പരമ പുച്ഛം വാക്കുകളിൽ കൊണ്ട് നടക്കുന്ന കവി ആണെന്ന് തോന്നും കൈതപ്രം

കൈതപ്രം കഴിഞ്ഞ ദിവസം സഫാരി ചാനലിൽ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ പലതും ആരാകരുടെ ശ്രദ്ധ നേടിയിരുന്നു. ഇതിനെതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങളും കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് കൈതപ്രത്തിന് എതിരെ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട കൈതപ്രം. ഒരുമാതിരി നിലവാരം കുറഞ്ഞ വർത്തമാനം പറയരുത്. കളിയാട്ടം എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയത് “ബൽറാം മട്ടന്നൂർ ” ആണ്. കളിയാട്ടം ആഘോഷിക്കപെട്ടപ്പോൾ അധികമാരും ചർച്ച ചെയ്യാത്ത പേര് ആയിരുന്നു അതിന്റെ സ്ക്രിപ്റ്റ് റൈറ്ററുടേത്. സിനിമയിൽ ഒന്നും ആവാൻ ബൽറാം മട്ടന്നൂർ ന് സാധിച്ചില്ല. പക്ഷെ കൈതപ്രം പറഞ്ഞത്.

കളിയാട്ടം സ്ക്രിപ്റ്റ് എഴുതാൻ ജയരാജ്‌ ഒരാളെ കൊണ്ട് വന്നു, ഒരു ബൽറാമിനെ. അയാൾക്ക് എഴുതാൻ ഉള്ള കഴിവൊന്നും ഇല്ല എന്ന്. പരമ പുച്ഛം വാക്കുകളിൽ കൊണ്ട് നടക്കുന്ന കവിയാണ് കൈതപ്രം എന്ന് തോന്നും അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ. ബൽറാം മട്ടന്നൂർ ന് എഴുതാൻ കഴിവിലാതേയാണോ കളിയാട്ടത്തിന്റെ സ്ക്രിപ്റ്റ് ന്റെ ക്രെഡിറ്റ്‌ അദ്ദേഹത്തിന് കിട്ടിയത്?

എന്റെ തീ ചാമുണ്ഡി എന്നാ കഥ മോഡിഫൈ ചെയ്തത് ആണ് കളിയാട്ടം എന്നും കൈതപ്രം പറയുന്നുണ്ട്. കൂടാതെ, മഞ്ജു വാര്യരെ പറ്റി വളരെ പേഴ്സണൽ ആയ ഒരു കാര്യവും കൈതപ്രം പറഞ്ഞു. അങ്ങനെയുള്ള കാര്യങ്ങൾ എല്ലവരും പറയാൻ തുടങ്ങിയാൽ എത്ര ആറ്റിൽ മുങ്ങി കുളിച്ചാലും മാറാത്ത നാറ്റം മലയാള സിനിമയിൽ ഉണ്ട് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.

അത് പടത്തിന്റെ പ്രമോഷന് വേണ്ടി ഉണ്ടാക്കിയ വാർത്തയായിരുന്നോ എന്ന സംശയമുണ്ട്, ഒളിച്ചോടുകയും മടങ്ങി വരികയും ഒക്കെ അവരുടെ വ്യക്തിപരമായ കാര്യമല്ലേ. അതെന്തിനാ നിങ്ങൾ പേജ് ഇൽ ഇടുന്നത്, എഴുതാൻ കഴിവുള്ള ആളായിരുന്നെങ്കിൽ അയാൾ മലയാള സിനിമയിൽ തുടർന്നും ഉണ്ടാകുമായിരുന്നല്ലോ. പിന്നെ, മഞ്ജു ചേച്ചിയെ പറ്റി അയാൾ പറഞ്ഞ കാര്യം പുതിയതായി കേൾക്കുന്നത് അല്ലല്ലോ തുടങ്ങി നിരാധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment