അദ്ദേഹത്തിന്റെ പേര് ഉണ്ടെങ്കിൽ അവാർഡ് എനിക്ക് കിട്ടുമോ എന്ന ഭയം ആയിരുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ അർശക് എൻ വൈ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എനിക്ക് അല്പമൊക്കെ അഭിനയിക്കാൻ മാത്രമേ അറിയൂ,ഇന്ത്യൻ സിനിമയിൽ എല്ലാ മേഖലയിലും കൈവെച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഈ വലിയ കലാകാരന്റെ പേരിനോടൊപ്പം എന്റെ ഈ പേര് ചേർത്ത് വെക്കുന്നത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. മമ്മൂട്ടി.  ആ നടനെപ്പറ്റി പറഞ്ഞാൽ.

എന്റെ സിനിമകൾ മികച്ച നടനുള്ള നാഷണൽ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുമ്പോൾ, നോമിനേഷൻ ലിസ്റ്റിൽ സ്ഥിരമായി കാണാറുള്ള ആ പേര് ഉണ്ടോ എന്ന് ഞാൻ നോക്കും. അഥവാ ആ നടന്റെ പേര് ഉണ്ടെങ്കിൽ മാത്രേ എനിക്ക് കിട്ടുവോ എന്ന് ഉള്ളിൽ ഭയം തോന്നാറുള്ളൂ. ആ നടികന്റെ പേരാണ് മമ്മൂട്ടി. അവർ ഇനിയും തമിഴ് സിനിമകൾ ചെയ്യണം, മമ്മൂട്ടി പോലൊരു നടൻ ഞങ്ങൾ തമിഴ് മക്കൾക്കും വേണം.കമൽ ഹസ്സൻ.

കൈവെച്ച മേഖലകൾ കൊണ്ട് ഇന്ത്യൻ സിനിമക്ക് എന്താണ് കമൽ സർ എന്ന് മമ്മൂക്കയും.. അഭിനയകലയിൽ ഇന്ത്യൻ സിനിമക്ക് എന്താണ് മമ്മൂട്ടി എന്ന് കമൽ സർഉം പരസ്പരം മനസിലാക്കിയുള്ള നീണ്ട പതിറ്റാണ്ടുകളുടെ, ഇന്നും തുടരുന്ന നല്ല സൗഹൃദം. കമൽ ഹസ്സൻ ഒന്നേയുള്ളൂ സാഹസങ്ങൾ കാട്ടാനുള്ള മനസ്സാണ് സകലകലാവല്ലഭന്റെ ഈ വിജയത്തിന് പിന്നിലെ രഹസ്യം എന്ന് ഞാൻ മനസിലാക്കുന്നു. പിറന്നാൾ ആശംസകൾ ഉലകനായകൻ കമൽ ഹസ്സൻ എന്നുമാണ് പോസ്റ്റ്.

കമലൻ ഒന്നും ഇക്കയുടെ മുന്നിൽ ഒന്നും അല്ല എന്ന് കമലന് അറിയാം ഇക്കയുടെ ഉള്ളിലെ ഫോട്ടോഗ്രാഫറെ ഒക്കെ നമ്മൾ കണ്ടതാ അതിലൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇക്ക ആയേനെ ടോപ്. പിന്നെ ഒരു ഗായകൻ എന്ന നിലയിലും ഇക്ക ആണ് കമലനെ ക്കാൽ മികച്ചത് ആയി തോന്നിയത് , ഇതൊക്കെ മനുഷ്യർക്കിടയിൽ സഹജമാണ് പരസ്പരം പുകഴ്ത്തൽ. അതൊരു മര്യാദയാണ്. അത്രയേ ഉള്ളൂ, എന്തൊരു എളിമ, ഇക്കാ അഭിനയം ഞങ്ങൾക്ക് അറിയാം, ഒരുപാട് ഓർമ്മകൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

 

Leave a Comment