സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് കനൽ കാറ്റ്. ലോഹിതദാസ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രം 1991 ൽ ആണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, മുരളി, ജയറാം, ഇന്നസെന്റ്, പാർവതി, കെ പി എ സി ലളിത, ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. കെ പി എ സി ലളിത പ്രധാന വേഷത്തിൽ എത്തിയ ചിത്രം കൂടി ആണ് ഇത്. മികച്ച പ്രതികരണം ആണ് ചിത്രം റിലീസ് ചെയ്ത സമയത്ത് ആരാധകരിൽ നിന്ന് ലഭിച്ചത്.
ഇന്നും ആരാധകരുടെ ഇടയിൽ ചിത്രത്തിന് വലിയ സ്ഥാനം ആണ് ഉള്ളത്. ചിത്രത്തിലെ ചില ഡയലോഗുകളും രംഗങ്ങളും എല്ലാം ഇന്നും വലിയ രീതിയിൽ തന്നെ പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടി ആരാധകരുടെ ഗ്രൂപ്പ് ആയ മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ ആണ് ഷബീർ മാല എന്ന ആരാധകൻ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗത്തിലെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ആരാധകന്റെ ചോദ്യം. ചിത്രത്തിൽ കെ പി എ സി ലളിതയും മമ്മൂട്ടിയും തമ്മിൽ ചായക്കടയിൽ വെച്ച് സംസാരിക്കുന്ന ഒരു രംഗം ഉണ്ട്. ഈ രംഗത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധനറെ ചോദ്യം ഇങ്ങനെ, ഈ പോസ്റ്ററിന് ഒരു പത്യേകതയുണ്ട് പറയാമോ എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ആരാധകൻ ചോദിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഈ പോസ്റ്റ് ന്റെ പ്രത്യേകത നമ്മളെ കൊണ്ട് പറയിപ്പിക്കുന്ന ബുദ്ധിരാക്ഷസൻ മുട്ട റോസ്റ്റ് ന് പകരം ഞാൻ കാണുന്നത് മട്ട റോസ്റ്റ് ആണ്, ബീഫ് കറിക്ക് മൂന്ന് രൂപ മാത്രേ ഉള്ളു, അത് ചൈന ബീഫ് ആണോ, 10രൂപ ഉണ്ടെങ്കിൽ വയറു നിറച്ചു ഭക്ഷണം കഴിക്കാമായിരുന്നു, ഇന്നാണെങ്കിൽ ബീഫ് എന്ന് കണ്ടാൽ സിനിമ നിരോധിച്ചേനെ.
ഇതൊരു പോസ്റ്റർ അല്ല സ്ക്രീന്ഷോട്ട് ആണ് എന്നതാണ് പ്രത്യേകത, അതിനേക്കാൾ പ്രത്യേകത ബീഫ്കറി 3 രൂപ പിന്നെ ഒരു 3രൂപയ്ക്ക് ബീഫ്കറിയും ബീഫ് റോസ്റ്റും കിട്ടുന്ന കാലത്തെ യുവാവായ ആളും 100+ രൂപയ്ക്ക് ബീഫ്കറിയും ബീഫ് റോസ്റ്റും കിട്ടുന്ന ഈ കാലത്തും യുവാവായിത്തന്നെ ജീവിച്ചു അരങ്ങു വാഴുന്ന മമ്മുക്കപ്രത്യേഗത കൂടി ഉണ്ട് വിലനിലവാരം അല്ല പോസ്റ്റ് നോക്കിയിട്ട് പറയ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.