വിയറ്റ്നാം കോളനിയിലെ കനക അന്നൊക്കെ യുവാക്കളുടെ ഹരം ആയിരിന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു കനക. നിരവധി ഹിറ്റ് മലയാളം സിനിമകളുടെ ഭാഗമാകാൻ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവസരം ലഭിച്ച നടികളിൽ ചുരുക്കം ചിലരിൽ ഒരാൾ. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്വന്തമാക്കിയത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ കനക എന്ന താരത്തിന്റെ വളർച്ച. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

താരം അഭിനയിച്ച ചിത്രങ്ങൾ ഒക്കെയും ഹിറ്റ് ആയതോടെ ഭാഗ്യ നായികയായി സിനിമയിൽ തിളങ്ങുകയായിരുന്നു താരം. എന്നാൽ എപ്പോഴോ താരം സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു സിനിമ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, കനക. ഗോഡ് ഫാദറിലൂടെ മലയാളത്തിലേക്ക് വന്ന നായിക. അവസാനം മലയാളത്തിൽ അഭിനയിച്ചതും ഒരു ഹിറ്റ്‌ ചിത്രത്തിൽ. നരസിംഹം. മലയാളം കരിയർ തന്നെ നോക്കിയാൽ നല്ല സിനിമകളുടെ ഭാഗമാവാൻ ഈ നടിക്ക് സാധിച്ചിരുന്നു. വിയറ്റ്നാം കോളനിയിലെ കനക അന്നൊക്കെ യുവാക്കളുടെ ഹരം ആയിരിന്നു. മോശം പടം എന്ന് തോന്നുന്ന ഒരു പടത്തിലും കനകയെ കാണാൻ പറ്റുല്ല.

സുധീഷിനൊപ്പം വന്ന ഈ മഴ തേൻ മഴ, രാജ സേനന്റെ വാർദ്ധക്യപുരാണം, മുകേഷിനൊപ്പം മാന്നാടിയാൽ പെണ്ണിന്, സത്യൻ അന്തിക്കാടിന്റെ പിൻഗാമി, ഗോളാന്തര വാർത്തകൾ, ജോഷിയുടെ ഭൂപതി, ജയറാം നായകനായ കുസൃതികാറ്റ് തുടങ്ങി കനക അഭിനയിച്ച പടങ്ങൾ ഇന്നും കണ്ടിരിക്കാം.. നരസിംഹത്തിന് ശേഷം കനക മലയാളത്തിൽ അഭിനയിച്ചില്ല. കനക യെ ഇനി സീരിയലൂടെ എങ്കിലും കാണാൻ ആഗ്രഹിക്കുന്നു എന്നുമാണ് പോസ്റ്റ്.

കാര്യമായ ശരീര പ്രദർശനവും നടത്തിയിരുന്നതായി ഓർക്കുന്നില്ല, പെണ്ണിന്റെ സൗദര്യം ശരീര പ്രദർശനം അല്ല കനിക, ഇവരെ ഏതൊക്കെയോ മീഡിയാസ് ചേർന്ന് കൊന്നത് (ഫേക്ക് ന്യൂസ്) വിവാദം ആയത് ഓർമ്മയുണ്ട്. 90കളിലെ തെന്നിന്ത്യൻ നായകന്മാരിൽ കമൽഹാസൻ ഒഴികെ എല്ലാവരുടെയും നായിക ആയിട്ടുണ്ട്. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയകാന്ത്,പ്രഭു,സുരേഷ് ഗോപി,ജയറാം,ശരത്കുമാർ,അർജ്ജുൻ, കാർത്തിക്,മുകേഷ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment