മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എപ്പോൾ കണ്ടാലും സ്വിച്ചിട്ടപോലെ കണ്ണുകളെനിറയ്ക്കുന്ന ഒരു രംഗമാണിത്. സാധാരണ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണുന്ന രീതിയിലല്ല കെപിഎസി ലളിത കനൽക്കാറ്റിൽ എത്തിയത്.
ആദ്യമായി ഈ ചിത്രം കാണുമ്പോൾ എന്തിനാണ് ഒരാവശ്യവുമില്ലാത്ത ഓമന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എന്നുതോന്നിയിരുന്നു. പക്ഷേ അവസാനമായപ്പോഴേക്കും അവർവല്ലാതെ ഹൃദയത്തെ സ്പർശിച്ചുകളഞ്ഞു. കെപിഎസി ലളിതയുടെ സംഭാഷണങ്ങൾക്കുള്ള റിയാക്ഷനിൽ മമ്മൂട്ടി ശരിക്കും കരച്ചിൽ അടക്കിപ്പിടിക്കുകയായിരുന്നോ എന്നുപോലും തോന്നിപ്പോകും.
അതുപോലെയാണ് അദ്ദേഹത്തിന്റെ മുഖഭാവം. ചുരുങ്ങിയ വാക്കുകളിൽ തന്റെ ഭൂതകാലത്തെ അവർ വരച്ചിടുന്നുണ്ട് ഈ സീനിൽ. കണ്ണ് നിറയുകയല്ലാതെ വേറെ വഴിയൊന്നുമില്ല. കാരണം ആ നടിയുടെ പേര് കെപിഎസി ലളിത എന്നായിരുന്നു എന്നും ആണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. അതിപ്പോൾ എതിരെ നിൽക്കുന്നത് ആരായാലും പ്രശ്നമില്ല പുള്ളിക്കാരിക്ക്. ഒറ്റ സീൻ മതി കേറി സ്കോർ ചെയ്യാൻ. ഇതുപോലെ തന്നെയാണ് കന്മദം, മനസിനക്കരെ സിനിമകളിലെ പെർഫോമൻസും.
കെ പി എ സി ലളിതയോടുള്ള എല്ലാ ആദരവും വെച്ചുകൊണ്ട് തന്നെ പറയട്ടെ, ആ സീനിൽ ഏറ്റവും സങ്കടം തോന്നിയത് ഈ ഡയലോഗെല്ലാം പറഞ്ഞുകൊണ്ട് ലളിത ചേച്ചി നടന്നുപോവുമ്പോൾ മമ്മുട്ടിയുടെ മുഖം സൂം ചെയ്‌തുകൊണ്ടൊരു ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഉണ്ട്, ആ സമയത്താണ് എനിക്ക് ശരിക്കും സങ്കടം അനുഭവപ്പെട്ടത്. ചിലർ അങ്ങനെയാണ്, അവർ സ്‌ക്രീനിൽ വിതുമ്പിയാൽ നമ്മളും അതേറ്റു പിടിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.