ഈ വീട് വേറെ ഏതോ പടത്തിൽ മുൻപ് കണ്ടിട്ടുണ്ട്, ഏതാണ് ആ ചിത്രം

പ്രിത്വിരാജ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് കടുവ. ഇപ്പോഴിതാ  മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ആരാധകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. അനസ് ഹസ്സൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പൃഥിരാജിന്റെ കടുവ കണ്ടപ്പോൾ മുതൽ ആലോചിക്കുവാണ്. ഈ വീട് വേറെ ഏതോ പടത്തിൽ വർഷങ്ങൾ മുൻപ് ഷൂട്ട്‌ ചെയ്തട്ടുണ്ടല്ലോയെന്ന്.. ദാ മമ്മുക്കയുടെ കുട്ടേട്ടനിലെ വീട്.. വേറെ ചിത്രങ്ങളിൽ ഈ വീട് കണ്ടവരുണ്ടോ എന്നുമാണ് പോസ്റ്റ്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. കമെന്റുകൾ ഇങ്ങനെ.

കൂട്ടിക്കൽ ഇട്ടിരാച്ചന്റെ വീട് പഴയ ഒരുപാട് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട് . നസീർ സാറിന്റെ കളിത്തോഴൻ , MGR ഫിലിം , ജയന്റെ തീനാളങ്ങൾ , മമ്മൂട്ടിയുടെ കുട്ടേട്ടൻ , ജയറാമിന്റെ ഫിലിം അങ്ങനെ എത്രയോ സിനിമകൾ ..പഴമയുടെ പ്രൗഢി നിലനിർത്തി ഇന്നും തലയുയർത്തി നിലനിൽക്കുന്നു .ഈ ബംഗ്ലാവ് ..കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വലിയ മതിൽ കെട്ടിനുള്ളിൽ  എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. ജയൻ്റെ സിനിമകൾ ഷൂട്ട് ചെയ്തിട്ടൂണ്ട്. ആ കാലഘട്ടത്തിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്തിരുന്നൂ. ഇടക്കാലത്ത് വീട് ഷൂട്ടിംഗിന് കൊടുക്കുന്നില്ലയിരുന്നു. വളരെ നാളുകൾക്ക് ശേഷം ഷൂട്ടിംഗ് നടന്നത് ജയറാമിൻ്റെ കുസൃതി കുറുപ്പ്… ഒരു കാലത്ത് വളരെ അധികം മലയാള സിനിമകൾ ഷൂട്ട് ചെയ്തി്ടുണ്ട് ഈ വീട്ടിൽ… കൂട്ടിക്കൽക്കാരുടെ ഇട്ടിറാച്ചൻ മുതലാളിയുടെ വീട്.

മുണ്ടക്കയം കൂട്ടിക്കൽ ഉള്ള വീട്, രണ്ടും ജോഷിയല്ലേ, കൂട്ടിക്കൽ ഇട്ടിരാച്ചന്റെ വീട് പഴയ ഒരുപാട് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട് . നസീർ സാറിന്റെ കളിത്തോഴൻ , MGR ഫിലിം , ജയന്റെ തീനാളങ്ങൾ , മമ്മൂട്ടിയുടെ കുട്ടേട്ടൻ , ജയറാമിന്റെ ഫിലിം അങ്ങനെ എത്രയോ സിനിമകൾ ..പഴമയുടെ പ്രൗഢി നിലനിർത്തി ഇന്നും തലയുയർത്തി നിലനിൽക്കുന്നു .ഈ ബംഗ്ലാവ് ..കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വലിയ മതിൽ കെട്ടിനുള്ളിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.