അതിമനോഹരി ആയാണ് കല്യാണി ചടങ്ങിന് എത്തിയിരുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ട താരം ആണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെറയും നടി ലിസ്സിയുടെയും മകൾ ആണ് കല്യാണി. കരിയറിന്റെ ആദ്യ കാലങ്ങളിൽ സിനിമയുടെ പിന്നണിയിൽ ആണ് കല്യാണി പ്രവർത്തിച്ചിരുന്നത്. കല്യാണിയുടെ രൂപവും ഇപ്പോൾ ഉള്ളത് പോലെ ആയിരുന്നില്ല. തടിച്ച് ഉരുണ്ടിരുന്ന കല്യാണിയുടെ മേക്കോവർ പ്രേക്ഷകരെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. എന്നാൽ തെലുഗ് സിനിമയിൽ കൂടി ആണ് കല്യാണി അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്.

അച്ഛൻ സംവിധായകൻ ആയത് കൊണ്ട് തന്നെ അച്ഛന്റെ തണലിൽ അല്ല, തന്റെ പരിശ്രമം കൊണ്ട് ആയിരിക്കണം തനിക്ക് സിനിമയിൽ അവസരം ലഭിക്കേണ്ടത് എന്ന് കല്യാണിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് തന്റെ അരങ്ങേറ്റത്തിനായി കല്യാണി തെലുങ് ചിത്രം തിരഞ്ഞെടുത്തത്. വളരെ പെട്ടന്ന് തന്നെ കല്യാണി ശ്രദ്ധിക്കപ്പെടുകയായിരുന്നു. തെലുങ്കിൽ മൂന്നോളം ചിത്രവും തമിഴിൽ ഒരു ചിത്രവും ചെയ്തതിനു ശേഷം ആണ് കല്യാണി മലയാള സിനിമയിലേക്ക് എത്തുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് കല്യാണി മലയാളതിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടന്ന് തന്നെ മലയാളി പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി നല്ല അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. പ്രണവ് മോഹൻലാലിനൊപ്പം അഭിനയിച്ച ഹൃദയം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടോവിനോ തോമസിനൊപ്പമുള്ള തല്ലുമാല ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിശ്ചയത്തിന് എത്തിയപ്പോഴുള്ള കല്യാണിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനാർക്കലിയിൽ അതി സുന്ദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്. പ്രണവ് മോഹൻലാലും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ ചർച്ച ആയിരിക്കുന്നത് കല്യാണി അണിഞ്ഞിരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ്.

മനോഹരമായ ഒരു അനാർക്കലി ആണ് താരം അണിഞ്ഞിരുന്നത്. ഇതിന്റെ വില തപ്പി പോയ സോഷ്യൽ മീഡിയ അനാർക്കലിയുടെ വില കണ്ടു ഞെട്ടിയിരിക്കുകയാണ്. ഏകദേശം 1,44.999 രൂപ ആണ് അനാർക്കലിയുടെ വില. വില കണ്ടു ആരാധകർ ഞെട്ടി എങ്കിലും ഈ വസ്ത്രത്തിൽ അതി സുന്ദരി ആയിരുന്നു കല്യാണി എന്നാണ് പ്രേക്ഷകർ പറയുന്നത്.

Leave a Comment