ജയറാം എന്ന അച്ഛനിൽ നിന്ന് കുറച്ച് പിന്തുണ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്

പ്രേഷകർക് ഏറെ സുപരിചിതൻ ആയ താരം ആണ് കാളിദാസ് ജയറാം. വളരെ ചെറിയ പ്രായത്തിൽ തന്നെ കാളിദാസ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ജയറാമിനൊപ്പം ഈ രണ്ടു ചിത്രങ്ങളിലും മകനായി തന്നെ ആണ് കാളിദാസ് അഭിനയിച്ചത്. മികച്ച ബാലതാരത്തിനുള്ള അവാർഡും താരത്തിന് ആ സമയത്ത് ലഭിച്ചിരുന്നു.

പ്രേക്ഷക ശ്രദ്ധ നേടിയ അഭിനയം ആയിരുന്നു താരത്തിന്റേത് എങ്കിലും അഭിനയത്തിൽ സജീവമായി തുടരാതെ താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം പൂമരം എന്ന ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്തിയ താരം ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കേറിയ താരങ്ങളിൽ ഒരാൾ ആണ്. ഒരു പക്ഷെ മലയാളത്തിൽ താരത്തിന് ലഭിച്ചതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ തമിഴിൽ ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ അച്ഛൻ ജയറാമിനെ കുറിച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരങ്ങളുടെ മക്കൾക്ക് ലഭിക്കുന്ന ഒരു പരിഗണയും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. മാത്രവുമല്ല ജയറാം എന്ന അച്ഛനിൽ നിന്ന് കുറച്ച് കൂടി പിന്തുണ താൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഒരിക്കൽ പോലും അത് തനിക്ക് കിട്ടിയിട്ടില്ല എന്നും അഭിമുഖത്തിൽ കാളിദാസ് പറയുന്നു. ഒരു പിന്തുണയും ഇല്ലാതെ ആണ് അപ്പ സിനിമയിലേക്ക് വന്നത്.

അത് കൊണ്ടാകും അപ്പ എനിക്കും നടൻ എന്ന നിലയിൽ ഒരു പിന്തുണയും നൽകാതിരിക്കുന്നത്. അപ്പ സിനിമയിൽ വന്നിട്ട് 35 വർഷത്തിൽ കൂടുതൽ ആയെന്നും ഇത് വരെ വക്ര ബുദ്ധികൾ ഒന്നും കാണിച്ചിട്ടില്ല എന്നും കാളിദാസ് പറയുന്നു. “ചരട് വലികൾ ” നടത്താനൊന്നും അദ്ദേഹത്തിന് അറിയില്ല എന്നും അങ്ങനെ അറിയാമായിരുന്നു എങ്കിൽ ഇന്ന് കാണുന്നതിനേക്കാൾ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ എന്നും കാളിദാസ് പറയുന്നു.

ജയറാം എന്ന അച്ഛന്റെ ഒരു പിന്തുണയും ലഭിച്ചിരുന്നില്ല എങ്കിൽ എവിടെ ചെന്നാലും ജയറാമിന്റെ മകൻ എന്ന പേര് ഉണ്ടായിരുന്നു എന്നും അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മർദ്ധത്തിൽ ആക്കാൻ എന്നും അഭിമുഖത്തിൽ താരം പറയുന്നു. കാളിദാസ് ജയറാം ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Comment