വിനീത് ചാർമിളാ ജോഡികളുടെ ലവ് ട്രാക്ക് ചിത്രത്തിലെ നെഗറ്റീവ് ആയി ബാധിച്ചോ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ദിഖ് ലാലിന്റെ കാബൂളിവാല റാംജി റാവു സ്പീകിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി എന്നി സൂപ്പർ മെഗാ ഹിറ്റുകൾക്ക് ശേഷം സിദ്ദിഖ് ലാൽ ഒരുക്കിയ സിനിമയാണ് കാബൂളിവാല.

കന്നാസും കടലാസുമായി ജഗതിയും ഇന്നോസ്ന്റും തിളങ്ങിയ ഈ സിനിമയിൽ വിനീത്, ചാർമിള, ശങ്കരാടി, നെടുമൂടി വേണു, എം ജി സോമൻ, ശ്രീവിദ്യ, കല്പന, സുകുമാരി,ബിന്ദു പണിക്കർ തുടങ്ങിയ വലിയ താരനീര തന്നെയുണ്ട്. മലയാളത്തിലെ ഹാസ്യരാജകന്മാരായ ജഗതി ശ്രീകുമാറും ഇന്നോസ്ന്റും തന്നെയാണ് സിനിമയുടെ പോസിറ്റീവ്. ഒരേ സമയം ചിരിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്തു.

രണ്ടുപേരും സിനിമയിൽ ഒരുപോലെ ഞെട്ടിച്ചു ഒപ്പം ശ്രീവിദ്യ, ശങ്കരാടി എന്നിവരുടെ പ്രകടനങ്ങളും മറക്കാൻ പറ്റില്ല. നല്ല രസത്തിൽ കൊണ്ട് പോയ സിനിമയെ അല്പം പിന്നോട്ട് പോയത് വിനീതിന്റെയും ചാർമിളയുടെയും ലവ് ട്രാക്ക് വന്നത് മുതലാണ്. മറ്റു മുൻ സിദ്ദിഖ് ലാൽ സിനിമകൾ വെച്ചു നോക്കിയാൽ അവരുടെ ഏറ്റവും താഴെ നില്കുന്ന സിനിമ കാബൂളിവാലയാണ് പ്രധാനകാരണം ആ ലവ് ട്രാക്ക് തന്നെ. വിനീതിന്റെയും ചാർമിളയുടെയും പ്രകടനങ്ങളും അത്രക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. കാബൂളിവാല യോട് കൂടി സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞ്, സെന്റിമെന്റ്സ് സീനുകളിൽ പിടിച്ച് നിന്ന സിനിമ ആയിരുന്നു. ഈ പടം കഴിഞ്ഞതോടെ അവിടുന്ന് അങ്ങോട്ട് സിദ്ദിഖ് ഒറ്റക്ക് ആയി, പിന്നെ അങ്ങേർക്ക് പണക്കാരുടെ കഥകൾ മാത്രേ പറയാൻ ഉണ്ടായിരുന്നുള്ളൂ. ജീവിത ഗന്ധിയായ നല്ല നല്ല മുഹൂർത്തങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു എന്നാണ് പോസ്റ്റിന് ഒരാൾ പറഞ്ഞ കമെന്റ്.

സിദ്ധിക്ക് ലാലിന്റെ മറ്റു സിനിമകളെ വെച്ചു നോക്കുമ്പോൾ ആവറേജ് സിനിമയായിരുന്നു കാബൂളി വാല. സെക്കന്റ്‌ ഹാഫിൽ തിരക്കഥ അവരുടെ കൈയിൽ നിന്നില്ല. വിനീതിനെ തിരക്കി നായികയും കൂട്ടരും പാട്ടു പാടി നടക്കുന്ന സീനൊക്കെ സഹിക്കേണ്ടി വന്നു, സിദ്ദിഖ് ലാൽ സിനിമകളിൽ ഏറ്റവും നല്ല ഉഷാറായത് കാബൂളിവാലയാണ്. നിങ്ങൾ എന്തുകൊണ്ടാണ് സിനിമ മോശമാണെന്ന് പറയുന്നത്. വിനീതിന്റെയും ചാർമിളയുടെ അഭിനയം നല്ല ഉഷാറായിരുന്നു ഒരു ബോറടി വന്നിട്ടില്ല വിനീത് ഏറ്റവും നല്ല നായകനായി തിളങ്ങിയത് കാബൂളിവാലയിൽ യാണ് അതുപോലെ ചാർമിളയും മറ്റു സിനിമകളെ അപേക്ഷിച്ച് പാട്ടുകൾ കൊണ്ടോ കഥ കൊണ്ടും കോമഡി കൊണ്ടും എല്ലാം തിളങ്ങുന്നത് കാബൂളിവാലയാണ് തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment