എന്റെ മാത്തുക്കുട്ടി വർഷങ്ങൾക്കപ്പുറം വാഴത്തപെടും എന്ന് രഞ്ജിത്ത് അന്ന് പറഞ്ഞു

രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രം ആയിരുന്നു കടൽ കടന്നൊരു മാത്തു കുട്ടി. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ മുത്തുമണി, മീര നന്ദൻ, നെടുമുടി വേണു, ബാലചന്ദ്ര മേനോൻ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. വലിയ പ്രതീക്ഷയിൽ പുറത്തിറങ്ങിയ ഈ രഞ്ജിത്ത് ചിത്രം എന്നാൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല. ചിത്രം തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ മാത്തുക്കുട്ടി വർഷങ്ങൾക്കപ്പുറം വാഴത്തപെടും. മാത്തുക്കുട്ടി പൊട്ടിയപ്പോൾ സംവിധായകൻ രഞ്ജിത്ത് പറഞ്ഞതാണിത്. പൊട്ടുന്ന പടങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ ക്ലാസ്സിക്ക് ആവും എന്നായിരിക്കും രഞ്ജിത്ത് കരുതിയിരിക്കുക. ദേവദൂതൻ, ബിഗ് ബി ഒക്കെ ഇറങ്ങിയ സമയത്ത് ശ്രദ്ദിക്കപെടാതെ പിന്നീട് വാഴ്ത്തപെട്ട പടങ്ങൾ ആണല്ലോ.

പക്ഷെ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന പടം കടൽ വറ്റി വരണ്ടാലും വാഴ്ത്തപെടാന് പോവുന്നില്ല.. കാരണം ഒരു സിനിമയ്ക്ക് വേണ്ട മർമം ഇല്ലാത്ത ഒരു സൃഷ്ടി മാത്രമായാണ് മാത്തുകുട്ടിയെ തോന്നിയത്. സിനിമയുടെ അവസാനം മാത്തുകുട്ടിയായ മമ്മൂട്ടി കേരളത്തെ പറ്റി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. പടം കണ്ട പ്രേക്ഷ്‌കർ ഈ പടത്തെ പറ്റിയും അതെ ഡയലോഗ് തന്നെയാണ് പറഞ്ഞത് എന്നുമാണ് ജിൽ ജോയ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ലഭിക്കുന്നുണ്ട്.

പറയാൻ പറ്റില്ല അടപടലം പൊട്ടിയ ഡബിൾ ബാരൽ വരെ ഇവിടെ പലരുടെയും ഫേവിറേറ്റ് ആണ്, തനിക്ക് ഇഷ്ടപ്പെട്ടിരിക്കില്ല.. പക്ഷേ ആ പടം ഇഷ്ടമുള്ളവർ വേറെയുണ്ട്, തിയേറ്ററിൽ കണ്ടു ബോറടിച്ചു ചത്ത പടം.ഇന്റർവെലിനു വെക്കുന്ന വെടി പ്രേക്ഷകന്റെ നെഞ്ചത്തേക്ക് ആണെന്നാണ് അന്ന് മനീഷ് നാരായണൻ റിവ്യൂവിൽ പറഞ്ഞത്, ജർമനിയിൽ വച് നെടുമുടി ആയിട്ടുള്ള സീൻ ഒക്കെ നൈസ് ആണ്. ഓവർ ആൾ വല്ല്യ തരക്കേടില്ല എന്ന് തോന്നി. പക്ഷെ എഴുത്ത് കുറച്ചൂടെ സ്ട്രോങ്ങ്‌ ആയിരുന്നേൽ പ്രാഞ്ചിയേട്ടൻ പോലെ ഒക്കെ ഒരു വൈബ് കിട്ടിയേനെ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment