ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ പോയ ചിത്രം ആണ് ഇത്

രാജസേനന്റെ സംവിധാനത്തിൽ ബിജു വട്ടപ്പാറ തിരക്കഥ എഴുതി പുറത്തിറങ്ങിയ ചിത്രം ആണ് കനക സിംഹാസനം. 2006 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജയറാം ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരന്നത്. ജയറാമിനെ കൂടാതെ ലക്ഷ്‌മി ഗോപാലസ്വാമി, കാർത്തിക, സൂരജ് വെഞ്ഞാറന്മൂട്, ബേബി നയൻതാര, ജനാർദ്ദനൻ, ഭീമൻ രഘു, കലാശാല ബാബു തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടാതെ പോകുകയായിരുന്നു. രാജാപ്പാർട്ട് കനകാംബരൻന്റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും അധികം ചലനങ്ങൾ ഉണ്ടാക്കിയില്ല എന്നതാണ് സത്യം. ചിത്രം ആരാധകരുടെ ഇടയിലും വലിയ രീതിയിൽ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ രാജസേനൻ ചിത്രം “മധു ചന്ദ്ര ലേഖ ” യേക്കാൾ എനിക്ക് ഇഷ്ടം വലിയ ചലനം ബോക്സോഫീസിൽ ഉണ്ടാകാതെ പോയ “കനക സിംഹാസനം ” ആണ്. ഇതിലെ പാട്ടുകൾ എല്ലാം. ലക്ഷ്മി ഗോപാല സ്വാമിയുടെ പ്രസൻസ്. ജയറാം തൊണ്ടയിൽ ഞണ്ട് കുടുങ്ങിയ പോലെയുള്ള സംസാരം ഇല്ലാതെ നോർമൽ ആയി സംസാരിച്ചു എങ്കിൽ ഇത്ര വൃത്തികേട് ഈ പടത്തിന് ഉണ്ടാവില്ലായിരുന്നു എന്നുമാണ് പോസ്റ്റ്.

നാടക നടൻ ആയിട്ട് അല്ലേ അതാണ് ആ സൗണ്ടിൽ ജയറാം സംസാരിച്ചത്, ഇവർ ഒരു പടം ചെയ്താൽ രണ്ടു പേരും കയറി വരും പക്ഷെ കഥ ഷാഫി എഴുതണം, ഈ രണ്ടു പടത്തിലെയും പാട്ടുകൾ സൂപ്പർ ആണ്. അത് മാത്രേ ഉള്ളൂ ബാക്കിയൊക്കെ. പക്ഷേ ഈ രണ്ടു പടങ്ങൾ ഒഴികെ രാജസേനൻ – ജയറാം കോമ്പോയുടെ ഏതാണ്ട് എല്ലാ പടങ്ങളും പ്രിയപ്പെട്ടത് ആണ്, കൂറപ്പടം. മുഴുമിപ്പിക്കാൻ നിൽക്കാതെ ഇറങ്ങിപ്പോന്ന സിനിമകളിൽ ഒന്ന്.

ഇൻ്റർവെൽ ആയതോടെ കാഴ്ച അവസാനിപ്പിച്ച രണ്ടാമത്തെ പടം. ആദ്യത്തേത് സൗണ്ട് ഓഫ് ബൂട്ട്, ക്ലൈമാക്സ്‌ ഒക്കെ അന്ന് കാണാൻ നൈസ് ആയിരുന്നു ഇപ്പോൾ സിംഗ് ആവില്യ, ഏത് സിനിമയിൽ ആണേലും ഒരു കാര്യം ആണല്ലോ മെയിൻ ആയിട്ട് ഫോക്കസ് ചെയ്യുക. അതേപോലെ താങ്കളുടെ ഈ പോസ്റ്റിൽ ഫോക്കസ് ചെയ്യാൻ പറ്റിയത് തൊണ്ടയിലെ ഞണ്ട് ആണ്, ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞ കമന്റ്‌ ഓർക്കുന്നു ബാലരമ വായിച്ച പോലുണ്ട് എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment