ഇതെല്ലാം കേട്ട് ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം അവിടെ ഇരുന്നത്

കഴിഞ്ഞ ദിവസം ആണ് പ്രിത്വിരാജ്ഉം കമൽ ഹാസനും തമ്മിൽ ഉള്ള ഏറ്റവും പുതിയ അഭിമുഖം ആരാധകരുടെ ശ്രദ്ധ നേടിയത്. എന്നാൽ ഈ അഭിമുഖം ഇറങ്ങിയതിന് പിന്നാലെ പ്രിത്വിരാജിനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു കൂട്ടം പേര്. ഇപ്പോഴിതാ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കരുൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബീയിങ് ആൻ ആക്ടർ, ഡയറക്ടർ, പ്രൊഡ്യൂസർ, ഡിസ്ട്രിബ്യുട്ടർ, കഴിഞ്ഞ ദിവസം പൃത്വിരാജ് പങ്കെടുത്ത ഒരു ഇന്റർവ്യൂ ഈ ഒരു ലൈൻ അദ്ദേഹം ഒന്നിലേറെ തവണ റിപ്പീറ്റ് ചെയ്തു പറയുമ്പോഴും തൊട്ടടുത്ത് ഒരാൾ ഒരു ചെറു പുഞ്ചിരിയിൽ മിണ്ടാതെ ചിരിച്ചു. ഒരു തവണ പോലും അദ്ദേഹം എന്താണ് എന്നോ അദ്ദേഹം എന്ത് നേടിയെന്നോ വിവരിച്ചില്ല. അദ്ദേഹം പറഞ്ഞത് സിനിമ എന്ന ലോകത്തെ പറ്റിയായിരുന്നു.

സിനിമ എന്ന കല എത്രത്തോളം അദ്ദേഹത്തിനെ ഭ്രമിപ്പിച്ചു എന്നത് മാത്രമായിരുന്നു. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ സിനിമ ഇനിയും വന്നില്ല എന്ന് അപ്പുറം മലയാളി സങ്കടം പറഞ്ഞപ്പോൾ അദ്ദേഹം തിരുത്തി “ചെമ്മീൻ” പോലെ ഒരു ഡബ്ബ് വേർഷൻ ഇല്ലാതെ ഇന്ത്യ മുഴുവൻ ഇത്ര നിറഞ്ഞ സദസ്സിൽ ഓടിയ മറ്റ് സിനിമകൾ അപൂർവ്വമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “നിർമാല്യം” പോലെ ഒരു സിനിമ മറ്റൊരു ഇൻഡസ്ട്രിക്ക് ഒരിക്കലും സാധിക്കാത്ത ഒന്നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ.

ചെറിയ ചമ്മലിൽ അപ്പുറം ആ മലയാളി പറഞ്ഞു ”എന്റെ അച്ഛന്റെ ആദ്യത്തെ സിനിമയായിരുന്നു അത് എന്ന് “ കാന്താര അവസാന അഞ്ച് മിനുട്ട് ആ ഋഷഭ് ഷെട്ടി ഹഗ് മൊമന്റ് താൻ വിസ്മയത്തോടെയാണ് കണ്ടതെന്നും അദ്ദേഹം ചേർത്തപ്പോൾ ഇന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ട് ആയി എല്ലാം കീഴടക്കിയിട്ടും അദ്ദേഹത്തിന് മറ്റൊരു താരത്തെ ഏറ്റവും എളിമയിൽ അഭിനന്ദിക്കാൻ ഒരു മടിയുമില്ല .

ഒടുവിൽ അദ്ദേഹം പറഞ്ഞു നിർത്തിയത് ഇവിടെയാണ് ഇന്ന് നമ്മൾ ഇരുന്നത് പോലെ ഇന്ത്യയിലെ എല്ലാ ബെസ്റ്റ് ടെക്നിഷ്യൻ ഒത്തു കൂടുന്ന ഒരു സ്‌പേസ് ഒരു യൂണീക്ക് സ്കൂൾ അതാണ് തന്റെ സ്വപനമെന്ന്. വ്യക്തിയുടെ പേര് സാക്ഷാൽ കമൽ ഹാസ്സൻ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അവിടെ കമൽ ചെമ്മീൻ എന്നു പറഞ്ഞപ്പോൾ തൊട്ടു പിന്നാലെ ‘മൈ ഡിയർ കുട്ടിച്ചാത്തൻ ‘ എന്നു പറഞ്ഞതും പൃഥ്വിരാജ് തന്നെയാണ്.

പൃഥ്വിരാജ് എപ്പോഴും മലയാള സിനിമയെ മറ്റുള്ള പ്ലാറ്റ് ഫോമിൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ്. വെറുതെ അങ്ങേരെ കരി വാരി തേക്കുന്ന രീതിയിൽ ഉള്ള പോസ്റ്റ് കാണുമ്പോ വിഷമം ഉണ്ട്. അദ്ദേഹം 40 വയസ്സ് ആയിട്ടുള്ളു. ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇരിക്കുന്നതെയുള്ളൂ, അത് കമൽഹാസൻ പറയുമ്പോ ഓക്കേ ആണ് ഭായി. തിരിച്ച് പാൻ ഇന്ത്യൻ റീച്ച് കിട്ടിയ മറ്റ് സിനിമകളായ ആർ ആർ ആർ, വിക്രം, കെ ജി എഫ്, കാന്താര തുടങ്ങിയ സിനിമകളെ പറ്റി പറയുമ്പോ പൃഥ്വിരാജ് അവിടെ ഇരുന്ന് ‘ഞങ്ങക്ക് ചെമ്മീൻ ഉണ്ടല്ലോ’ എന്നെങ്ങാനും പറഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് നോക്കിയേ. വിമര്ശിക്കുമ്പോ എല്ലാ വശവും നോക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment