എന്തുകൊണ്ടാണ് മണിയുടെ പേര് എല്ലാവരും മനഃപൂർവ്വം വിട്ട് കളയുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആയിരുന്നു കലാഭവൻ മണി. ഒരു പക്ഷെ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാരിൽ ഒരാൾ കൂടി ആയിരുന്നു മണി. നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു താരം. ഗായകനായും നടനായും അവതാരകൻ ആയും എല്ലാം തന്നെ മണി വളരെ പെട്ടന്ന് ആയിരുന്നു പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്. കൊമേഡിയൻ ആയും നായകനായും വില്ലൻ ആയും കൂട്ടുകാരൻ ആയും എല്ലാം വര്ഷങ്ങളോളം മലയാള സിനിമയിൽ മണി തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും മണി പലപ്പോഴും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മണി കാണിക്കുന്ന മനസ്സ് വളരെ വലുത് ആയിരുന്നു. പലപ്പോഴും നിരവധി പേരാണ് മണിയോട് സഹായം അഭ്യർഥിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ കലാകാരന് അധികം ആയുസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സിനിമ ലോകവും ആരാധകരും ഞെട്ടലോടെ ആണ് മണിയുടെ വിയോഗ വാർത്ത അറിഞ്ഞത്. മലയാള സിനിമയിൽ ഇന്നും മണിയുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ് എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ സിനിമ ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സിനി ഫയലിൽ മണിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അജിത്ത് മേനോൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, നായക സങ്കൽപ്പങ്ങളെ മാറ്റിമറിച്ചവരെ പറ്റി പറയുമ്പോൾ ആദ്യമേ നെറ്റികയറിയ ഫഹദ് ഫാസിലിനെ പൊക്കി വെക്കുന്നവർ എന്ത് കൊണ്ടാണ് ഒരിക്കൽ പോലും, ഇരുണ്ട നിറമുള്ള കഷണ്ടി കയറിയ , പണിയെടുക്കുന്നവന്റെ ഉറച്ച ശരീരവും ( ജിം അല്ല ) ആയി വന്ന കലാഭവൻ മണിയെ ഒരിക്കൽ പോലും പേര് എടുത്തു പോലും പറയാത്തത് ?? ഇദ്ദേഹത്തെ പോലെ നായക സങ്കൽപത്തെ തച്ചുടച്ച മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല .. അത് കേവലം നായകന്റെ രൂപത്തിൽ മാത്രം ആയിരുന്നില്ല.

തറവാടിത്തവും ഫ്‌യൂഡലിസവും മാസ്സ് ആയി സൂപ്പർ താരങ്ങളെ വെച്ചു കൊണ്ടാടുന്ന സമയത്തു പോലും അവയെ ശക്തമായി വെല്ലുവിളിക്കുന്ന അടിസ്ഥാനവർഗത്തെ റെപ്രസെന്റ് ചെയ്യുന്നവ ആയിരുന്നു മണിയുടെ കഥാപാത്രങ്ങൾ ( മത്സരം , ബെൻ ജോണ്സണ് , കിസാൻ , കരുമാടി ,ലോകനാഥൻ ) പാ രഞ്ജിത്തിന് ശേഷമാണ് മാസ് ആക്ഷൻ പരിവേഷം ഉള്ള ദളിത് കഥാപാത്രങ്ങൾ ഉണ്ടായി തുടങ്ങിയത് എന്ന് പറയുന്നവർ പോലും മണിയുടെ പേര് പറയാൻ വിട്ട് പോകുന്നത് നീതികേടാണ് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്.

മലയാളികളെക്കാൾ തമിഴ്, കന്നഡ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്, സത്യനേശൻ നാടാർ എന്ന് കേട്ടിട്ടുണ്ടോ. സത്യൻ എന്ന അതുല്യ നടന പ്രതിഭ. നായക സങ്കല്പം പൊളിച്ചു എന്നൊക്കെ പറയുന്നവർ ആദ്യം പറയണ്ട പേരാണത്, ഇദ്ദേഹം നായകനായ പടങ്ങളിൽ എല്ലാം എന്ത് കൊണ്ട് കഥാപാത്രത്തിനു താഴ്ന്ന ജാതിക്കാരൻ എന്ന ലേബൽ വന്നു അല്ലെങ്കിൽ ജാരസന്തതി എന്ന ലേബൽ വന്നു. അദ്ദേഹത്തിന്റെ നിറം അവിടെയും ഒരു ഫാക്ടർ ആയി.. ആ സിനിമകളിൽ ഒക്കെ അദ്ദേഹത്തിന്റെ നിറം പ്രൊജക്റ്റ്‌ ചെയ്യുന്ന ഡയലോഗ് പോലും എടുത്ത് പറയുന്നു.

നല്ല നല്ല ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്ന കലാഭവൻ മണി ഒന്നുകിൽ സ്വന്തം ഇഷ്ടത്തിന് അല്ലേൽ ആരേലും ഇളക്കിയിട് ആക്ഷൻ ഹീറോ ആകാൻ പോയി അങ്ങനെ റ്റൈപ്കാസ്റ് ആയി പിന്നെ വില്ലനും എനിക്കു ഒത്തിരി ഇഷ്ട്ടായിരുന്നു ഓർക്കുമ്പോ ഇപ്പൊ ന്തോ പോലെയാ ദൈവം കനിഞ്ഞു നൽകിയ സ്വഭാഗ്യങ്ങൾക് ഒരു വിലയും കൊടുക്കാതെ ജീവിതം നശിപ്പിച് കളഞ്ഞു കത്തി നിന്ന സമയത്തെ പെർഫോമൻസ് ഒക്കെ വെച്ച് നോക്കിയാൽ എവിടെ എത്തേണ്ട ആളായിരിന്നു, നായകനായി വന്ന ആക്ഷൻ മൂവീസ് ഒന്ന് രണ്ടെണ്ണമൊക്കെ കൊള്ളാമായിരുന്നു. ബാക്കിയൊക്കെ നല്ല വെറുപ്പിക്കൽ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment