എല്ലാവരെയും പറ്റിക്കാൻ മാത്രം എത്തുന്ന നല്ലവനായ കള്ളനെ ഓർമ്മ ഇല്ലേഎം=

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് 1990 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കളിക്കളം. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇറങ്ങിയ സമയത്ത് ചിത്രം വലിയ ഹിറ്റ് ആയിരുന്നു. പതിവ് സത്യൻ അന്തിക്കാട് ചിത്രങ്ങളെ പോലെ തന്നെ കണ്ടിരിക്കാൻ പറ്റിയ ഒരു ഫീൽ ഗുഡ് ചിത്രം ആണ് ഇത്. മമ്മൂട്ടിയെ കൂടാതെ മുരളി, ശോഭന, ശ്രീനിവാസൻ, ലാലു അലക്സ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കള്ളനും പോലീസും കളിയുമായി വന്ന സത്യൻ അന്തിക്കാടിന്റെ കളിക്കളം പപ്പൻ, ടോണി ലൂയിസ്, ഗൗതം, വാസുദേവൻ, ശങ്കർ അങ്ങനെ പലപേരുകളിൽ വന്നു പോലീസിനെയും മറ്റുള്ളവരെയും എന്തിന് പറയുന്നു ഒരു പെണ്ണിനെയും (ശോഭനയുടെ കഥാപാത്രം ) വരെ പറ്റിക്കുന്ന നല്ലവനായ കള്ളന്റെ കഥ പറഞ്ഞ സിനിമയാണ് കളിക്കളം.

എസ് എൻ സ്വാമിയുടെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ഈ ചിത്രം മറ്റു പഴയ സത്യൻ അന്തിക്കാട് സിനിമകൾ പോലെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമയാണ് അനീതിക്കെതിരെ പ്രതിക്കരിക്കുന്ന ഒരു ചിന്ന കള്ളന്റെ കഥയാണ് സിനിമ പറയുന്നത് എന്നാൽ മുക്ഷണം നടത്തുന്ന പണം എല്ലാം പാവങ്ങളെ സഹിക്കാൻ വേണ്ടി മാത്രമാണ് . അന്യായ റിപീറ്റ് വാല്യൂയുള്ള സിനിമയാണ് . കളിക്കളം എന്നാ സിനിമ ശെരിക്കും ഒരു മമ്മൂട്ടി ഷോയാണ് അന്നും ഇന്നും വ്യത്യാസമുള്ള കഥാപാത്രങ്ങൾ തേടിപിടിച്ചു ചെയ്യാൻ താല്പര്യമുള്ള നടനാണ് മമ്മൂട്ടി.

ഈ സിനിമയിലും അദ്ദേഹം കഥാപാത്രങ്ങൾക്ക് വേണ്ടി പല മാനറിസമാണ് ഉപയോഗിച്ചത് അത്‌ സൗണ്ട് മോഡുലേഷൻ പോലുംഇതിലെ വേഷമാറി വരുന്ന പല കഥാപാത്രങ്ങൾക്കും പല രീതിയിലാണ് അദ്ദേഹം ഡബ്ബ് ചെയ്തത് ഇത്തരം പരീക്ഷണങ്ങൾ നടത്താൻ അന്നും ഇന്നും മമ്മൂട്ടി മിടുക്കാനാണ്. മമ്മൂട്ടിയൊപ്പം തന്നെ ഈ സിനിമയിൽ പ്രാധാന്യമുള്ള വേഷത്തിൽ മുരളിയും ശ്രീനിവാസനും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ലാലു അലെക്സിന്റെയാണ് അദ്ദേഹത്തിന്റെ കോമഡി ടച്ചുള്ള കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ചത് കളിക്കളം മുതലാണ് എന്ന് തോന്നുന്നു.

ലാലു അലക്സിനു ഏത് തരം കഥാപാത്രം കൊടുത്താലും അത് ഭംഗിയായി അവതരിപ്പിക്കുന്ന ഒരു നടനാണ് അത് മൂന്നാം മുറയിലെ വില്ലനും കളിക്കളത്തിലെ കോമഡി ടച്ചുള്ള പോലീസും ശ്യാമയിലെ ചന്ദ്രനും പാഥേയം സിനിമയിലെ ഹരിപ്രസാഥും പുലിവാൽ കല്യാണം സിനിമയിലെ സെഡ്ജിയും അവസാനം വന്ന ബ്രോ ഡാഡി വരെ . ശോഭന നായികയായി വന്ന ഈ സിനിമയിലെ കൈതപ്രം ജോൺസൻ ടീമിന്റെ 2 ഗാനങ്ങളും മനോഹരമാണ് എന്നുമാണ് പോസ്റ്റ്.

Leave a Comment