കല്യാണ രാമൻ സിനിമയിൽ ഇത്രയും വലിയ ഒരു പിഴവ് സംഭവിച്ചായിരുന്നോ

ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ആണ് കല്യാണരാമൻ. 2002 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേഷകയൂർഡ് ഇഷ്ട്ട ചിത്രങ്ങളുടെ ഇടയിൽ മുൻ പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഇന്നും കല്യാണരാമെന്ന് ടിവി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ ചുരുക്കം ആണ്. റിപ്പീറ്റഡ് വാല്യൂ ഉള്ള ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് ഇന്നും കല്യാണരാമന്റെ സ്ഥാനം. ഇന്നും പ്രേക്ഷകർ ചിത്രത്തിലെ ഡയലോഗുകളിൽ പലതും ഏറ്റ് പറയുന്നുണ്ട്. പ്രേഷകരുടെ ഇഷ്ട്ട ദിലീപ് ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് കല്യാണ രാമന്റെ സ്ഥാനം.

ദിലീപിനെ കൂടാതെ ലാൽ, ലാലു അലക്സ്, സലിം കുമാർ, ഇന്നസെന്റ്, നവ്യ നായർ, ജ്യോതിർമയി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏകദേശം ഇരുപത് വർഷങ്ങൾ കഴിഞ്ഞ സമയത്ത് ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം തുറന്ന് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് നവ്യ നായർ. ഒരു ചാനലിൽ അഭിമുഖത്തിൽ പങ്കെടുക്കവെ ആണ് നവ്യ നായർ കല്യാണരാമൻ സിനിമയിലെ ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് ഓർമ്മകൾ പങ്കുവെക്കുന്നത്.

നവ്യയുടെ വാക്കുകൾ ഇങ്ങനെ, വളരെ രസകരമായ സെറ്റ് ആയിരുന്നു കല്യാണരാമന്റേത്. ചിത്രത്തിൽ ഉള്ള ക്ലിക്ക് ആയ ഡയലോഗുകളിൽ പലതും തിരക്കഥയിൽ ഇല്ലാത്തത് ആണ്. ഷൂട്ടിങ് സമയത്ത് അവർ സ്പോട്ടിൽ പറയുന്ന തഗ്ഗുകൾ ആണ് പലതും. അല്ലാതെ തിരകഥ എഴുതി പറയുന്ന കോമഡി ഡയലോഗുകൾ കുറവാണ്. സത്യത്തിൽ അവരുടെ അത്തരം സ്പോട്ട് ഡയലോഗുകൾ ആണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം. മാത്രവുമല്ല പല ഡയലോഗുകളും പറയുമ്പോൾ ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുകയാണ് എന്ന് ഓർക്കാതെ ഞങ്ങൾ പൊട്ടി ചിരിക്കുമായിരുന്നു.

അങ്ങനെ പല സീനും ഒരുപാട് ടെക്ക് പോയ സാഹചര്യം ഉണ്ടായിട്ടുണ്ട് +. ദിലീപേട്ടനും സലീമേട്ടനും തമ്മിൽ ഉള്ള ഒരു രംഗം ഉണ്ട്. അയല മീൻ, ചാള മീൻ എന്ന് പറയുന്ന. ആ സീൻ എട്ടരക്കോ എടുത്തിട്ടും ദിലീപേട്ടന് ചിരി സഹിക്കാൻ പറ്റുന്നില്ലായിരുന്നു. എത്ര ശ്രമച്ചിട്ടും ദിലീപേട്ടൻ അപ്പോൾ ചിരിക്കും. ഒടുവിൽ അങ്ങനെ തന്നെ ടേക്ക്  പോകുവായിരുന്നു. ആ സീനിൽ സൂക്ഷിച്ച് നോക്കിയാൽ ദിലീപേട്ടൻ നിന്ന് ചിരിക്കുന്നത് കാണാം എന്ന് നവ്യ പറഞ്ഞു.

നവ്യയുടെ ഈ വാക്കുകൾ കേട്ട് പ്രേക്ഷകരിൽ പലരും കല്യാണ രാമനിലെ ഈ രംഗം എടുത്ത് നോക്കിയപ്പോൾ നവ്യ പറയും പോലെ ദിലീപ് ചിരിക്കുന്നത് കാണാം. ഇത്രനാളും കല്യാണ രാമൻ കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ ഇങ്ങനെ ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

 

Leave a Comment