എന്ത് കൊണ്ടാണ് കനകം കാമിനി കലഹം വേണ്ടത്ര ശ്രദ്ധ നേടാതിരുന്നത്

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് കനകം കാമിനി കലഹം. ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി ചെയ്ത മലയാള ചിത്രം കൂടി ആണ് ഇത്. വലിയ ഹൈപ്പ്പോടെ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ പ്രതീക്ഷിച്ച പ്രേക്ഷക പിന്തുണ ഒന്നും ചിത്രത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. മാത്രവുമല്ല, ചിത്രത്തിനു വലിയ രീതിയിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇത് പോലെ ഒരു ചിത്രം എന്തിനു നിവിൻ പോളി ചെയ്തു എന്ന് വരെ ചോതിച്ചവർ ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അജിൻ മണ്ണൂർ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റിപീറ്റ് വാല്യൂ. കനകം കാമിനി കലഹം ആദ്യം കണ്ടപ്പോളെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഞാൻ അങ്ങനെ ഒരു സിനിമയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് അത്‌ ചെറിയ ഒരു നിരാശ കൂടി തന്നിരുന്നു, പ്രതീക്ഷക്ക് കാരണം നമ്മുടെ കഴിഞ്ഞ മാസത്തെ കഫെ വിഷയം തന്നെയായിരുന്നു ‘ നിവിന്റെ സ്റ്റാർഡം, നിവിന്റെ സിനിമയിൽ നിവിന് അറിയാതെ മനസ്സ് കൊടുക്കുന്ന പ്രാധാന്യം തിരക്കഥ കൊടുത്തില്ല ബോൾഡ് സ്റ്റെപ്”. ഒരു നടൻ എന്ന നിലയിൽ അത്തരം പൊട്ട ബോധ്യങ്ങളെ ഇങ്ങനെ തന്നെവേണം ഇടിച്ചു നിരത്താൻ.

രണ്ടാമത് കണ്ടപ്പോൾ പ്രതീക്ഷയുടെ ഉപദ്രവം ഇല്ലാതിരുന്നത് കൊണ്ട് സിനിമ കൂടുതൽ ആസ്വാദ്യമായി ഒരു ലൈറ്റ് മൂഡിൽ ഒരു ചെറു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു സിനിമ മുഴുവൻ കണ്ട് തീർക്കാം. ഇടക്ക് ജാഫർ ഇടുക്കി വരുമ്പോഴൊക്കെ ശബ്ദം ഉണ്ടാക്കി തന്നെ ചിരിക്കേണ്ടി വന്നു. ഗ്രേസ് എന്ത്‌ മനോഹരമായാണ് ചെയ്തു വച്ചിരിക്കുന്നത്, എക്സ്പ്രഷൻ ഒക്കെ മനോഹരമാണ് പലപ്പോഴും റെവൈൻഡ് ചെയ്തു സീനുകളൊക്കെ വീണ്ടും വീണ്ടും കണ്ടിരുന്നു.നിവിനും അതേ. മറ്റാരും എസ്ട്രാ ഓർഡിനറിയായി തോന്നിയില്ല നമ്മൾ ഉച്ചക്ക് ഒരു ബിരിയാണി കഴിക്കാൻ ഹോട്ടലിൽ കയറിയിട്ട് നമുക്ക് ചായയും പഴം പൊരിയും കിട്ടിയാൽ ഇഷ്ടപ്പെടുമോ അതുപോലെ വൈകിട്ട് ബിരിയാണിയും പറ്റില്ല. സിനിമ കാണാൻ പോകുന്നതിന് മുമ്പ് സിനിമയെ പറ്റി നല്ല ഐഡിയ തരുന്ന ട്രൈലെർ അത്യാവശ്യമാണ്.

അങ്ങനെയാകുമ്പോൾ ചായയും ബിരിയാണിയും മാറിപ്പോകില്ല.ആദ്യം ഈ സിനിമ കണ്ടിട്ട് ഇഷ്ടപെടാത്ത സിനിമ ഭ്രാന്തനാണ് നിങ്ങളെങ്കിൽ ഒന്ന് കൂടി റിസ്ക് എടുക്കുന്നതിൽ തെറ്റില്ല, ചിലപ്പോൾ ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട്‌ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.ആദ്യം തന്നെ ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് ഇത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് അന്നേ ഉള്ള ഡൌട്ട് ആണ്. ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറുന്നത് മൂലമാകും എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്. ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കൂടെ ആണ് അത്, സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞിരുന്നില്ല.

അതുകൊണ്ട് അദ്യ കാഴ്ചയിൽ തന്നെ ആസ്വദിച്ചു കണ്ടു. ഗ്രേസ് ഒരു രക്ഷയും ഇല്ല, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ടത് മുതൽ ഇയാളുടെ ഫാനാണ്. കനകം കാമിനി കണ്ടപ്പോ ഒന്നുമില്ലാത്ത ഒരു സിനിമ ആണല്ലോ എന്നാദ്യം തോന്നിയെങ്കിലും,റിപീറ്റ്‌വാച്ചിൽ നന്നായി ഇഷ്ടപ്പെട്ടു, ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ട പടം. ഓ ടി ടി പ്ലാറ്റ്ഫോം എന്താണെന്ന് മനസ്സിലാക്കി എടുത്ത പടം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment