മലയാളികളുടെ മനസ്സിൽ ഇന്നും ഒരു തീരാ നൊമ്പരമാണ് കലാഭവൻ മണി. നടൻ എന്നതിനേക്കാൾ ഉപരി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു മണി. നിരവധി പേരെയാണ് താരം സാമ്പത്തികമായി സഹായിച്ചിട്ടുള്ളത്. സഹായം അഭ്യർത്ഥിച്ച് മണിയെ കാണാൻ വരുന്നവരെ ആരെയും മണി നിരാശരാക്കി വിട്ടിരുന്നില്ല. ഇത്രെയേറേ ജനപിന്തുണ നേടിയ മറ്റൊരു സിനിമ താരവും വേറെ ഇല്ല എന്ന് പറയാം.
ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിലേക്ക് തുടക്കം കുറിച്ച മണിയുടെ വളർച്ച വളരെ പെട്ടന്ന് ആയിരുന്നു. നായകനായും കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും വില്ലൻ ആയുമെല്ലാം മണി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് മണി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.
മണിയുടെ നാടൻപാട്ടുകൾക്ക് ആരാധകർ ഏറെയായിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സംവിധായകൻ മണികണ്ഠൻ വെഞ്ഞാറന്മൂട് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മണി സിനിമകളുടെ സെറ്റിലേക്ക് വരുന്നത് മാഫിയ വരുന്നത് പോലെയാണ്. എപ്പോഴും ഒരു കൂട്ടമായാണ് മണി സെറ്റിലേക്ക് വരുന്നത്. ഡ്രൈവറും കൂടെ മറ്റു രണ്ടു മൂന്ന് പേരും കാണും.
ഒരാൾ അമ്പലത്തിൽ പോയാൽ ബാക്കി എല്ലാവരുടെയും നെറ്റിൽ കുറി കാണും. കണ്ടാൽ നമുക്ക് മാഫിയ പോലെയൊക്കെ തോന്നുമെങ്കിലും എല്ലാവരും പാവങ്ങൾ ആയിരിക്കും. രാത്രിയിൽ ഇവർ കിടക്കുന്നതും എല്ലാവരും ഒരു റൂമിൽ ആയിരിക്കും. എല്ലാവര്ക്കും കൂടി ഒറ്റ റൂം മാത്രമേ കാണു. ഇനി അഥവാ പല മുറികൾ ഉണ്ടെങ്കിലും എല്ലാവരും കൂടി ഒരു മുറിയിലെ കിടക്കാറുള്ളു.
പാട്ടും മേളവും തമാശയും ഒക്കെയായിട്ട് എല്ലാവരും കൂടി നിലത്ത് കിടന്നായിരിക്കും ഉറങ്ങുക. എന്നാൽ മണി ഇല്ലാതായത് ഒരു തീരാ നോവ് തന്നെയാണ്. അമിത മദ്യപാനവും മോശം കൂട്ടുകെട്ടും ഒരു പരിധി വരെ മണിയുടെ മരണത്തിന് ഇടയാക്കി എന്ന് പറയുന്നത് തന്നെയാണ് സത്യം എന്നുമാണ് മണികണ്ഠൻ പറയുന്നത്.