിതകഥകളും നമുക്ക് നൽകുന്ന എനർജി, കൂടെ നിൽക്കുന്ന ഓരോരുത്തർക്കും നൽകുന്ന പ്രോത്സാഹനം, അതൊരു വലിയ ഭാഗ്യമാണ്. 42 വർഷം സൂപ്പർ ഹിറ്റുകൾ നൽകിയ സംവിധായകന്റെ ആദ്യ ഹിറ്റിനു 42 വർഷം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന്റെ പിന്തുണച്ച് കൊണ്ട് കമെന്റുകളുമായി എത്തുന്നത്.

Leave a Comment