പൊന്നപ്പനും പൊന്നമ്മയും , എന്നാൽ നിങ്ങൾ ഒന്ന് സൂക്ഷിച്ചു നോക്കിയേ ആരാണെന്നു.


മലയാള സിനിമകളിൽ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങൾ ചെയ്ത താരങ്ങൾ എന്നും ശ്രദ്ധിക്കപെട്ടിട്ടേ ഉള്ളു. അത്തരത്തിൽ എന്നും പ്രേക്ഷകരെ ഞെട്ടിച്ച ഒരു കലാകാരിയാണ് കല്പന. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിലുള്ള അസാമാന്യമായ കഴിവ് കല്പനയ്ക്കുള്ളതുപോലെ മറ്റൊരു നടിക്കും അവകാശപ്പെടുവാൻ സാധിക്കുകയില്ല. അത്രത്തോളം മികച്ചതായിരുന്നു താരത്തിന്റെ ഓരോ സിനിമകളും ഓരോ കഥാപത്രങ്ങളൂം. ഇന്നും മലയിലായി പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപത്രങ്ങൾക്ക് ജീവൻ നൽകുവാൻ കല്പനാണ് എന്ന താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ താരത്തെ പറ്റിയുള്ള അധികം ആർക്കും അറിയാത്ത ഒരു സംഭവം കണ്ടു പിടിച്ചിരിക്കുകയാണ് ഒരു സിനിമ ആരാധകൻ.


സംഭവം എന്തെന്നാൽ നായക കഥാപത്രങ്ങൾ ഇരു വേഷങ്ങൾ അണിഞ്ഞ സംഭവങ്ങൾ ഒക്കെ തന്നെയും വളരെ സാധാരണ കാര്യമാണ്. എന്നാൽ ഒരു നായികാ കഥാപത്രം ഇത്തരത്തിൽ ഒരു വെഷമം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ ചിലപ്പോൾ എല്ലാവർട്ടും ഒന്ന് അന്തിച്ചു പോകും, എന്നാൽ സംഭവത്തെ സത്യമാണ്. അതും ഒരു സീനിൽ തന്നെ ഇരു വേഷങ്ങളും ഒരാൾ തന്നെ അഭിനയിച്ചു എന്ന് പറയുമ്പോൾ. സ്ത്രീ വേഷത്തിലും പുരുഷ വേഷത്തിലും കൂടെ ആണെന്നറിയുമ്പോൾ ചിലപ്പോൾ നിങ്ങളും ഒന്നും ഞെട്ടും.


വിജ്‌ജി തമ്പി സംവിധാനം ചെയ്ത പിടക്കോഴി കൂവിയുന്ന നൂറ്റാണ്ടു എന്ന ആയിരത്തിൽ തൊള്ളായിരത്തി തൊണ്ണൂറ്റി നാളിൽ പുറത്തിറങ്ങിയ മലയാള സിനിമയിൽ ആണ് കല്പന രണ്ടു വേഷങ്ങളുമായി രംഗത്ത് വന്നത്. കൊമെടിക്ക് പ്രാധാന്യം നൽകിയ സിനിമ തിയറ്ററുകളിൽ വിജയം നേടുകയും ഇന്നും മലയാളയ്കൾ വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമയായി മാറുകയും ചെയ്തു. ദിലീപ് , ജഗതി ശ്രീകുമാർ, മനോജ് കെ ജയൻ, കെ പി എസ സി ലളിത, ജനാർദ്ധനൻ സായി കുമാർ തുടങ്ങിയ വന്ൻ താര നിരയും സിനിമക്ക് വേണ്ടി അണി നിരന്നിരുന്നു.


ഇതേ സിനിമയിൽ ഒരു ആൺ വേഷവും പെൺവേഷവും ഒരുമിച്ചഭിനയിച്ച അത്യപൂർവ സംഭവം ആണ് ഒരു സിനിമ ആരാധകൻ കണ്ടു പിടിച്ചിരിക്കുന്നത്. പൊന്നപ്പനും പൊന്നമ്മയും എന്നി രണ്ടു പേരുകളിൽ ആണ് കൽപ്പന രണ്ടു വേഷങ്ങൾ അവതരിപ്പിക്കിത്തിരിക്കുന്നത്.. ഇതുപോലെ ഇനിയും വേഷങ്ങൾ കണ്ടു പിടിക്കുകയാണ് സിനിമ ആരാധകർ ഇപ്പോൾ. മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ ലക്ഷ്മി എന്ന സിനിമ ആരാധികയാണ് ഈ സംഭവം കണ്ടുപിടിച്ചിരിക്കുന്നത്.