കുഞ്ഞുണ്ണിയുടെ കാമുകി, തൈമേനോന്റെ മകള്‍ രാധിക മേനോന്‍. പ്രിയദര്‍ശന്‍ മലയാളത്തില്‍ അവതരിപ്പിച്ച അന്യഭാഷ സുന്ദരി

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. അതുപോലെ തന്നെ പ്രിയദര്‍ശന്റെ മിക്ക സിനിമകളിലും ഒരു അന്യഭാഷാ സാന്നിദ്യം കാണും. ചിലപ്പോള്‍ അതു നായിക ആകാം അല്ലേല്‍ വില്ലന്‍ ആകാം. അവര്‍ ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ തന്നെ ഉണ്ട്. കാലാപാനിയിലെ തബു, വന്ദനത്തിലെ നായിക ഗിരിജ ഷെട്ടാര്‍, വെട്ടത്തിലെ നായികയായി എത്തിയ മുംബൈ സ്വദേശിനി ഭാവനാ പാണി, ചന്ദ്രലേഖയിലെ പൂജ ബത്രാ, മേഘത്തിലെ പ്രിയ ഗില്‍ അങ്ങനെ നീളും ലിസ്റ്റ് എടുത്താല്‍. ഇവരുടെ ഒന്നും പേര് കറക്ടായി അറിയില്ലെങ്കിലും ഇവരെ ആരെയും നമ്മള്‍ മലയാളികള്‍ അങ്ങനെ മറക്കില്ല എന്നത് വാസ്തവം.

നമ്മളെ ഏറെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു കാക്കകുയില്‍. മോഹന്‍ലാലും, മുകേഷും, ജഗതി ശ്രീകുമാറും, ഇന്നസെന്റും ഒക്കെ കൂടി ഒരുപാട് ചിരിപ്പിച്ച സിനിമ. അതിലെ നായികയും ഒരു അന്യഭാഷ സുന്ദരി ആയിരുന്നു. പേര് അര്‍സൂ ഗോവിത്രിക്കര്‍. അര്‍സൂ മലയാളത്തില്‍ ഈ ഒരു ഒറ്റ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. മോഹന്‍ലാല്‍ അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ കാമുകി രാധിക മേനോന്‍ ആയിട്ടാണ് അര്‍സൂ എത്തിയത്. എന്നാല്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് യഥാര്‍ത്ഥ കുഞ്ഞുണ്ണി. ആരാരും കണ്ടിലെന്നോ ആകാശപൊയ്കക്കുളില്‍ അമ്മാനപ്പൊന്നും പൂന്തോണി എന്ന ഗാനത്തില്‍ മോഹന്‍ലാലിനും സുനില്‍ ഷെട്ടിക്കും ഒപ്പം നിറഞ്ഞു നില്‍ക്കുന്നത് അര്‍സൂവാണ്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് ശേഷം മോഹന്‍ലാലിനും മുകേഷിനും ഒപ്പം ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട് രാധിക മേനോന്‍.

പാടാം വനമാലി നിലവിന്‍ പാല്‍ മഴ പൊഴിയറായി എന്ന ഗാനത്തില്‍ ചുവടു വെക്കുന്നതും അര്‍സൂ ഗോവിത്രിക്കര്‍ തന്നെയാണ്. അര്‍സൂവിനെ കൂടാതെ മറ്റൊരു അന്യഭാഷാ നടി കൂടി ഉണ്ട് ചിത്രത്തില്‍. എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുചേത ഖന്നയായിരുന്നു. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച നമ്പീശന്‍ വകീലും എലീനയും കൂടി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്. പ്രശസ്ത സിനിമാ നടിയും മോഡലുമായ അതിഥി ഗോവിത്രിക്കറിന്റെ സഹോദരിയാണ് അര്‍സൂ ഗോവിത്രിക്കര്‍. മിസ്സിസ് വോള്‍ഡ് പട്ടം കിട്ടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് അതിഥി. ഹിന്ദുസ്ഥാന്‍ ടൈംസ് ആകാലത്ത് അതിഥിയെ വിശേഷിപ്പിച്ചത് ബ്യൂട്ടി വിത്ത് െ്രെബന്‍സ് എന്നായിരുന്നു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ അര്‍സൂ, മോഡലിംഗ് രംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. കാക്കകുയില്‍ സിനിമക്ക് ശേഷം അര്‍സൂവിനെ പ്രേക്ഷകര്‍ കാണുന്നത് തെലുങ്ക് ചിത്രമായ മനസുദോയില്‍ ആയിരുന്നു. ചിമ്പു നായകനായ മന്മദനിലും അര്‍സൂ പിന്നീട് അഭിനയിച്ചു. ബോളിവുഡ് ചിത്രമായ മേരെ ബാപ് പെഹ്ലെ ആപ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലും നടിയെ കണ്ടു. നാഗിന്‍ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അര്‍സൂ അവതരിപ്പിച്ചിരുന്നു. ഇപ്പോഴും മോഡലിംഗ് രംഗത്ത് സജീവമാണ് നടി. സിദ്ധാര്‍ത്ഥ് സബര്‍വാളിനെയാണ് വിവാഹം ചെയ്തത് എങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ആഷ്മാന്‍ മകനാണ്.