എന്ത് കൊണ്ടാണ് ജ്യോതിർമയിയുടെ കഥാപാത്രം ഇങ്ങനെ ചെയ്തത് എന്ന് അറിയാമോ

ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ആണ് കല്യാണരാമൻ. 2002 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേഷകയൂർഡ് ഇഷ്ട്ട ചിത്രങ്ങളുടെ ഇടയിൽ മുൻ പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഇന്നും കല്യാണരാമെന്ന് ടിവി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ ചുരുക്കം ആണ്. റിപ്പീറ്റഡ് വാല്യൂ ഉള്ള ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് ഇന്നും കല്യാണരാമന്റെ സ്ഥാനം. ഇന്നും പ്രേക്ഷകർ ചിത്രത്തിലെ ഡയലോഗുകളിൽ പലതും ഏറ്റ് പറയുന്നുണ്ട്. പ്രേഷകരുടെ ഇഷ്ട്ട ദിലീപ് ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് കല്യാണ രാമന്റെ സ്ഥാനം.

ദിലീപിനെ കൂടാതെ ലാൽ, ലാലു അലക്സ്, സലിം കുമാർ, ഇന്നസെന്റ്, നവ്യ നായർ, ജ്യോതിർമയി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏകദേശം ഇരുപത് വർഷങ്ങൾ കഴിഞ്ഞ സമയത്ത് ചിത്രം വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആകുകയാണ്. സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ആണ് കല്യാണ രാമൻ വീണ്ടും ചർച്ച ആയിരിക്കുന്നത്. ചിത്രത്തിനെ കുറിച്ച് ഒരു കുറിപ്പ് വന്നിരിക്കുന്നത് സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ആണ്.

kalyanaraman 1
kalyanaraman 1

സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കല്യാണരാമനിൽ ജ്യോതിർമയിയുടെ കഥാപാത്രത്തിന്റെ മ ര ണം ഒരു സ്വാഭാവിക മ ര ണം അല്ലായിരുന്നു. മറിച്ച് ഒരു ആ ത്മ ഹത്യ ആണ്. കാരണം നോക്കാം. രണ്ടാമത്തെ പടത്തിൽ ഷെൽഫ് നോക്കിയാൽ വ്യക്തമായി കാണാൻ കഴിയും ആദ്യത്തെ രണ്ടു കന്നാസും മണ്ണെണ്ണ ആണെന്ന്. എന്നിട്ടും അത് പോയി എടുത്തു.

ഒന്നാം മല കേറി പോവണ്ടെ ഗാനം കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം. ആദ്യം അവൾ അടുപ്പിൽ നല്ലപോലെ തീ എരിക്കുന്നു. പിന്നീട് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അടപ്പ് തുറന്നിരുന്ന മണ്ണെണ്ണ കന്നാസ് പോയി എടുത്ത് ദേഹത്ത് ഒഴിക്കുന്നു. അടുപ്പിലെ അ ഗ്നി നിമിഷനേരം കൊണ്ട് സാരിയിൽ പിടിക്കുന്നു. ആ ത്മ ഹത്യ ചെയ്യാൻ ഉണ്ടായ കാരണം നോക്കാം.

kalyanaraman stills
kalyanaraman stills

ഒന്നല്ലെങ്കിൽ ആദ്യ കല്യാണം മുടങ്ങിയ കാരണം കൊണ്ടാകാം. അല്ലെങ്കിൽ പിന്നീട് കണ്ട ഡോക്ടറെ ഒട്ടും ഇഷ്ട്ടമായി കാണില്ലായിരിക്കും എന്നുമാണ് പോസ്റ്റ്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ ഇത് പോലെ ഒരു കഥ സൃഷ്ട്ടിച്ച ഈ ആരാധകനെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മറ്റു ആരാധകർ. ഇദ്ദേഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തെ അഭിനന്ദിച്ച് കൊണ്ടാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്.

Leave a Comment