മുടി കുറവാണെന്നേ ഉള്ളു, തലനിറയെ ബുദ്ധിയാണെന്ന് ജൂഡിനെ കുറിച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസം ആണ് ഒരു പൊതു വേദിയിൽ കുറിച്ച് ജൂഡ് ആന്റണിയെ അഭിസംബോധന ചെയ്ത് കൊണ്ട് മമ്മൂട്ടി സംസാരിച്ചത്. തലയിൽ മുടി ഇല്ലെന്നേ ഉള്ളു, തല നിറയെ ബുദ്ധിയാണ് എന്നാണ് മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് എല്ലാവരും അതിനെ ഒരു തമാശയായി കണ്ടെങ്കിലും പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് മമ്മൂട്ടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ജൂഡ് ആന്റണിക്ക് എതിരെ മമ്മൂട്ടി പറഞ്ഞത് ബോഡി ഷൈമിങ് ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്തരത്തിൽ ഒരു കലാകാരനെ പരസ്യമായി ബോഡി ഷൈമിങ് മമ്മൂട്ടി നടത്തരുതായിരുന്നു എന്നാണ് പലരും പറയുന്നത്. ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റിഷാൽ എം എച്ച് ഡി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ” എല്ലാ തമാശകളും തമാശകൾ അല്ല ” അതിപ്പോ ആശാന് അടുപ്പിലും ആവാലോ. ജൂഡിനെ പറ്റി ഇക്ക പറഞ്ഞ ആ പരാമർശം തികച്ചും ബോഡി ഷൈമിങ് തന്നെ ആണ്. കാരണം മുടിയില്ല എന്നെ ഉള്ളു എന്നത് കൊണ്ട് ഇക്ക എന്താണ് ഉദ്ദേശിക്കുന്നത് അതൊരു കുറവാണു എന്നാണോ? അതോ മുടിയില്ലാതാവർ ഒക്കെ ബുദ്ധി ഇല്ലാത്തവർ എന്നാണോ?

കുറച്ചു മുൻപ് സിദ്ദിഖ് ഇക്ക ഒരു ഇന്റർവ്യു വിൽ പറയുന്ന കേട്ടിരുന്നു ഇക്ക ഒരിക്കൽ കണ്ടപ്പോ പറഞ്ഞു എടൊ തനിക്ക് വല്ല വിഗും വാങ്ങി വെച്ചൂടെ എന്ന് ആ ഒരു വാക്കിൽ തന്നെ ഇക്കാക്ക് മുടിയില്ലാത്തവരോട് ഉള്ള മനോഭാവം വ്യക്തമാണ്. അതിപ്പോ ജൂഡ് വരെ കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട് കാരണം ഇക്കയല്ലേ പറഞ്ഞത് അതുകൊണ്ട് ആർക്കും കുഴപ്പം ഉണ്ടാവില്ല. എത്രയൊക്കെ നല്ലവനായി അഭിനയിച്ചാലും ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഉള്ളിലുള്ളത് പുറത്തേക്ക് വരും.

ഇക്ക തമാശ പറഞ്ഞതല്ലേ ആശാന് അടുപ്പിലും ആവാം എന്നുമാണ് പോസ്റ്റ്. നമ്മളെ അടുത്തറിയുന്നവർ, ഇഷ്ടമുള്ളവർ ബോഡിഷെയിം ചെയ്യുമ്പോൾ പക്വത ഉള്ള ആളാണെങ്കിൽ ആ ലെവലിലേ കാണൂ. തിരിച്ചു ഒരു പരിചയം ഇല്ലാത്ത ആളാണ് അങ്ങനെ പറയുന്നതെങ്കിൽ ആ പറയുന്നത് നമുക്ക് അനുഭവപ്പെടുള്ളൂ. ജൂഡ് നെ മമ്മൂട്ടിക്ക് അടുത്ത് പരിചയം ഇല്ലാത്ത വ്യക്തി ആണെങ്കിൽ താങ്കൾ പറയുന്നത് ശരിയാണ് എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമെന്റ്.

Leave a Comment