കല്യാണ രാമനിൽ ഇത്രയും വലിയ ഒരു തെറ്റ് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നോ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് കല്യാണ രാമൻ. 2002 ൽ ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർ ആവേശത്തോടെ ആണ് കാണുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബാൻ, ലാലു അലക്സ്, ലാൽ, ഇന്നസെന്റ്, സലിം കുമാർ, നവ്യ നായർ തുടങ്ങിയ വലിയ താര നിര തന്നെ അണിനിരന്നിരുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിന് ആരാധകർ ഏറെ ആണ്. ചിത്രത്തിന് മാത്രമല്ല, ചിത്രത്തിന്റെ ഗാനങ്ങൾക്കും നിരവധി ആരാധകർ ആണ് ഉള്ളത്. പാചക കാരനായ രാമൻ കുട്ടിയെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങൾ ആണ് ഹാസ്യ രൂപേണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ദിലീപ് ചിത്രത്തിൽ മുൻ പന്തിയിൽ തന്നെ ആണ് കല്യാണ രാമന്റെ സ്ഥാനം.

എന്നാൽ ഇപ്പോൾ ഇതാ ഒരു ആരാധകൻ കല്യാണ രാമൻ ചിത്രത്തിലെ ഒരു തെറ്റ് ചൂണ്ടി കാട്ടികൊണ്ട് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അവസാന രംഗത്ത് വൃദ്ധനായ ദിലീപ് ഗൗരി എന്ന തന്റെ ഭാര്യയെ കാണിച്ച് കൊടുക്കുന്ന ഒരു രംഗം ഉണ്ട്. അതിൽ ആദ്യം നവ്യ നായർ അവതരിപ്പിച്ച ഗൗരി എന്ന കഥാപാത്രം ദീപം കയ്യിൽ പിടിച്ച് കൊണ്ട് വരുമ്പോൾ അണിഞ്ഞിരിക്കുന്നത് പച്ചയും മഞ്ഞയും നിറത്തിൽ ഉള്ള സാരി ആണ്. എന്നാൽ  ആ ദീപം പുഴയിൽ ഒഴുകുമ്പോൾ ഇളം പിങ്ക് നിറത്തിൽ ഉള്ള സാരിയും ആണ് അണിയുന്നത്. കല്യാണ രാമനിൽ വന്നിരിക്കുന്ന ഈ തെറ്റ് അധികം പ്രേക്ഷകർക്കും കണ്ടെത്താൻ ആയിട്ടില്ല എന്നതാണ് സത്യം. എന്നാൽ കല്ലുസ് വ്ലോഗ് എന്ന ചാനലിൽ ആണ് ഈ തെറ്റിനെ കുറിച്ച് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. അതിനേക്കാൾ വലിയൊരു പൊട്ടതെറ്റാണു ആ സിനിമ തന്നെ. മക്കളും കൊച്ചുമക്കളും ഒക്കെയുള്ള ഒരു മുത്തച്ഛനാണ് അവരുടെ യൗവന കാലത്തെ കഥ പറയുന്നത്. പക്ഷെ കഥ നടക്കുന്നതോ മോഡേൺ കാലഘട്ടത്തിലും. അപ്പൂപ്പന്റെ പ്രായം വച്ചു നോക്കുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് നടന്നിരിക്കേണ്ട കഥയാണ്, കല്യാണരാമൻ സിനിമയിൽ ദിലീപും നവ്യയും പുഴയിൽ ദീപം ഒഴുക്കാൻ വരുന്നുണ്ട് മരണത്തിന്റെ വക്കിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത് കൊണ്ടാവാം ദീപം പിടിച്ച് വരുമ്പോ നവ്യ ആൾക്കൂട്ടത്തിലും ദീപം ഒഴുക്കുമ്പോൾ ദിലീപും നവ്യയും മാത്രവും.. വീഡിയോ ഒന്നുകൂടി പ്ലേയ് ചെയ്താൽ അത് മനസിലാക്കാം തുടങ്ങി രസകരമായ നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.