തമിഴിൽ തന്നെ തുടരുന്നതാണ് കാളിദാസ് ജയറാമിന് എന്ത് കൊണ്ടും നല്ലത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് കാളിദാസ് ജയറാം. ബാലതാരമായി തന്നെ സിനിമയിൽ വന്ന താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്. എന്റെ വീട് അപ്പൂന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു എങ്കിലും പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. വർഷങ്ങൾക്ക് ഇപ്പുറം നായകനായി തന്റെ തിരിച്ച് വരവ് നടത്തുകയും ചെയ്തു താരം. മലയാളത്തിൽ ചിത്രങ്ങൾ ചെയ്തത് കൂടാതെ തമിഴിലും നിരവധി ചിത്രങ്ങൾ താരം ചെയ്തു. എന്നാൽ മലയാളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞില്ല.

തമിഴിൽ മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു എങ്കിലും മലയാളത്തിൽ അത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാളിദാസ് ജയറാമിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോൾ താരത്തിനെ കുറിച്ച് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, “ഇവിടെ മാത്രം പച്ച പിടിച്ചില്ല” തമിഴ് സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത് ‘സിനിമയുടെ പ്രൊമോഷൻ പ്രെസ്സ് മീറ്റിൽ മലയാള സിനിമയിൽ മാത്രം പച്ച പിടിച്ചില്ല എന്ന് കാളി ദാസ് ജയറാം പറയുമ്പോൾ.

പൂമരം എന്ന സിനിമയിൽ എബ്രിഡ് ഷൈന് അദ്ദേഹത്തെ ഉപയോഗിച്ചപോലെ പിന്നീടുള്ള സിനിമയിൽ മറ്റു സംവിധായകർക്കു കഴിഞ്ഞിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്. മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ഹാപ്പി സർദാർ,ജാക്ക് ആൻഡ് ജിൽ ഈ മൂന്നു ചിത്രങ്ങളുടെ സെലെക്ഷൻ ഒഴിവാക്കേണ്ടതായിരുന്നു. മനീഷ് നാരായണന്റെ ഇന്റർവ്യൂവിൽ കാളിദാസ് പറയുന്നുണ്ട്. ഒരു സമയത്തു സിനിമയിൽ തുടരണോ എന്ന് വരെ സംശയിച്ചിട്ടുണ്ട് എന്ന്. അഭിനയം സൈക്കിൾ ചവിട്ടി പഠിക്കുന്നത് പോലെയാണ്, കുറേ വീഴും പിന്നീട് ചവിട്ടാൻ പഠിക്കും, ഇപ്പൊ അത്യാവശ്യം പഠിച്ചു.

സുധ കൊങ്കാരയുടെ ‘പാവയ് കഥൈകളിലെ ‘സത്താർ കാളിദാസിന്റെ തലവര മാറ്റിയ കഥാപാത്രമാണ്.വിക്രത്തിലെ ‘പ്രപഞ്ചൻ’സിനിമയിൽ എത്രത്തോളം പ്രധാനപ്പെട്ട കഥാപാത്രമായിരുന്നെന്നു മനസിലാക്കുന്നത് തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ആണെന്നും പറയുന്നുണ്ട്. ജനിച്ചു വളർന്നതു തമിഴ് നാട്ടിൽ ആയതുകൊണ്ടും എല്ലാ കാര്യങ്ങളും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തമിഴിൽ ആയതുകൊണ്ടും അവിടെ തന്നെ തുടരുന്നതാകും കുറച്ചു കൂടെ നല്ലത്. സുധ കൊങ്കാര, ലോകേഷ് കനക രാജ്, പാ രഞ്ജിത്ഇ നിയും വരും.വ രാതിരിക്കില്ല എന്നുമാണ് പോസ്റ്റ്.

തമിഴിൽ കിട്ടിയത് എല്ലാം നല്ല ഡയറക്ടർ ഇവിടെ ആണെങ്കിൽ, ബിജോയ് നമ്പ്യാരുടെ പടം വരുന്നുണ്ടല്ലോ കാളിദാസ് -അർജുൻ ദാസ് കോംബോ, നല്ല നടനാണ്, നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ കേറി വരും, ഇയാളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ബാലതാരമായി ചെയ്ത റൊളുകൾ തന്നെ കാരണം. പക്ഷേ അതിന്റെ അഡ്വാൻറ്റേജ് എടുക്കാൻ തക്ക ഒരു സിനിമ ഇപ്പൊ കിട്ടുന്നില്ല. രണ്ട് മൂന്നെണ്ണം കൊളുത്തിക്കിട്ടിയാ പിന്നെ നോക്കണ്ട തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment