കല്യാണ രാമൻ സിനിമ തിയേറ്ററിൽ പോയി കണ്ട യുവാവിന്റെ അനുഭവം കേട്ടോ

ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ആണ് കല്യാണരാമൻ. 2002 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേഷകയൂർഡ് ഇഷ്ട്ട ചിത്രങ്ങളുടെ ഇടയിൽ മുൻ പന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. ഇന്നും കല്യാണരാമെന്ന് ടിവി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ ചുരുക്കം ആണ്. റിപ്പീറ്റഡ് വാല്യൂ ഉള്ള ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് ഇന്നും കല്യാണരാമന്റെ സ്ഥാനം. ഇന്നും പ്രേക്ഷകർ ചിത്രത്തിലെ ഡയലോഗുകളിൽ പലതും ഏറ്റ് പറയുന്നുണ്ട്. പ്രേഷകരുടെ ഇഷ്ട്ട ദിലീപ് ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് കല്യാണ രാമന്റെ സ്ഥാനം.

ദിലീപിനെ കൂടാതെ ലാൽ, ലാലു അലക്സ്, സലിം കുമാർ, ഇന്നസെന്റ്, നവ്യ നായർ, ജ്യോതിർമയി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏകദേശം ഇരുപത് വർഷങ്ങൾ കഴിഞ്ഞ സമയത്ത് ചിത്രം വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആകുകയാണ്. സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ആണ് കല്യാണ രാമൻ വീണ്ടും ചർച്ച ആയിരിക്കുന്നത്. ചിത്രത്തിനെ കുറിച്ച് ഒരു കുറിപ്പ് വന്നിരിക്കുന്നത് സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ആണ്.

ബിജു ചേലക്കാട്ട് എന്ന ആരാധകൻ ആൺ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, കല്യാണ രാമൻ റിലീസ് ചെയ്ത ദിവസം സിനിമ കണ്ട് തിരിച്ച് വന്ന സുഹൃത്തിനോട് സിനിമയുടെ അഭിപ്രായം ചോദിച്ചു അവനു സിനിമ ഇഷ്ടമായില്ല എന്നാണ് മറുപടി പറഞ്ഞത്. കാരണം ചോദിച്ചപ്പോൾ നവ്യ നായരോട് ദിലീപ് കുട്ടികൾ ആയാൽ അടക്കം ഒതുക്കം വേണം എന്ന് പറയുന്നതിന് നവ്യ നായർ അതിനു എനിക്ക് കുട്ടികൾ ആയിട്ടില്ല എന്ന് പറഞ്ഞത്രേ.

ഇതുപോലെ ഉള്ള വൃത്തി കേട് പറയുന്ന സിനിമ അവനു ഇഷ്ടമായില്ല എന്ന് .സോഷ്യൽ മീഡിയ യുടെ ഇക്കാലത്ത് ഇത് പോലെ ഉള്ള ചെറിയ കമൻ്റ് പോലും കുറച്ച് പേരെ എങ്കിലും സിനിമ കാണുന്നതിൽ നിന്നും പിൻ വലിക്കും. വ്യക്തി വൈരാഗ്യം ഫാൻസ് അടിമത്തം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉള്ള റിവ്യൂ കൊണ്ട് ആർക്ക് എന്ത് ഗുണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.  നിരവധി  കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

kalyanaraman 1
kalyanaraman 1

ഒരുത്തന് ആൾക്കൂട്ടത്തെ കാണുമ്പോൾ ഭ്രാന്ത് പിടിച്ച പോലെ ദേഷ്യം വരും അങ്ങനെ അവൻ പറഞ്ഞു ആരും കൂട്ടം കൂടി നിക്കരുതെന്ന് അത് കേട്ട വേറെ ഒരുത്തൻ എടോ കോപ്പേ നിനക്ക് ആൾക്കൂട്ടത്തെ കാണുമ്പോ ഭ്രാന്ത് പിടിക്കുന്നുണ്ടെങ്കിൽ നിന്നെ കൊണ്ട് പോയി ചങ്ങലക്കിട് അല്ലാതെ നാട്ടാരെ മൊത്തം അല്ല ചങ്ങലക്ക് ഇടേണ്ടത്. ആ ആദ്യത്തെ ഒരുത്തൻ ആണോ സാറിന്റെ ഫ്രണ്ട് എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

Leave a Comment