ആദ്യത്തെ ഫോട്ടോയിലെ ആ സ്ത്രീ ശെരിക്കും ഭയപ്പെടുത്തി

ദിലീപിന്റെ സിനിമകളിൽ പ്രേക്ഷകർ ഇന്നും കാണാൻ ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്നാണ് കല്യാണ രാമൻ. 2002 ൽ ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർ ആവേശത്തോടെ ആണ് കാണുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബാൻ, ലാലു അലക്സ്, ലാൽ, ഇന്നസെന്റ്, സലിം കുമാർ, നവ്യ നായർ തുടങ്ങിയ വലിയ താര നിര തന്നെ അണിനിരന്നിരുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിന് ആരാധകർ ഏറെ ആണ്. ചിത്രത്തിന് മാത്രമല്ല, ചിത്രത്തിന്റെ ഗാനങ്ങൾക്കും നിരവധി ആരാധകർ ആണ് ഉള്ളത്. പാചക കാരനായ രാമൻ കുട്ടിയെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങൾ ആണ് ഹാസ്യ രൂപേണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ദിലീപ് ചിത്രത്തിൽ മുൻ പന്തിയിൽ തന്നെ ആണ് കല്യാണ രാമന്റെ സ്ഥാനം.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക് ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ കല്യാണരാമൻ സിനിമയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, രോഹൻ തോമസ് ചെറിയാൻ എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എത്തിയത്. പോസ്റ്റ് ഇങ്ങനെ, കല്യാണരാമനിലെ പ്രേതാനുഭവം. ഒരുപാട് തവണ കണ്ട സിനിമയാണ്.. കുട്ടികാലത്തു ഏകദേശം 2008 കാലഘട്ടത്തിൽ ആയിരുന്നു ആദ്യമായിട്ട് ഈ സിനിമ കണ്ടത്… ശെരിക്കും പ്രേത പടങ്ങളെ കാൾ പേടിപ്പെടുത്തിയ ഒരു രംഗം ആയിരുന്നു ഇത്..ഞാൻ പ്രേത പടങ്ങൾ പോലും ഇങ്ങനെയും പേടിച്ചിട്ടില്ല..തിലകൻ ലാലു അലക്സ്നോട് സത്യം പറയുന്ന ആ രംഗം.. പിന്നെ ആ BGM.. ശെരിക്കും ഹൊറിഫിക് ടച്ച് ആയിരുന്നു.. പിന്നെ ആദ്യത്തെ ഫോട്ടോയിലെ ആ സ്ത്രീ ശെരിക്കും ഭയപ്പെടുത്തി. പിന്നെ നാവ്യ നായരുടെ ഫോട്ടോ എല്ലാം കൂടി ആയപ്പോൾ എന്നുമാണ് പോസ്റ്റ്.

എന്തോന്നു പേടിക്കാൻ. ഞങ്ങൾക്കു പിന്നെ ഇ ജാതകം ഒന്നുമില്ലാത്തോണ്ട് ഇതിലൊന്നും വല്യ വിശ്വാസം ഇല്ല, പേടിപ്പെടുത്താനായിട്ട് ഒന്നും ഇല്ലായിരുന്നു. ബട്ട് ഷോക്കിങ് ആയിരുന്നു പ്രേക്ഷകർക്കും അത്‌ ശെരിയാണല്ലോ. എന്നൊരു പ്രതീതി ജനിപ്പിക്കാൻ ഈ സീൻ ന് സാധിച്ചു.. പശ്ചാത്തലസംഗീതം ആണ് ഹൈ ലൈറ്റ്. ജ്യോതിഷത്തിനെ മോശമായി ചിത്രീകരിക്കാത്ത ഒരു ക്ലൈമാക്സ്‌ ഉം.. വിധിയെ മാറ്റിമറിക്കാൻ ദൈവത്തിനെ സാധിക്കുകയുള്ളു. ഇങ്ങനെ ഒരു പടം ഇനി ഈ കാലത്തൊന്നും ഉണ്ടാവില്ല.. Last കണ്ട ഒരു കംപ്ലീറ്റ് ഫാമിലി മൂവി കാര്യസ്ഥൻ ആണ്, സീൻ നല്ല ഓർമ്മയുണ്ട്.പക്ഷേ എനിക്ക് ഒട്ടും ഏശിയില്ല.ഒരു ജോളി മൂഡിൽ കണ്ട പടം ആയതും ഒരു കാരണമാവാം, സത്യം അത് പെട്ടന്ന് കാണുമ്പോൾ പേടിക്കും, പേടിച്ചിട്ടുണ്ട്, രണ്ടാമത്തെ ഫോട്ടോ ആണ് പേടിക്കുന്നെ, ദുർമരണം നടന്ന അതെ മുഖം തുടങ്ങി നിരവധി പേരാണ് താങ്കളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.